അമിതാഭ് ബച്ചനും കമൽ ഹാസനും അടക്കമുള്ള സൂപ്പർ താരങ്ങളുടെ നായിക, പക്ഷേ മത്തിക്കറി കഴിക്കാൻ തന്റെ കൂടെ വന്നു: നടി സെറിന വഹാബിനെ പറ്റി സലിം കുമാർ പറഞ്ഞത് കേട്ടോ

696

മികച്ച അഭിനയ ശേഷി കൊണ്ട് ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ നടിമാരിൽ ഒരാളായി മാറിയ താരമാണ് സറീന വഹാബ്. ഒരുകാലത്ത് ബോളിവുഡിൽ അടക്കം തെന്നിന്ത്യൻ സിനിമകളിൽ എല്ലാം നിറ സാന്നിധ്യമായിരുന്നു സെറീന വഹാബ്.

സലാം ബാപ്പു ഒരുക്കിയ ആദാമിന്റെ മകൻ അബു എന്ന സിനിമയിലൂടെ മലയാളത്തിന്റെ പ്രിയ നടൻ സലിം കുമാറിന്റെ നായികയായിട്ടും സറീന വഹാബ് അഭിനയിച്ചു. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനിൽ നടന്നൊരു രസകരമായ കാര്യത്തെ പറ്റി പറയുന്ന സലിം കുമാറിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

Advertisement

അത്ര വലിയ സൂപ്പർ നായിക ആണെങ്കിലും മത്തിക്കറി കഴിക്കാൻ ഉണ്ടായ പൂതിയെ കുറിച്ചും വർഷങ്ങൾക്ക് ശേഷം ഇതേ കാര്യം ചോദിച്ചതിനെ പറ്റിയുമാണ് കൈരളിയ്ക്ക് നൽകിയൊരു അഭിമുഖത്തിൽ സലിം കുമാർ വെളിപ്പെടുത്തിയത്.

Also Read
റിലീസിന് മുമ്പേ 100 കോടി ക്ലബ്ബിൽ കയറി ലാലേട്ടന്റെ മരക്കാർ, 100 കോടി നേട്ടം പ്രീ ബുക്കിംഗിലൂടെ മാത്രം, ചിത്രം എത്തുന്നത് 4100 തിയറ്ററുകളിൽ

സലിം കുമാറിന്റെ വാക്കുകൾ ഇങ്ങനെ:

എന്റെ ഒക്കെ ചെറുപ്പക്കാലത്ത് അവർ അമിതാഭ് ബച്ചന്റെയും കമൽ ഹാസന്റെയുമൊക്കെ നായികയായി അഭിനയിക്കുകയായിരുന്നു. അവരുടെയൊക്കെ കൂടെ അഭിനയിച്ച ആള് എന്റെ കൂടെ അഭിനയിക്കേണ്ട ഗതിക്കേട് വന്നു.

അങ്ങനെ ഞാനും ചേച്ചിയോട് പറഞ്ഞിരുന്നു. പക്ഷേ അത് കേട്ട് പുള്ളിക്കാരി എന്നെ തല്ലാൻ വരികയാണ് ചെയ്തത്. ഒരു പാവമാണ് അവർ. എനിക്ക് മത്തി കറി വേണം ഭക്ഷണത്തിന്. ഇവരുടെ മുന്നിൽ ഇരുന്നെങ്ങനെയാണ് അത് കൂട്ടി ഭക്ഷണം കഴിക്കുന്നത് എന്ന് വിചാരിച്ച് ഞാൻ കുറച്ച് നീങ്ങി ഇരിക്കും.

പ്രൊഡക്ഷനിലെ പിള്ളേര് എനിക്ക് മാത്രമായിട്ട് ഈ മത്തിക്കറി കൊണ്ട് വന്ന് തരും. പക്ഷേ എനിക്കിങ്ങനെ ഫുഡ് തരുന്നത് അവര് കണ്ടു. പിന്നാലെ എനിക്ക് സലീം കഴിക്കണ സാധാനം വേണമെന്ന് അവർ പറഞ്ഞു. ചേച്ചി എന്നോട് ഒരു വാക്ക് പറഞ്ഞാൽ പോരെ.

Also Read
കുടുംബവിളക്കിൽ നിന്നും പിന്മാറുകയാണ്, ഒരു മാസം കൂടി അഭിനയിക്കാം എന്ന് വിചാരിച്ചിതാണ് പക്ഷേ ഇപ്പോൾ തീരെ വയ്യാതെയായി, ഇനി കുഞ്ഞ് ജനിച്ചതിന് ശേഷം നോക്കാം: ആതിര മാധവ്

എത്ര കിലോ വേണമെങ്കിലും കൊണ്ട് വന്ന് തരില്ലേ എന്ന് പറഞ്ഞിരുന്നു. കാരണം എനിക്ക് വേണ്ടി മാത്രമായത് കൊണ്ട് സെറ്റിലേക്ക് ഞാനാണ് അത് വാങ്ങി കൊടുക്കുന്നത്. അങ്ങനെ രണ്ടാമത് അവർ എന്റെ കൂടെ അഭിനയിക്കാൻ വന്നു. അതും വർഷങ്ങൾക്ക് ശേഷം. ആൻഡ് ദി ഓസ്‌കാർ ഗോസ് ടു എന്ന സിനിമയിൽ അവർ അഭിയിച്ചിരുന്നു.

അവിടെ വന്ന് ആദ്യം ചോദിച്ചത് പണ്ട് സലീം കഴിച്ച കറി വേണമെന്ന് പറഞ്ഞാണ്. പത്ത് വർഷം കഴിഞ്ഞിട്ട് വന്നപ്പോഴും നമ്മളുടെ മത്തിയെ കുറിച്ചാണ് പറഞ്ഞത്. ഞാൻ വളരെ ഒളിച്ച് കൊണ്ട് നടന്ന കാര്യമാണേ അതെന്നും സലിം കുമാർ പറയുന്നു.

Advertisement