നിവിൻ പോളിയുടെ മിഖായേൽ ഹിന്ദി പതിപ്പിന് റെക്കോഡ് കാഴ്ച്ചക്കാർ, ഗംഭീര ത്രില്ലർ എന്ന് ഹിന്ദി പ്രേക്ഷകർ

44

നിവിന്‍ പോളിയുടേതായി ഈ വര്‍ഷം പുറത്തിറങ്ങിയ ആദ്യചിത്രമായിരുന്നു മിഖായേല്‍. ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. എന്നാല്‍ സിനിമയ്ക്ക് തിയേറ്ററുകളില്‍ തണുത്ത പ്രതികരണമാണ് ലഭിച്ചത്.

എന്നാല്‍ ചിത്രത്തിന്റെ ഹിന്ദി ഡബ്ബ് നാല് ദിവസം മുന്‍പ് ഒരു യൂട്യൂബ് ചാനലില്‍ പുറത്ത് വിട്ടിരുന്നു. അവിശ്വസനീയമായ റിപ്പോര്‍ട്ടുകളാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ലഭിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രങ്ങളില്‍ ഒന്നാണ് മിഖായേല്‍ എന്ന് പ്രേക്ഷകര്‍ പറയുന്നു. ചിത്രത്തിലെ ട്വിസ്റ്റുകളും പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്നുണ്ട്. ഇതിനോടകം 6.8 മില്യണ്‍ കാഴ്ചക്കാരാണ് ഈ നിവിന്‍ പോളി ചിത്രം കണ്ടത്.

Advertisements

ചിത്രത്തില്‍ നിവിനെ കൂടാതെ ഉണ്ണി മുകുന്ദന്‍, മഞ്ജിമ മോഹന്‍, സിദ്ദിഖ് എന്നിവരും അഭിനയിക്കുന്നുണ്ട്.ഹനീഫ് അദെനി തന്നെയാണ് തിരക്കഥ.ആന്റോ ജോസഫ് ആണ് നിര്‍മാതാവ്.ഗോപി സുന്ദര്‍ സംഗീതം.

Advertisement