പൊളപ്പൻ ഡാൻസുമായി സ്‌റ്റൈലിഷ് ലുക്കിൽ നടി മാളവിക മേനോൻ, വൈറലായ കിടിലൻ വീഡിയോ കാണാം

3807

ബാലതാരമായി അഭിനയ രംഗത്ത് സജീവമായി പിന്നീട് നായികയായി മാറിയ താരമാണ് നടി മാളവിക മേനോൻ. ആൽബങ്ങളിൽ അഭിനയിച്ചു കൊണ്ടാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. അനൂപ് മേനോൻ നായകനായ 916 എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന മാളവിക മലയാളം തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

2012 ലാണ് മാളവികയുടെ ആദ്യ ചിത്രം 916 ചിത്രം പുറത്തിറങ്ങുന്നത്. അതേ വർഷം തന്നെ മറ്റ് രണ്ട് ചിത്രങ്ങളിൽ കൂടി മാളവിക അഭിനയിച്ചിട്ടുണ്ട്. ഹീറോയും നിദ്രയും. ഇവാൻ വോറെ മാതിരി, വിഴ, ബ്രഹ്മൻ, വീതു വിട്ടു, നിജമാ നിഴലാ, അരുവാ സൺഡേ എന്നീ തമിഴ് ചിത്രങ്ങളിലും മാളവിക അഭിനയിച്ചിട്ടുണ്ട്. 13 ഓളം മലയാളം ചിത്രങ്ങളിലും മാളവിക ഇതിനകം അഭിനയിച്ചിട്ടുണ്ട്.

Advertisements

ആദ്യ സിനിമയ്ക്ക് ശേഷം ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് താരം അഭിനയ ജീവിതത്തിൽ സജീവം ആവുകയായിരുന്നു. സിബിഐ ഡയറിക്കുറിപ്പിൽ അഞ്ചാം ഭാഗത്തിൽ അഭിനയിച്ചതിന്റെ ത്രില്ലിലാണ് മാളവിക മോനോൻ.

Also Read
അന്ന് അവസരം ചോദിച്ച് ഹണിറോസ് വന്നത് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ പിന്നെ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തലുമായി വിനയൻ

ഓർമവച്ച കാലം മുതൽ കണ്ടു തുടങ്ങിയ ഇതിസാഹ ചിത്രത്തിൽ ഒരു ചെറിയ വേഷമെങ്കിലും ചെയ്യാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹമുണ്ടായിരുന്നുവെന്ന് മാളവിക മേനോൻ പറയുന്നു. വളരെ സീനിയറായ കെ മധു എസ് എൻ സ്വാമി തുടങ്ങിയ മലയാള സിനിമയിൽ തന്നെ ഏറെ സീനിയറായിട്ടുള്ളവർ ചേർന്ന് ഒരുക്കുന്ന ചിത്രത്തിൽ ഒരു ചെറിയ കഥാപാത്രം എങ്കിലും ചെയ്യാൻ കഴിഞ്ഞത് ഒരു സ്വപ്ന സാക്ഷാത്കാരം പോലെയാണെന്ന് മാളവിക മേനോൻ പറയുന്നു.

അതേ സമയം താരരാജാവ് മോഹൻലാലിന്റെ ആറാട്ടിലും മമ്മൂട്ടി ചിത്രം പുഴുവിലും മാളവിക അടുത്തി
െഅഭിനയിച്ചിട്ടുണ്ട്. പാപ്പൻ, ഒരുത്തി, പതിമൂന്നാം രാത്രി ശിവരാത്രി തുടങ്ങിയവയയും താരം അഭിനയിച്ച പുതിയ ചിത്രങ്ങൾ.

അഭിനയം മാത്രമല്ല താരം അറിയപ്പെടുന്ന മോഡലും നർത്തകിയുമാണ്. സോഷ്യൽ മീഡിയയിലും സ്റ്റാറാണ് ഈ യുവ താര സുന്ദരി. ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു കിടിലൻ ഡാൻസ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

പ്രമുഖ ഫാഷൻ ബ്രാൻഡായ അജിയോയുടെ ഓണം സ്പെഷ്യലിന്റെ ഭാഗമായി ഇറങ്ങിയ ഒരു ചലഞ്ച് പ്രൊമോ ഷന് വേണ്ടി കിടിലം സ്റ്റെപ്പുകളിട്ട് ഡാൻസ് ചെയ്തിരിക്കുകയാണ് മാളവിക. നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.

Also Read
മോഹൻലാൽ റീച്ചബിൾ അല്ല, തിരക്കഥ പുർത്തിയായ ദശരഥം 2 നടക്കില്ല, ലാലിന് ആവശ്യമുണ്ടെന്ന് തോന്നുമ്പോൾ എന്റെയടുത്തേക്കു വരട്ടെ: തുറന്നു പറഞ്ഞ് സിബി മലയിൽ

Advertisement