ആദ്യ വിവാഹത്തിൽ മകനുണ്ടോ, കല്യാണത്തിന് വന്നത് മക്കളെയും കൊണ്ടാണോ, സത്യാവസ്ഥ വെളിപ്പെടുത്തി നടി അപ്‌സരയും ഭർത്താവും

279

മലയാള കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ജനപ്രിയ പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയൽ. സാന്ത്വനം സീരിയലിൽ ജയന്തിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അപ്‌സര രത്‌നാകരൻ ആണ്.
തമ്മിൽ നവംബർ 29 നാണ് ടെലിവിഷൻ സീരിയൽ നടിയായ അപ്സര രത്നകാരനും സംവിധായകൻ ആൽബിയും വിവാഹിതരായത്.

ഇന്റർകാസ്റ്റ് മ്യാരേജ് ആയിരുന്നെങ്കിലും രണ്ടാളുടെയും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നടത്തിയത്. എന്നാൽ വിവാഹശേഷം താരങ്ങളുടെ പേരിൽ നിരവധി ഗോസിപ്പുകളാണ് പ്രചരിച്ചത്. അതിലൊന്ന് ഇരുവരുടെയും രണ്ടാം വിവാഹമാണെന്നും താരങ്ങൾ വന്നത് മക്കളെ കൊണ്ടാണ് എന്നുമൊക്കെയാണ്.

Advertisement

എന്നാൽ ഇതുവരെ തങ്ങൾക്ക കുട്ടികൾ ഇല്ലെന്നാണ് അപ്സരയും ആൽബിയും പറയുന്നത്. വിവാഹശേഷമുള്ള റിസപ്ഷന് വന്നപ്പോൾ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു നവതാരദമ്പതിമാർ. അപ്‌സരയ്ക്ക് ആദ്യ വിവാഹത്തിൽ ഒരു മകനുണ്ടെന്നും ആ മകനുമായിട്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ രാവിലെ മുതൽക്ക് തന്നെ ഇടം പിടിച്ചിരുന്നു.

Also Read
പുതിയ കാറുകളോടോ ഫോണുകളോടോ താത്പര്യമില്ല, രാത്രിയിൽ കിടന്നുറങ്ങുന്നത് ഫാനിട്ട് സാധാരണ സോഫയിൽ, സൽമാൻ ഖാൻ പിന്തുടരുന്ന ലളിത ജീവിതം ഇങ്ങനെ

യൂട്യൂബ് ചാനലുകാരോട് പ്രത്യേകം പറയുകയാണേ, കാറിന്റെ ബാക്കിൽ ഇരിക്കുന്നത് എന്റെ ചേച്ചിയുടെ കുഞ്ഞും ആൽബിയുടെ ചേട്ടന്റെ മക്കളുമാണ്. അല്ലാതെ അത് ഞങ്ങളുടെ കുഞ്ഞുങ്ങളല്ല. ദൈവത്തെ ഓർത്ത് അങ്ങനെ ഒന്നും പറയരുത്. അത് പറയാനുള്ള കാര്യം ഇന്നലെ കല്യാണത്തിന് വന്ന ആളുകൾ തന്നെ അങ്ങനൊരു വാർത്ത ഇട്ടു എന്നുള്ളത് കൊണ്ടാണ്.

ഞാൻ പറഞ്ഞത് കൊണ്ട് വേറൊന്നും വിചാരിക്കരുത്. കാരണം ഇന്നലെ അത്തരത്തിൽ കുറേ ഫേക്ക് ന്യൂസുകൾ വന്നിരുന്നു. ഇന്നലെ ഇവിടെ വന്ന ആളുകൾ തന്നെയാണ് അങ്ങനെ പ്രചരിപ്പിച്ചത്. കുറച്ച് സമയമേ ഉണ്ടായിരുന്നുള്ളു എങ്കിലും നിങ്ങൾക്ക് വീഡിയോ എടുക്കാനൊക്കെയുള്ള പെർമിഷൻ ഞങ്ങൾ തന്നിരുന്നു.

കല്യാണ തിരക്കിൽ ഫോൺ ഒന്നും എടുക്കാൻ സമയം ഇല്ലായിരുന്നു. ഇപ്പോൾ കുറേ ആളുകൾ പറഞ്ഞാണ് അത്തരത്തിൽ പ്രചരിച്ച വാർത്തകളെ കുറിച്ച് അറിയുന്നതെന്ന് അപ്സര പറയുന്നു. ഇന്നലെ ഞങ്ങളുടെ വിവാഹം കഴിഞ്ഞതിന് പിന്നാലെ ഓൺലൈൻ ന്യൂസുകളിൽ ഞങ്ങൾ ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങളെ കുറിച്ചുള്ള വാർത്തകളാണ് വന്നതെന്ന് ആൽബിയും പറയുന്നു. അപ്സര നേരത്തെ വിവാഹിതയാണെന്നും ഒരു പെൺകൊച്ചിനെയും കൊണ്ടാണ് കല്യാണത്തിന് വന്നതെന്നും ആ കൊച്ച് അവിടെ ഹൃദയം പൊട്ടി കരഞ്ഞു എന്നൊക്കെ തരത്തിലാണ് വാർത്തകൾ വന്നത്.

Also Read
100 കോടി മുടക്കിയാൽ 105 കോടി പ്രതീക്ഷിക്കും, ഞാൻ ബിസിനസുകാരൻ തന്നെയാണ്: മരയ്ക്കാർ വിവാദങ്ങളെ കുറിച്ച് മോഹൻലാൽ

ഏഴ് വർഷം കൊണ്ട് പതിനഞ്ചിലധികം സീരിയലുകൾ ചെയ്യാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട് . അടുത്തിടെ ഇറങ്ങിയ താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറുകയും ചെയ്തു.

ആരോഗ്യം എന്ന മാസികയിലെ കവർ ഫോട്ടോ വഴിയാണ് അഭിനയ മേഖലയിലേക്ക് എത്തുന്നത്. അപ്‌സരയുടെ കുടുംബം എന്ന് പറയുന്നത് അമ്മയും ചേച്ചിയും അച്ഛനും അടങ്ങുന്നതാണ്. അച്ഛൻ പോലീസിൽ ആയിരുന്നു. അച്ഛന്റെ മരണം നടന്നിട്ട് എട്ട് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. ചേച്ചി വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്.

ഇപ്പോൾ അമ്മയും അപ്‌സരയും മാത്രമാണ് വീട്ടിൽ. എന്നാൽ സോഷ്യൽ മീഡിയയിൽ ആകെ അപ്‌സര വിവാഹിത ആയിരുന്നു എന്നും എന്നാൽ ആ വിവാഹ ബന്ധം വേർപെടുത്തി എന്നുള്ള കിംവദന്തികൾ പുറത്ത് വന്നിരുന്നു. നിലവിൽ അഭിനയംജീവിതത്തിന് ഏറെ പ്രാധാന്യം നൽകി കൊണ്ടാണ താരം കഴിഞ്ഞ് പോരുകയാണ്. ഇരുവരുടെയും പ്രണയം സത്യമാകുന്നു ദിനത്തിൽ ആശംസകളുമായി നിരവധി പേരാണ് രംഗത്ത് എത്തുന്നത്.

Advertisement