പ്രശസ്തി വിട്ടു പോയതിൽ വിഷമം: വീണ്ടും സിനിമയിൽ സജീവമാവാൻ അമരത്തിലെ മുത്ത് മാതു

103

അഭിനയം നിർത്തിയതിന് ശേഷം പ്രശസ്തി വിട്ടു പോയതോടെ വിഷമത്തോടെയാണ് സിനിമയെ ഉറ്റുനോക്കി കൊണ്ടിരുന്നതെന്ന് നടി മാതു. അമരത്തിലെ മുത്ത് വീണ്ടും സിനിമയിൽ സജീവമാവുകയാണ്. ദൈവം നൽകുന്ന സമ്മാനമാണ് സിനിമയും അഭിനയവും. പ്രശസ്തി വിട്ടു പോയതിന്റെ വിഷമത്തിൽ സിനിമയെ ഉറ്റുനോക്കിയാണ് താൻ ജീവിച്ചതെന്നാണ് താരം പറയുന്നത്.

മെഗാസ്റ്റാർ മമ്മൂട്ടി അവിസ്മരണീയമാക്കിയ അച്ചൂട്ടിയുടെ മുത്തായി അമരത്തിൽ തകർപ്പൻ അഭിനയം കാഴ്ചവച്ച മാതുവിനെ മലയാളികൾ മറക്കാനിടയില്ല. സിനിമയിൽ നിന്നും വിട്ട് നിന്ന താരം 19 വർഷങ്ങൾക്ക് ശേഷം ‘അനിയൻ കുഞ്ഞും തന്നാലായത്’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തുകയാണ്. 19 വർഷത്തിനിടയിൽ മലയാള സിനിമ ഒരുപാട് മാറിപ്പോയെന്നും മാതു പറയുന്നു.

Advertisements

രണ്ട് വർഷം മുമ്പ് സംവിധായകൻ രാജീവ് നാഥ് വിളിച്ചാണ് കഥ പറയുന്നത്. അഭിനയിച്ചാൽ കൊള്ളാമെന്ന് തോന്നി. ഒറ്റക്ക് ലൊക്കേഷനിലേക്ക് പോയി ഭർത്താവും സപ്പോർട്ട് ചെയ്തു എന്നാണ് താരം പറയുന്നത്. അമേരിക്കയിലും മലയാളികൾ തന്നെ കാണാനെത്തുന്നത് അമരത്തിലെ പെൺകുട്ടി അല്ലേയെന്ന് ചോദിച്ചാണെന്ന സന്തോഷവും താരം പങ്കുവച്ചു.

നായിക അല്ലെങ്കിൽ അനുജത്തി വേഷങ്ങളാണ് അഭിനയിച്ചിരുന്നത്. എന്നാൽ പോസിറ്റീവ് കഥാപാത്രങ്ങളെ വിട്ട് വില്ലൻ വേഷങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെന്നും നല്ല സിനിമകൾ ലഭിച്ചാൽ അഭിനയിക്കുമെന്നും മാതു പറയുന്നു.

Advertisement