വെറും പതിനഞ്ച് മിനിറ്റിന് 5 കോടി രൂപ പ്രതിഫലം, തെലുങ്ക് സിനിമയ്ക്ക് ആലിയ ഭട്ട് വാങ്ങിയ പ്രതിഫലം കേട്ട് അന്തംവിട്ട് സിനിമാലോകം

77

ഇന്ത്യ മുഴുവൻ ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് ആലിയ ഭട്ട്. സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തി പിന്നീട് മുൻനിര നായികയായി ആലിയ ഭട്ട് മാറുകയായിരുന്നു.
വളരെ പെട്ടെന്ന് തന്നെ ബോളിവുഡ് സിനിമയിൽ തന്റെ സ്ഥാനം കണ്ടെത്തിയ താരം ഇപ്പോൾ യുവനടൻ രൺബീർ കപൂറുമായി പ്രണയത്തിലാണ്.

വൈകാതെ ഇരുവരും തമ്മിലുള്ള വിവാഹം ഉണ്ടാകുമെന്നാണ് അറിയുന്നത്. അതേ സമയം ആലിയ തെലുങ്ക് സിനിമാ ലോകത്തേക്ക് കൂടി ചുവടുവെക്കാൻ ഒരുങ്ങുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്ത് വരുന്നത്. ബ്രഹ്മാണ്ഡ സിനിമയായ ബാഹുബലിയ്ക്ക് ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന സിനിമയിലൂടെ ആലിയ തെലുങ്കിലേക്ക് എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Advertisement

ആർആർആർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രമുഖരായ നിരവധി താരങ്ങൾ വേഷമിടുന്നുണ്ട്. എന്നാൽ വളരെ കുറച്ച് സമയം മാത്രമേ നടി ഇതിലുണ്ടാവുകയുള്ളു എന്നും അതിന് വലിയൊരു പ്രതിഫലം തന്നെ വാങ്ങുന്നുണ്ടെന്നുമാണ് പുത്തൻ റിപ്പോർട്ടുകൾ.

Also Read
കുടുംബവിളക്കിൽ നിന്നും പിന്മാറുകയാണ്, ഒരു മാസം കൂടി അഭിനയിക്കാം എന്ന് വിചാരിച്ചിതാണ് പക്ഷേ ഇപ്പോൾ തീരെ വയ്യാതെയായി, ഇനി കുഞ്ഞ് ജനിച്ചതിന് ശേഷം നോക്കാം: ആതിര മാധവ്

ചിത്രീകരണം പൂർത്തിയാക്കിയ ആർആർആർ ജനുവരി ഏഴിന് റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. ലോകം മുഴുവനുമായി വമ്പൻ റിലീസ് ആയിരിക്കുമിത്. ബോളിവുഡിൽ നിന്നും തെലുങ്കിൽ വന്ന് അഭിനയിക്കുന്ന ആലിയ ഭട്ടിനെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ വൈറലാകുന്നത്.

തെലുങ്കിലെ ആദ്യ സിനിമയിൽ കേവലം പതിനഞ്ച് മിനുറ്റ് മാത്രമേ ആലിയ ഉണ്ടാവുകയുള്ളു എന്നാണ് അറിയുന്നത്. ഇത്രയും മിനിറ്റിൽ അഭിനയിക്കുന്നതിന് വേണ്ടി മാത്രം അഞ്ച് കോടിയോളം പ്രതിഫലം വാങ്ങിയെന്നുമാണ് റിപ്പോർട്ട്. പത്ത് ദിവസം മാത്രമേ ആലിയയുടെ സീനുകൾ ഷൂട്ട് ചെയ്തിരുന്നുള്ളു.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മാസങ്ങളോളം ഷൂട്ടിംഗ് നടക്കുന്ന ബോളിവുഡിലെ ഒരു ചിത്രത്തിന് 10 കോടി രൂപയാണ് അവർ വാങ്ങുന്നതെന്നാണ്. പതിനഞ്ച് മിനിറ്റേ ഉള്ളുവെങ്കിലും ആലിയയുടേത് ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ്. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ടൊരു സമയത്താണ് ആലിയ എത്തുക.

ഹിന്ദി സിനിമകളിൽ വർക്ക് ചെയ്യുന്നതിനെക്കാളും വേറിട്ടൊരു അനുഭവമാണ് തെലുങ്ക് ചിത്രത്തിലൂടെ ലഭിച്ചതെന്നാണ് മുൻപൊരു അഭിമുഖത്തിൽ ആലിയ പറഞ്ഞത്. സംവിധായകനെ കുറിച്ചും നായകന്മാരെ കുറിച്ചുമൊക്കെ അന്ന് നടി തുറന്ന് സംസാരിച്ചിരുന്നു. അതേ സമയം ഔദ്യോഗികമായി പുറത്ത് വന്ന റിപ്പോർട്ട് അല്ലെങ്കിലും ആലിയയുടെ വമ്പൻ പ്രതിഫലത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാവുകയാണ്.

Also Read
100 കോടി മുടക്കിയാൽ 105 കോടി പ്രതീക്ഷിക്കും, ഞാൻ ബിസിനസുകാരൻ തന്നെയാണ്: മരയ്ക്കാർ വിവാദങ്ങളെ കുറിച്ച് മോഹൻലാൽ

റിലീസിനോട് അനുബന്ധിച്ച് സിനിമയുമായി ബന്ധപ്പെട്ട വാർത്തകൾ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ബാഹുബലിയ്ക്ക് ശേഷം രാജമൗലി ഒരുക്കുന്ന സിനിമ ആയതിനാൽ പ്രേക്ഷകരുടെ പ്രതീക്ഷകളും വളരെ വലുതാണ്.

രാജമൗലി സംവിധാനം ചെയ്യുന്നതിന് പുറമേ ഇതൊരു മൾട്ടിസ്റ്റാർ സിനിമ ആണെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. രാം ചരൺ, ജൂനിയർ എൻടിആർ, ശ്രിയ ശരൺ തുടങ്ങി വമ്പൻ താരനിരയാണ് സിനിമയിൽ അഭിനയിക്കുന്നത്.

Advertisement