വിവാദ നായകനായ പ്രമുഖ നടനുമായി പ്രണയ വിവാഹവും വേർ പിരിയലും, ആ ബന്ധം പിരിഞ്ഞ ശേഷം നടി സോനു സതീഷിന് സംഭവിച്ചത് ഇങ്ങനെ, അധികം ആർക്കും അറിയാത്ത താരത്തിന്റെ ജീവിത കഥ

2715

മലയാളികൾക്ക് ഏറെ സുപരിചിതരായ സിനിമാ സീരിയൽ താരമാണ് സോനു സതീഷ്. പലപ്പോഴും സിനിമ സീരിയൽ താരങ്ങളുടെ യഥാർത്ഥ ജീവിതം അവർ അഭിനയിക്കുന്ന കഥയെ വെല്ലുന്നതായിരിക്കും. അങ്ങനെ ഒരു താരമാണ് സോനു സതീഷ്.

തകർച്ചയിൽ നിന്ന് ആണ് സോനു സതീഷ് ഇന്ന് കാണുന്ന തന്റെ കരിയർ പടുത്തുയർത്തിയത്. ഇപ്പോൾ ജീവിതത്തിലെ പുതിയ പുതിയ സന്തോഷങ്ങൾ ആസ്വദിയ്ക്കുന്ന നടി സോഷ്യൽ മീഡിയയിലും സജീവമാണ്. അതിനിടിൽ ആണ് താരത്തിന്റെ കഴിഞ്ഞ കാല ജീവിതം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്.

Advertisements

പല സ്ത്രീകൾക്കും പ്രചോദനമാണ് സോനുവിന്റെ ജീവിതം. നൃത്തത്തിലൂടെയാണ് സോനുവിന്റെ കരിയർ തുടങ്ങുന്നത്. പഠിയ്ക്കുന്ന കാലത്ത് കലാതിലകമായിരുന്നു താരം. ഒൻപതാം ക്ലാസിൽ പഠിയ്ക്കുമ്പോഴാണ് ആങ്കറിങ് രംഗത്തേക്ക് കടന്ന് വരുന്നത്. വാൽക്കണ്ണാടി എന്ന പരിപാടിയിൽ അവതാരകയായി എത്തിയാണ് സോനു ക്യാമറയുടെ മുൻപിൽ സജീവമാകുന്നത്.

Also Read
ആലീസ് പങ്കുവെച്ച് പുതിയ വീഡിയോ കണ്ടോ, 18 വയസ്സ് കഴിഞ്ഞവർ മാത്രം കാണുക എന്ന് ഭർത്താവ് സജിൻ, അത്രയ്ക്ക് മോശമാണോ എന്ന് ആരാധകർ

സീരിയൽ രംഗത്തെ വിവാദ നായകനായ ഒരു പ്രമുഖ നടനുമായി സോനു പ്രണയത്തിലായി എന്നും വളരെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിഞ്ഞിരുന്നു എന്നുമുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അഭിനയത്തിൽ സജീവമല്ലാതിരുന്ന സമയത്താണ് ഇതൊക്കെ നടന്നത്. എന്നാൽ ആ ദാമ്പത്യ ജീവിതത്തിന് അധികനാൾ നീണ്ടു നിന്നില്ല.

ആ ബന്ധം വേർപിരിഞ്ഞ ശേഷം സോനു ശക്തമായി തിരിച്ചു വന്നു. കരിയർ മാത്രമായിരുന്നു പിന്നീട് സോനു ശ്രദ്ധ പുലർത്തിയത്. ബാഗ്ലൂർ അലയൻസ് യൂണിവേഴ്‌സിറ്റിയിൽ നിന്നും കുച്ചുപ്പുടിയിൽ എം എ നേടി ശേഷം നൃത്തത്തിൽ വീണ്ടും സജീവമായി. അതിലൂടെയാണ് സോനു അഭിനയ രംഗത്തേക്ക് കടക്കുന്നത്.

സ്ത്രീധനം എന്ന ഹിറ്റ് പരമ്പരയിൽ വാണി എന്ന നെഗറ്റീവ് വേഷം അവതരിപ്പിച്ചു കൊണ്ടാണ് സോനു പ്രേക്ഷക ശ്രദ്ധ നേടുന്നത്. അതിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടി. അതിനു ശേഷം സോനുവിനെ തേടി ധാരാളം അവസരങ്ങൾ വന്നു. നെഗറ്റീവ് വേഷങ്ങളിൽ നിന്ന് മാറി നായികയായി തിളങ്ങാൻ തുടങ്ങി.

സുമംഗലി ഭവ എന്ന പാരമ്പരയിലാണ് ഏറ്റവും ഒടുവിൽ സോനു അഭിനയിച്ചത്. അഭിനയത്തിൽ തിളങ്ങി നിൽക്കുന്നതിന് ഇടയിലായിരുന്നു രണ്ടാം വിവാഹം. ഭാര്യ പരമ്പരയിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു വിവാഹം. ആന്ധ്ര സ്വദേശി അജയ് യാണ് സോനുവിന്റെ ജീവിത പങ്കാളി.വിവാഹ ശേഷവും സോനു അഭിനയ രംഗത്ത് സജീവമായിരുന്നു.

Also Read
ഭാര്യക്ക് ഒപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് റെയ്ജൻ കൊടുത്ത ക്യാപ്ഷൻ കണ്ടോ, ഏറ്റെടുത്ത് ആരാധകർ

ഗർഭിണി ഈയപ്പോഴാണ് സോനു അഭിനയത്തിൽ നിന്നും ഇടവേള എടുക്കുന്നത്. കുഞ്ഞ് ജനിച്ച സന്തോഷ വാർത്ത സോഷ്യൽ മീഡിയ വഴി സോനു പങ്കുവെച്ചിരുന്നു. സോനു വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തുന്നത് കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകർ എല്ലാം.

Advertisement