1100 ദിവസത്തെ പൊരിഞ്ഞ പ്രണയത്തിന് ഒടുവിൽ അഡാർ ലവിലെ സ്‌നേഹ ടീച്ചർ വിവാഹിതയാവുന്നു, വരൻ നടനും തിലക്കഥാകൃത്തും

23

പ്രിയാവാര്യരുടെ ഒറ്റക്കണ്ണടക്കലിലൂടെ പ്രശസ്തമായ ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ സ്‌നേഹ ടീച്ചറുടെ വേഷത്തിൽ എത്തി പ്രശസ്തയായ താരമാണ് റോഷ്‌ന ആൻ റോയ്. മലയാളത്തിൽ പുതുമുഖങ്ങളുമായി ചേർറ്റ് സൂപ്പർഹിറ്റുകൾ ഒരുക്കുന്ന ഹിറ്റ്‌മേക്കർ ഒമർ ലുലു സംവിധാനം ചെയ്ത അടാർ ലൗവില ചിത്രത്തിൽ ടീച്ചറുടെ വേഷത്തിലാണ് റോഷ്‌ന എത്തിയത്.

ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ താരം കൂടിയാണ് റോഷ്‌ന. റോഷ്‌നയുടെ വിവാഹ മോതിര കൈമാറ്റം ആയിരുന്നു ഇന്ന്. റോഷ്ന തന്നെയാണ് വിവാഹവാർത്ത ഫേസ്ബുക്ക് വഴി പങ്കുവെച്ചത്.

Advertisements

1,100 ദിവസങ്ങളുടെ നീണ്ട പ്രണയത്തിന് ശേഷമാണ് ഇവർ രണ്ടുപേരും ഇപ്പോൾ ഇവരുടെ നിശ്ചയം കഴിഞ്ഞത്. നടനും തിരക്കഥാകൃത്തുമായ കിച്ചു ടെലുസ്സുമായാണ് റോഷ്നയുടെ വിവാഹം. അജഗജാന്തരം, അങ്കമാലി ഡയറീസ്, ആൾക്കൂട്ടത്തിൽ ഒരുവൻ തുടങ്ങിയ ചിത്രങ്ങളിൽ കിച്ചു അഭിനയിച്ചിട്ടുണ്ട്.

അജഗജാന്തരം എന്ന ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് റൈറ്റർ കൂടിയാണ് കിച്ചു. വിവാഹം ഈ വർഷം തന്നെ കാണുമെന്നാണ് നടിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. നിരവധി പ്രേക്ഷകരാണ് കമൻറുകളിൽ ആശംസകളുമായി എത്തുന്നത്.

കഴിഞ്ഞ കുറെ വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. വർഷങ്ങൾ നീണ്ട പ്രണയത്തിനും സൗഹ്യദത്തിനുമൊടുവിലാണ് വിവാഹവാർത്ത അറിയിക്കുന്നതെന്ന് റോഷ്‌ന പറയുന്നു. അങ്കമാലി ഡയറീസ്, തണ്ണീർ മത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതനാണ് നടനാണ് കിച്ചു. പോത്ത് വർക്കി എന്ന കഥാപാത്രമായാണ് താരം അങ്കമാലി ഡയറീസിൽ എത്തിയത്. കിച്ചു ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അജഗജാന്തരം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് .

Advertisement