ലോക്കൽ കമ്മിറ്റി മെമ്പറാണോ എന്ന് നോക്കിയിട്ടൊന്നുമല്ല അദ്ദേഹം ഒരോ കാര്യവും ചെയ്യുന്നത്: പിണറായി വിജയനെ കുറിച്ച് മല്ലികാ സുകുമാരൻ

22

വർഷങ്ങളായി മലയാളം ടെലിവിഷൻ രംഗത്തും സിനിമയിലും തിളങ്ങി നിൽക്കുന്ന താരമാണ് മല്ലിക സുകുമാരൻ. നിരവധി സിനിമകളിലും സീരിയലുകളിലും വ്യത്യസ്ത വേഷങ്ങൾ ചെയ്ത് കൈയ്യടി നേടിയിട്ടുള്ള മല്ലിക ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്.

മികച്ച നടി എന്നതിലുപരി മലയാളത്തിന്റെ മുൻകാല സൂപ്പർ നടൻ സുകുമാരന്റെ ഭാര്യയായ നടി മലയാളത്തിൽ യുവ താരങ്ങളായ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മകൂടിയാണ്. ഇപ്പോഴിതാ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധേയമാകുന്നത്.

Advertisement

Also Read
അമിതാഭ് ബച്ചനും കമൽ ഹാസനും അടക്കമുള്ള സൂപ്പർ താരങ്ങളുടെ നായിക, പക്ഷേ മത്തിക്കറി കഴിക്കാൻ തന്റെ കൂടെ വന്നു: നടി സെറിന വഹാബിനെ പറ്റി സലിം കുമാർ പറഞ്ഞത് കേട്ടോ

25 കൊല്ലം കോൺഗ്രസിന് വോട്ട് ചെയ്തിരുന്നു ആളായിരുന്നു താനെന്നും എന്നാൽ സ്ഥാനാർത്ഥിയെ നോക്കിയാണ് ഇപ്പോൾ വോട്ട് ചെയ്യാറുള്ളതെന്നും നടി പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ആണ് മല്ലിക സുകുമാരന്റെ തുറന്നു പറച്ചിൽ.

അച്ഛൻ പറഞ്ഞാണ് കോൺഗ്രസിനെ കുറിച്ചുള്ള അറിവ്. 25 കൊല്ലം മുടങ്ങാതെ കോൺഗ്രസിന് വോട്ട് ചെയ്തിരുന്നു. ഇപ്പോൾ ഞാൻ സ്ഥാനാർത്ഥിയെ നോക്കി വോട്ട് ചെയ്യുന്ന ആളാണ്. തെരഞ്ഞെടുപ്പിന്റെ സമയത്ത് പൈപ്പ് മാറ്റിവെക്കാം പാലം വരും എന്നൊക്കെ പറയും.

പിന്നെ അങ്ങോട്ട് തിരിഞ്ഞുനോക്കില്ല. അങ്ങനെയുള്ള കുറെ നേതാക്കൻമാരുണ്ട്. എന്നാൽ ഇപ്പോൾ കേരളം ഭരിക്കുന്ന പിണറായി വിജയനെ വളരെ നന്ദിപൂർവം ഞാൻ സ്മരിക്കുകയാണ്. അദ്ദേഹത്തിനോട് ഒരു കാര്യം പറഞ്ഞാൽ അതന്വേഷിക്കും. അത് സത്യമാണോയെന്ന് നോക്കും.

Also Read
വെറും പതിനഞ്ച് മിനിറ്റിന് 5 കോടി രൂപ പ്രതിഫലം, തെലുങ്ക് സിനിമയ്ക്ക് ആലിയ ഭട്ട് വാങ്ങിയ പ്രതിഫലം കേട്ട് അന്തംവിട്ട് സിനിമാലോകം

അല്ലാതെ ലോക്കൽ കമ്മിറ്റി മെമ്പറാണോ എന്ന് നോക്കിയിട്ടൊന്നുമല്ല അദ്ദേഹം കാര്യം ചെയ്യുന്നത്. അങ്ങനെ ആയിരിക്കണം നേതാക്കൾ. കരുണാകരനും ഇതേ പ്രകൃതമായിരുന്നെന്നും സുകുമാരൻ എന്ന ഇടതുപക്ഷ സഹയാത്രികനെ കെഎസ്എഫ്ഡിസി ചെയർമാനാക്കിയത് ഇതിന് ഉദാഹരണമാണെന്നും മല്ലികാ സുകുമാരൻ വ്യക്തമാക്കുന്നു.

Advertisement