ഇനി അച്ഛനും മകളും ഒരുമിച്ച് നിൽക്കട്ടെ, അതും വേണമല്ലോ: മകളേയും മുൻ ഭർത്താവിനെയും കുറിച്ച് ആര്യ

13578

ഏഷ്യാനെറ്റിലെ ജനപ്രിയ പരിപാടിയാ ബഡായി ബംഗ്ലാവിലൂടെ പ്രശസ്തയായ താരമാണ് ആര്യ. ഈ പരമ്പരയിലൂടെ ആരധകർക്ക് പ്രിയപ്പെട്ടവളായി മാറിയത് കൊണ്ടുതന്നെ ബഡായി ആര്യ എന്നാണ് താരത്തെ ആരാധകർ വിളിക്കുന്നത്.

പിന്നീട് ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ്‌ബോസ് മലയാളത്തിലും ആര്യ എത്തിയിരുന്നു. ഇതോടെ ആര്യ കൂടുതൽ പ്രശസ്തയാവുകയായിരുന്നു. മിനിസ്‌ക്രീൻ അവതാരക നടി, നർത്തകി, ഫാഷൻ ഡിസൈനർ തുടങ്ങിയ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളയാളാണ് തിരുവനന്തപുരം സ്വദേശിയായ ആര്യ. കുറച്ച് നാളുകൾക്ക് മുമ്പ് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താൻ ഭർത്താവുമായി വേർപിരിഞ്ഞിരിക്കുകയാണെന്ന് ആര്യ വെളിപ്പെടുത്തിയിട്ടുള്ളത്.

Advertisements

നടി അർച്ചന സുശീലന്റെ സഹോദരനായ രോഹിത് സുശീലൻ ആയിരുന്നു താരത്തിന്റെ ഭർത്താവ്. ബിഗ് ബോസിൽ വെച്ച് തന്റെ ദാമ്പത്യ ജീവിതത്തിലുണ്ടായ താളത്തകർച്ചയെക്കുറിച്ച് പറഞ്ഞപ്പോൾ അതിൽ 85ശതമാനം തെറ്റും തന്റെ ഭാഗത്തായിരുന്നു എന്നാണ് ആര്യ പറഞ്ഞത്.

ഏറെ കാലമായി ആര്യയും രോഹിത്തും വേർപിരിഞ്ഞാണ് താമസിക്കുന്നത്. മുൻപ് അക്കാര്യം ആര്യ തന്നെ വ്യക്തമാക്കിയിരുന്നു. തങ്ങൾ ഒരുമിച്ചല്ലെന്നും എന്നാൽ തങ്ങൾ അടുത്ത സുഹൃത്തുക്കളാണെന്നുമാണ് ആര്യ വ്യക്തമാക്കിയത്.

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ അർച്ചന രോഹിത്തിന്റെ സഹോദരിയാണ്. ഭർത്താവുമായി പിരിഞ്ഞ ശേഷവും രോഹിത്തിനൊപ്പം വീട്ടിലെ ചടങ്ങുകൾക്കൊക്കെ റോയ എത്താറുണ്ട്. കഴിഞ്ഞ ദിവസം വിജയജശമി ദിനത്തിൽ രോഹിത്തിന്റെ അമ്മയ്‌ക്കൊപ്പം പൂജയിൽ പങ്കുകൊളളുന്ന റോയയുടെ ചിത്രങ്ങൾ രോഹിത്ത് പങ്കുവച്ചിരുന്നു.

രോഹിത്ത് പങ്കുവച്ചിരിക്കുന്ന ചിത്രങ്ങൾക്കൊക്കെ ഇത്തവണ കമന്റുമായി ആര്യ എത്തിയിരുന്നു. വിവാഹമോചനത്തിന് ശേഷവും പരസ്പര ബഹുമാനം നിലനിർത്തുന്നുണ്ട് ഇരുവരും. മകളുടെ കാര്യങ്ങളെക്കുറിച്ച് തങ്ങൾ ഒരുമിച്ചാണ് തീരുമാനമെടുക്കുന്നതെന്ന് ഇരുവരും പറഞ്ഞിരുന്നു. ഇപ്പോൾ മകളെക്കുറിച്ചും മുൻഭർത്താവിനെക്കുറിച്ചും പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോൾ.

ആര്യയുടെ മകളായ ഖുഷി അച്ഛനായ രോഹിതിന്റെ വീട്ടിലാണുള്ളത്. അടുത്തിടെയായിരുന്നു മകൾ അച്ഛന്റെ വീട്ടിലേക്ക് പോയത്. മകൾ അച്ഛനൊപ്പമാണെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ആര്യ ഇപ്പോൾ. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്.

മകളെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. അവളിപ്പോൾ അച്ഛന്റെ വീട്ടിലാണുള്ളത്. ലോക്ക് ഡൗണിന് ശേഷം ഇപ്പോഴാണ് അദ്ദേഹം നാട്ടിലേക്കെത്തിയത്. ഇനി അച്ഛനും മകളും ഒരുമിച്ച് നിൽക്കട്ടെ, അതും വേണമല്ലോ, അദ്ദേഹത്തിനും അവൾക്കും ഒരുമിച്ച് സമയം ചെലവഴിക്കേണ്ടേയെന്നുമായിരുന്നു താരം പറഞ്ഞത്.

Advertisement