റിലീസിന് മുമ്പേ 100 കോടി ക്ലബ്ബിൽ കയറി ലാലേട്ടന്റെ മരക്കാർ, 100 കോടി നേട്ടം പ്രീ ബുക്കിംഗിലൂടെ മാത്രം, ചിത്രം എത്തുന്നത് 4100 തിയറ്ററുകളിൽ

124

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി എത്തുന്ന ‘മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രം മലയാളി സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. ലോകമെമ്പാ ടുമുള്ള 4100 തിയറ്ററുകളിലേക്ക് ഈ ചിത്രം പ്രദർശനത്തിന് എത്തുന്നത് ഡിസംബർ 2ന് ആണ്.

മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആഗോളതലത്തിൽ 4100 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെടുക. ഇപ്പോഴിതാ പ്രീ റിലീസ് ബുക്കിംഗ് വഴി മാത്രം ചിത്രം 100 കോടി ക്ലബ്ബിൽ എത്തി എന്ന വാർത്ത പുറത്തു വിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ.

Advertisements

റിലീസ് ദിനത്തിൽ ആകെ 16000 പ്രദർശനങ്ങൾ നടത്താൻ ഒരുങ്ങുന്ന മരക്കാർ കേരളത്തിൽ മാത്രം 631 തിയറ്ററുകളിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഫാൻസ് ഷോകളിലും റെക്കോർഡ് സൃഷ്ടിച്ചാണ് മരക്കാറിന്റെ വരവ്.

Also Read
വെറും പതിനഞ്ച് മിനിറ്റിന് 5 കോടി രൂപ പ്രതിഫലം, തെലുങ്ക് സിനിമയ്ക്ക് ആലിയ ഭട്ട് വാങ്ങിയ പ്രതിഫലം കേട്ട് അന്തംവിട്ട് സിനിമാലോകം

മോഹൻലാൽ ഫാൻസ് ഒരാഴ്ച മുൻപ് ചാർട്ട് ചെയ്തിരുന്നതനുസരിച്ച് 600ൽ അധികം തിയറ്ററുകളിലാണ് ആരാധകർക്കായുള്ള പ്രത്യേക പ്രദർശനങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ലോകമാകെ 1000 ഫാൻസ് ഷോകളുമുണ്ട്. ഫൈനൽ ലിസ്റ്റിൽ എണ്ണം കൂടിയേക്കാം.

തമിഴ്, തെലുങ്ക്, ഹിന്ദി സൂപ്പർതാര ചിത്രങ്ങൾക്ക് ചിലപ്പോഴൊക്കെ ലഭിക്കാറുള്ള തിയറ്റർ കൗണ്ട് ആണ് ആഗോള തലത്തിൽ മരക്കാർ സ്വന്തമാക്കിയിരിക്കുന്നത്. ഒരു മലയാള സിനിമയെ സംബന്ധിച്ച് ഇത്രയും തിയറ്ററുകളിൽ റിലീസ് ലഭിക്കുക ചരിത്ര സംഭവമാണ്.

ഇതോടെ റെക്കോർഡ് ഓപ്പണിംഗ് ആവും ചിത്രം നേടുകയെന്നത് ഉറപ്പായിരിക്കുകയാണ്. കേരളത്തിലെ പല പ്രധാന സെന്ററുകളിലും അർധരാത്രി 12 മണിക്കു തന്നെ ആദ്യ ഫാൻസ് ഷോകൾ ആരംഭിക്കും. പിന്നേറ്റ് അർധരാത്രി വരെ, 24 മണിക്കൂർ നീളുന്ന തുടർ പ്രദർശനങ്ങളാണ് പല പ്രധാന തിയറ്ററുകളിലും ചാർട്ട് ചെയ്തിരിക്കുന്നത്.

ഉറ്റ സുഹൃത്തുക്കളായ പ്രിയദർശന്റെയും മോഹൻലാലിൻറെയും സ്വപ്‌ന പ്രോജക്റ്റ് ആണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ആദ്യഘട്ട കൊവിഡ് വരുന്നതിനു മുൻപ് റിലീസ് തീയതി തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ അടക്കം പുറത്തുവിട്ടിരുന്നു. 2019 മാർച്ചിൽ എത്തേണ്ടിയിരുന്ന ചിത്രം പക്ഷേ കൊവിഡ് സാഹചര്യത്തിൽ അനിശ്ചിതമായി നീണ്ടുപോയി.

Also Read
പുതിയ കാറുകളോടോ ഫോണുകളോടോ താത്പര്യമില്ല, രാത്രിയിൽ കിടന്നുറങ്ങുന്നത് ഫാനിട്ട് സാധാരണ സോഫയിൽ, സൽമാൻ ഖാൻ പിന്തുടരുന്ന ലളിത ജീവിതം ഇങ്ങനെ

രണ്ടര വർഷത്തിനിപ്പുറമാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. ബജറ്റിലും റെക്കോർഡ് ഇട്ട ചിത്രമാണ് മരക്കാർ. മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രമാണ് ഇത്. കുഞ്ഞാലി മരക്കാർ നാലാമനായി മോഹൻലാൽ എത്തുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെൻറ്, അശോക് സെൽവൻ തുടങ്ങി വൻ താരനിരയും അണിനിരന്നിട്ടുണ്ട്.

Advertisement