പെങ്ങളുടെ കൂടെ ഉള്ള ടിക്ക്‌ടോക്ക് വീഡിയോ കണ്ടാണ് എനിക്ക് ആളെ ഇഷ്ടമായത്, പ്രതിശ്രുത വരനെ കുറിച്ചും വിവാഹത്തെ കുറിച്ചും നടി ആലീസ് ക്രിസ്റ്റി

348

നിരവധി സൂപ്പർഹിറ്റ് സീരിയലുകളിലൂടെ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമായി മാറിയ നടിയാണ് ആലീസ് ക്രിസ്റ്റി ഗോമസ്. ഇപ്പോഴിതാ താരം വിവാഹിതയാവുകയാണ്. പത്തനംതിട്ട സ്വദേശിയായ സജിനാണ് വരൻ. നവംബർ 18 നാണ് താരത്തിന്റെ വിവാഹം.

സജിനുമായിട്ടുള്ള വിവാഹം ഉറപ്പിച്ചതിനെ കുറിച്ച് മുൻപ് നടി തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ പ്രതിശ്രുത വരനെ കുറിച്ചും ആദ്യമായി കണ്ടുമുട്ടിയത് അടക്കമുള്ള കാര്യങ്ങൾ തുറന്നു പറയുകയാണ് ആലീസ്. വിവാഹത്തിന് മുന്നോടിയായി മെഹന്തി ഇടുന്ന ചടങ്ങിൽ നിന്നുള്ള വീഡിയോയാണ് യൂട്യൂബിലൂടെ പങ്കുവെച്ച വീഡിയോയിൽ ആലീസ് പങ്കുവെച്ചത്.

Advertisements

ഒപ്പം സജിനും ഉണ്ടായിരുന്നു. കല്യാണ വിശേഷങ്ങൾ പറഞ്ഞ് യൂട്യൂബിലേക്ക് വരുന്നതിന്റെ സന്തോഷവും നടി പറയുന്നു. ഞങ്ങളുടെ വിവാഹം അറഞ്ചേഡ് ആണ്. രണ്ട് വർഷം മുൻപ് എനിക്ക് വീട്ടിൽ വിവാഹം ആലോചിക്കുന്നുണ്ടായിരുന്നു. മാട്രിമോണിയൽ സൈറ്റിൽ വരെ ആലോചന ഇട്ടിരുന്നു. അങ്ങനെ നോക്കി നോക്കി ഒന്നും ശരിയായില്ല.

Also Read
ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും പാത്തുവിന് പതിനേഴാം പിറന്നാൾ, ആശംസകളുമായി സിനിമാ ലോകവും ആരാധകരും

തിരുവനന്തപുരം വിട്ട് പോകാൻ എനിക്കൊട്ടും താൽപര്യം ഇല്ലായിരുന്നു. എന്റെ വീട്ടിൽ നിന്നും ഓട്ടോ പിടിച്ച് പോകാനുള്ള ദൂരം അതായിരുന്നു എന്റെ ലക്ഷ്യം. അങ്ങനെ വരുന്ന കല്യാണങ്ങളൊക്കെ വേണ്ടെന്ന് പറഞ്ഞ് വിട്ടു. ഇതേ കുറിച്ച് ഒരു സുഹൃത്തിനോട് ഞാൻ പറഞ്ഞിട്ടുണ്ട്.

അവരാണ് ഇങ്ങനൊരു പയ്യനുണ്ട്, നോക്കുന്നുണ്ടോന്ന് ചോദിച്ചത്. ഫോട്ടോ കാണുന്നതിൽ കുഴപ്പമില്ലല്ലോ. അയച്ചോളാൻ ഞാനും പറഞ്ഞു. അങ്ങനെ ഫോട്ടോ കിട്ടി. ഒപ്പം പുള്ളിക്കാരന്റെ കുറച്ച് ടിക് ടോക് വീഡിയോസും ഉണ്ടായിരുന്നു. അതിലൊരു വീഡിയോ പെങ്ങളുടെ കൂടെ ഉള്ളതാണ്. അത് കണ്ടപ്പോഴാണ് എനിക്ക് ആളെ ഇഷ്ടമായത്.

അങ്ങനെ എന്റെ ഫോട്ടോ പുള്ളിയ്ക്കും കാണിച്ച് കൊടുത്തു. ഞാൻ സീരിയലിൽ അഭിനയിക്കുന്ന കാര്യം അറിയില്ലായിരുന്നു. പരസ്പരം സംസാരിച്ച് കുറച്ച് കഴിഞ്ഞപ്പോഴാണ് സീരിയൽ ആർട്ടിസ്റ്റ് ആണെന്ന കാര്യം അറിയുന്നത്. ആദ്യം ഇൻസ്റ്റാഗ്രാമിലൂടെയാണ് മെസേജ് അയച്ചത്. ചിരിച്ചോണ്ടിരിക്കുന്ന ഫോട്ടോ ഇൻസ്റ്റയിൽ ഇട്ടപ്പോൾ ഞാൻ കരുതി പാവമാണ്.

അത്ര പാവം ഒന്നുമല്ലെന്ന് തമാശരൂപേണ ആലീസ് പറയുന്നു. അങ്ങനെ ഞങ്ങൾ രണ്ടാളും മെസേജ് അയച്ചു. കുഴപ്പമില്ലെന്ന് എനിക്ക് തോന്നി. രണ്ടാളുടെയും വീട്ടിലും പറഞ്ഞു. അതിനിടെ നേരിട്ട് ഒരു ദിവസം കണ്ടു. ഫോട്ടോയിലൊക്കെ കാണുന്നത് പോലെയാണോ നേരിട്ടും എന്ന് അറിയില്ലല്ലോ. ഫോട്ടോ എഡിറ്റ് ചെയ്തതാണോ എന്ന സംശയം എനിക്ക് ഉണ്ടായിരുന്നു.

അങ്ങനെ നേരിൽ കണ്ടപ്പോൾ കുഴപ്പമില്ല. ഫോട്ടോയിലുള്ളത് പോലെയായിരുന്നു. അങ്ങനെ വീട്ടിൽ പറഞ്ഞു, പെണ്ണ് കാണാൻ വന്നു. ബാക്കി എല്ലാം ഫാസ്റ്റ് ആയി. പക്ഷേ വിവാഹത്തിന് കുറച്ച് താമസം വന്നു. ഞങ്ങൾ ആദ്യം കണ്ടത് കൊറോണ ശക്തമായിരുന്ന സമയത്താണ്. അന്ന് തിരുവനന്തപുരം ലോക്ഡൗണിൽ ആയിരുന്നു.

റോഡിൽ ഒരു മനുഷ്യൻ പോലുമില്ലാത്ത അവസ്ഥയാണ്. മാസ്‌ക് ഇല്ലാതെ കണ്ടത് ഇപ്പോഴാണെന്ന് പറയാമെന്നും ആലീസ് പറയുന്നു. ഒരു ദിവസം നട്ടുച്ചയ്ക്ക് റോഡിൽ വെച്ചാണ് ഞങ്ങൾ ആദ്യമായി കണ്ടതെന്ന് സജിനും പറയുന്നു.

എൻഗേജ്മെന്റ് നവംബറിൽ നടത്താമെന്നാണ് കരുതിയെങ്കിലും ഇനി അതിന്റെ ആവശ്യമില്ല. അങ്ങ് കെട്ടിച്ച് വിട്ടേക്കാമെന്ന് വീട്ടുകാർ തീരുമാനിക്കുകയായിരുന്നു. ഒടുവിൽ നവംബർ പതിനെട്ടിന് വിവാഹം തീരുമാനിച്ചിരിക്കുന്നതെന്ന് ആലിസ് വ്യക്തമാക്കി.

Also Read
ഒള്ള ഇമേജ് കൂടി പോകും, ഇമ്മാതിരി കൂതറ പരിപാടിക്ക് പോയി ഉള്ള വില കളയരുത് സുബി ചേച്ചി: സുബി സുരേഷിനോട് അഭ്യർത്ഥനയുമായി ആരാധകർ

എന്തും ഓപ്പണായി പറയാൻ പറ്റുന്ന ആളാണ് പ്രതിശ്രുത വധുവായിട്ടുള്ള ആലീസെന്ന് സജിനും പറയുന്നു. എന്നാൽ ചെറിയൊരു കാര്യം കിട്ടിയാലും അതിന്റെ പേരിൽ വഴക്ക് ഉണ്ടാക്കുന്ന സ്വഭാവം ഉണ്ടെന്നാണ് ആലിസ് പറഞ്ഞത്.

Advertisement