കുടുംബവിളക്കിൽ നിന്നും പിന്മാറുകയാണ്, ഒരു മാസം കൂടി അഭിനയിക്കാം എന്ന് വിചാരിച്ചിതാണ് പക്ഷേ ഇപ്പോൾ തീരെ വയ്യാതെയായി, ഇനി കുഞ്ഞ് ജനിച്ചതിന് ശേഷം നോക്കാം: ആതിര മാധവ്

202

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയൽ. ഈ പരമ്പരയിൽ അനന്യ എന്ന കഥാപാത്രമായി തിളങ്ങി നിൽക്കുന്ന താരമായിരുന്നു ആതിരാ മാധവ്.
ഇപ്പോൾ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് ആതിരാ മാധവും കുടുംബവും.

ഇപ്പോഴിതാ ആതിര മാധവ് കൂടി കുടുംബവിളക്കിൽ നിന്നും പിന്മാറുകയാണെന്ന് അറിയിച്ച് എത്തിയിരിക്കുകയാണ്. ആതിര ഗർഭിണിയാണെന്ന വാർത്ത അടുത്തിടെയാണ് പുറത്ത് വരുന്നത്. നടിയുടെ ഒന്നാം വിവാഹ വാർഷികത്തിനോട് അനുബന്ധിച്ചാണ് ഈ സന്തോഷ വാർത്ത പുറംലോകത്തോട് പറയുന്നത്.

Advertisement

പിന്നാലെ ആതിര അഭിനയം അവസാനിപ്പിക്കുമോ എന്ന ചോദ്യം ഉയർന്ന് വന്നിരുന്നു.ഒടുവിൽ താനിനി അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണെന്ന് ഔദ്യോഗികമായി തന്നെ നടി അറിയിച്ചിരിക്കുകയാണ്. വനിത ഓൺലൈന് നൽകിയ പ്രത്യേക അഭിമുഖത്തിലൂടെയാണ് കുടുംബവിളക്കിലെ അവസാന ദിവസത്തെ കുറിച്ച് പറഞ്ഞത്.

മാത്രമല്ല അഭിനയത്തിലേക്ക് ഒരു തിരിച്ച് വരവുണ്ടോ എന്ന് ചോദിക്കുന്നവരോട് കുഞ്ഞ് ജനിച്ചതിന് ശേഷം ആലോചിക്കാം എന്നാണ് നടി പറയുന്നത്. ആതിരയുടെ വാക്കുകൾ ഇങ്ങനെ:

Also Read
മരയ്ക്കാർ മീശ പിരിക്കുമോ എന്ന് കുട്ടി ആരാധകന്റെ ചോദ്യം, കിടിലൻ മറുപടി നൽകി മോഹൻലാൽ കിടിലൻ മറുപടി നൽകി മോഹൻലാൽ

നിലവിൽ താൻ ഗർഭകാലത്തെ 21ാം ആഴ്ചയിലാണ്. കുടുംബവിളക്കിൽ ഈ മാസംവരെ അഭിനയിക്കുന്നുണ്ടായിരുന്നു. ഇനി അഭിനയ രംഗത്ത് ഉണ്ടാകില്ല. ഇപ്പോഴാണ് ഔദ്യോഗികമായി പറയുന്നത്. ഈ സമയത്ത് അഭിനയിക്കുമ്പോൾ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അവസാന ദിവസത്തെ ഷൂട്ടിലൊക്കെ കുറച്ച് സ്ട്രെയിൻ ഉണ്ടായിരുന്നു.

ബീച്ചിലെ പാറപ്പുറത്ത് വലിഞ്ഞ് കയറുകയും ബീച്ചിൽ ഇറങ്ങുന്നതുമായിട്ടുള്ള കുറേ സീനുകൾ ഉണ്ടായിരുന്നു. നന്നായി വെയിലും കൊണ്ടിരുന്നു. ആ എപ്പിസോഡുകൾ ഇനി വരാൻ പോവുന്നതേയുള്ളു. അവസാന ദിവസം ആയത് കൊണ്ട് ഞാൻ വളരെയധികം എൻജോയ് ചെയ്തിരുന്നു. ഇനി കുറേ കാലം കഴിയണം ഇതുപോലൊരു അനുഭവങ്ങളിലൂടെ പോവാൻ.

ഒരു മാസം കൂടി അഭിനയിക്കാം എന്നായിരുന്നു നേരത്തെ വിചാരിച്ചിരുന്നത്. പക്ഷേ ഇപ്പോൾ തീരെ വയ്യാതെയായി. ഒരുപാട് സ്ട്രെസ് എടുക്കും പോലെയാണ് തോന്നുന്നത്. സ്ട്രെയിൻ ഫീൽ ചെയ്യുന്നതോടെ ബോഡി വീക്ക് ആയി. അങ്ങനെയാണ് തൽകാലം അഭിനയം നിർത്താം എന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് ആതിര മാധവ് വ്യക്തമാക്കുന്നു.

ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും അഭിനയം തുടർന്നോണ്ട് പോന്നത് ഡോക്ടറുടെ കൃത്യമായ നിർദ്ദേശങ്ങൾ അനുസരിച്ചായിരുന്നു. മൂന്ന് മാസം ആയപ്പോഴെക്കും എനിക്ക് മടി തുടങ്ങി. ഒരു ദിവസത്തെ ഷൂട്ടിന് വേണ്ടി ആഴ്ചയിൽ അഞ്ചാറ് ദിവസം 50 കിലോമീറ്ററോളം യാത്ര ചെയ്യേണ്ട സാഹചര്യമായിരുന്നു.

also Read
ആദ്യ വിവാഹത്തിൽ മകനുണ്ടോ, കല്യാണത്തിന് വന്നത് മക്കളെയും കൊണ്ടാണോ, സത്യാവസ്ഥ വെളിപ്പെടുത്തി നടി അപ്‌സരയും ഭർത്താവും

പലപ്പോഴും ലൊക്കേഷനിൽ നിന്ന് ആശുപത്രിയിൽ പോവേണ്ട സാഹചര്യായിരുന്നു. കുടുംബവിളക്ക് ടീമിൽ നിന്നും വലിയ സപ്പോർട്ടാണ് ലഭിച്ചത്. എനിക്ക് വയ്യാതെ ആവുന്ന ദിവസങ്ങളിൽ പിറ്റേന്ന് അവധി തരുമായിരുന്നു. എങ്കിലും കുഴപ്പങ്ങൾ ഒന്നുമില്ലാതെ മുന്നോട്ട് പോവുകയായിരുന്നു എന്നും ആതിര പറയുന്നു.

ഇനി കുഞ്ഞ് ജനിച്ചതിന് ശേഷം മാത്രമേ അഭിനയത്തിലേക്കുള്ള തിരിച്ച് വരവിനെ കുറിച്ച് ചിന്തിക്കുകയുള്ളു. അതൊക്കെ വഴിയേ സംഭവിക്കേണ്ടതാണല്ലോ എന്നാണ് നടി പറയുന്നത്. ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് ആതിരയും ഭർത്താവ് രാജീവും തമ്മിൽ വിവാഹിതരാവുന്നത്.

ബി ടെക്ക് കഴിഞ്ഞ് ടെക്നോപാർക്കിൽ ജോലി ചെയ്യുമ്പോഴാണ് രാജീവുമായി പരിചയപ്പെടുന്നതും ഇഷ്ടത്തിലാവുന്നതും. വീട്ടിൽ സംസാരിച്ചതോടെ അവർക്കും സമ്മതമായി. അതിന് ശേഷമാണ് സീരിയലിലേക്ക് അഭിനയിക്കാൻ എത്തുന്നത്. ജോലി രാജി വെച്ച് സീരിയലിലേക്ക് വന്നപ്പോൾ ഫുൾ സപ്പോർട്ടും തന്നത് ഭർത്താവാണെന്നാണ് ആതിര പറയുന്നത്.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് വേൾഡ് മലയാളിയുടേത് അല്ല.

Advertisement