മോഹൻലാൽ റീച്ചബിൾ അല്ല, തിരക്കഥ പുർത്തിയായ ദശരഥം 2 നടക്കില്ല, ലാലിന് ആവശ്യമുണ്ടെന്ന് തോന്നുമ്പോൾ എന്റെയടുത്തേക്കു വരട്ടെ: തുറന്നു പറഞ്ഞ് സിബി മലയിൽ

308

നിരവധി വർഷങ്ങളായി മലയാള സിനിമയിൽ സൂപ്പർ ഹിറ്റുകൾ ഒരുക്കി നിറഞ്ഞു നിൽക്കുന്ന സംവിധായകൻ ആണ് സിബി മലയിൽ. മലയാളത്തിന്റെ താര രാജാക്കൻമാരായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകളായ പല ചലച്ചിത്രങ്ങളുടെയും സംവിധായകൻ കൂടിയാണ് സിബി മലയിൽ.

സാധാരണ പ്രേക്ഷകരും മോഹൻലാൽ ആരാധകരും ഇന്നും ഏറെ താൽപ്പര്യത്തോടെ ഓർത്തുവെക്കുന്ന മോഹൻലാൽ ചിത്രമാണ് ദശരഥം. ഈ ചിത്രത്തിന് രണ്ടാംഭാഗം ഒരുക്കാൻ മികച്ച ഒരു തിരക്കഥ തനിക്ക് ലഭിച്ചുവെന്നും എന്നാൽ മോഹൻലാലിന്റെ നിസഹകരണം മൂലം അത് നടക്കാതെ പോവുകയായിരുന്നു എന്നും സിബി മലയിൽ പറയുന്നു.

Advertisements

മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദശരഥത്തിന്റെ രണ്ടാം ഭാഗം ഹേമന്ത് കുമാർ എഴുതി പൂർത്തിയാക്കിയതാണ്. നിരവധി പേർ രണ്ടാം ഭാഗത്തിന്റെ കഥയുമായി എന്റെയടുത്തു വന്നിരുന്നു. ഒന്നും ഇഷ്ടപ്പെട്ടില്ല. പലരും മോഹൻലാലിനേയും സമീപിച്ചിരുന്നു.

Also Read
ഹിറ്റ് ചിത്രമായ വെട്ടത്തില്‍ നായികയാവേണ്ടിയിരുന്നത് അസിന്‍, അവസരം നിരസിച്ചതിന് കാരണം തുറന്ന് പറഞ്ഞ് താരം

ഞാൻ ആഗ്രഹിച്ച തുടർച്ചയായിരുന്നു ഹേമന്ത് കുമാർ എഴുതിയത്. എന്നാൽ മോഹൻലാലിന്റെ പിന്തുണ കിട്ടിയില്ല. നെടുമുടി വേണുവും ഈ ചിത്രം ചെയ്യണമെന്നു ഏറെ ആഗ്രഹിച്ചിരുന്നു. കഥയുടെ ചുരുക്കം ഞാൻ മോഹൻലാലിനോട് പറഞ്ഞിരുന്നു. 2016 ൽ ഹൈദരാബാദിൽ പോയിട്ടാണ് പറയുന്നത്.

എനിക്ക് റീച്ചബിൾ അല്ലാത്ത അവസ്ഥകളിലേക്ക് ഇവരൊക്കെ എത്തിപ്പെട്ടിരിക്കുന്നു. ഇവരുടെ അടുത്തേക്ക് എത്താൻ ഒരുപാടു കടമ്പകൾ കടക്കേണ്ടിയിരിക്കുന്നു. അതിൽ എനിക്കു താൽപര്യമില്ല. ഹൈദരാബാദിൽ പോകേണ്ടി വന്നതു തന്നെ ഒരു കടമ്പയായിരുന്നു.

അര മണിക്കൂർ ആയിരുന്നു എനിക്കു അനുവദിച്ച സമയം. കഥ കേട്ടപ്പോൾ കൃത്യമായൊരു മറുപടി പറഞ്ഞില്ല. കഥ പൂർത്തിയായിട്ട് ഇഷ്ടപ്പെട്ടാൽ ചെയ്താൽ മതിയെന്നു ഞാൻ പറഞ്ഞു. ആറു മാസം കൊണ്ട് കഥ പൂർത്തിയാക്കി. എന്നാൽ പിന്നീട് കഥ പറയാനൊരു അവസരം എനിക്കു കിട്ടിയില്ല.

എനിക്കു വേണ്ടി പലരും ലാലിനോടു ഇക്കാര്യം സൂചിപ്പിച്ചു എന്നാൽ ലാൽ ഒഴിഞ്ഞു മാറി. ലാലിന് എന്നെ ആവശ്യമുണ്ടെന്നു തോന്നുമ്പോൾ എന്റെയടുത്തേക്കു വരാം. ആവശ്യമുണ്ടാകില്ല എന്നറിയാം. പ്രതീക്ഷി ക്കുന്നുമില്ല. എനിക്കു പരാജയങ്ങളും വിജയങ്ങളും പാളിച്ചകളും ഉണ്ടായിട്ടുണ്ട്.

Also Read
ഇത്തരം വാര്‍ത്തകള്‍ കുറേ ദിവസമായി കാണുന്നു, എനിക്കൊന്നും പറയാനില്ല,ഞാന്‍ എന്റെ ജീവിതം ജീവിച്ചോട്ടെ!, വിവാഹമോചന വാര്‍ത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി വരദ

അതെന്റെ മാത്രം കാര്യങ്ങളാണ്. മറ്റുള്ളവർക്കതു വിഷയമാണോ എന്നത് എനിക്കറിയില്ല. മമ്മൂട്ടിക്കായി ഒരു ചിത്രം മനസിലുണ്ടെന്നും അത് നടക്കുമോ എന്നറിയില്ലെന്നും സിബി മലയിൽ വ്യക്തമാക്കുന്നു.

Advertisement