മറ്റുള്ളവർ തന്റെ നിരാശയെ ചൂഷണം ചെയ്യുന്നു, വിവാഹ മോചനം അത്യന്തം വേദനയായിരുന്നു: തുറന്നു പറഞ്ഞ് സാമന്ത

56

നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നടിയാണ് സാമന്ത റൂത്ത് പ്രഭു. തെലുങ്കിലും തമിഴിലും എല്ലാം നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട്. ഒട്ടുമിക്ക യവ സൂപ്പർതാരങ്ങൾക്കും നായികയായിട്ടുള്ള സാമന്ത അടുത്തെടെയാണ് വിവാഹ മോചിത ആയത്.

ഇപ്പോഴിതാ തന്റെ വിവാഹ മോചനത്തെക്കുറിച്ചും അതേത്തുടർന്ന് സോഷ്യൽ മീഡിയയിൽ ഉണ്ടായ വിമർശനങ്ങളെ കുറിച്ചും മനസ്സുതുറന്ന് സംസാരിക്കുയാണ് സാമന്ത. ആളുകൾ തങ്ങളുടെ നിരാശയെ കൂടുതൽ ചൂഷണം ചെയ്യുകയാണെന്നാണ് താരം പറയുന്നത്.

Advertisement

എല്ലെ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. ഭർത്താവ് നാഗ ചൈതന്യയും ആയുളള വേർപിരിയലിന് ശേഷം മാസങ്ങൾകഴിഞ്ഞാണ് താരത്തിന്റെ പ്രതികരണം. തങ്ങളുടെ വേർപിരിയലിനെ കുറിച്ചുള്ള വാർത്തകൾ തുറന്നു പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ആളുകളുടെ വ്യക്തിപരമായ ആ ക്ര മ ണ മെന്ന് സാമന്ത പറയുന്നു.

Also Read
ലോക്കൽ കമ്മിറ്റി മെമ്പറാണോ എന്ന് നോക്കിയിട്ടൊന്നുമല്ല അദ്ദേഹം ഒരോ കാര്യവും ചെയ്യുന്നത്: പിണറായി വിജയനെ കുറിച്ച് മല്ലികാ സുകുമാരൻ

മാത്രമല്ല വിവാഹമോചനം അത്യന്തം വേദനാജനകമായ പ്രക്രിയയാണെന്നും നടി കൂട്ടിച്ചേർത്തു.വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്യുന്ന കാത്തു വാക്കുള രണ്ടു കാതൽ ചിത്രത്തെക്കുറിച്ചും താരം പങ്കുവെച്ചു. രണ്ട് നായികമാരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

സിനിമ വളരെ രസകരമാണെന്നും വിഘ്‌നേഷും നയൻതാരയും എനിക്ക് നൽകിയ വാക്ക് പാലിച്ചുവെന്നും സമന്താ വ്യക്തമാക്കി. എന്റെ വേഷം നയൻതാരയുടേതിന് തുല്യമാണ്, എല്ലാ സീനിലും ഞാൻ അവളട് ഒപ്പമുണ്ട്. നയൻതാരയുടെ പ്രതിശ്രുത വരനാണ് വിഘ്‌നേഷ് എന്നും താരം പറഞ്ഞു.

വിഘ്‌നേശ് ശിവൻ തന്നെയാണ് സിനിമയുടെ തിരക്കഥയും നിർവഹിക്കുന്നത്. വിഘ്‌നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് കാതുവാക്കുള രണ്ടു കാതൽ. വിജയി സേതുപതി, നയൻതാര, സമന്താ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Also Read
വെറും പതിനഞ്ച് മിനിറ്റിന് 5 കോടി രൂപ പ്രതിഫലം, തെലുങ്ക് സിനിമയ്ക്ക് ആലിയ ഭട്ട് വാങ്ങിയ പ്രതിഫലം കേട്ട് അന്തംവിട്ട് സിനിമാലോകം

Advertisement