മിസ് കേരള പട്ടവുമായി സിനിമയിലെത്തി തിളങ്ങി നിന്നിരുന്ന നടി സുവർണ മാത്യു ഇപ്പോൾ എവിടെ ആണെന്നറിയാമോ

2264

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു നടി സുവർണ മാത്യു. സഹോദരിയായും നായികയുടെ കൂടടുകാരിയായും വില്ലത്തിയായും സഹനടിയായും ഒക്കെ താരം സജീവമായിരുന്നു. രജനികാന്ത്, മോഹൻലാൽ, മമ്മൂട്ടി തുടങ്ങി നിരവധി പ്രമുഖ താരങ്ങൾക്കെല്ലാം ഒപ്പം സുവർണ മാത്യു അഭിനയിച്ചിരുന്നു.

അതേ സമയം പെട്ടെന്ന് ഒരു ദിവസം താരം സിനിമ ഉപേക്ഷിച്ച് പോവുകയായിരുന്നു. വിവാഹ ശേഷമായിരുന്നു താരം സിനിമയിൽ നിന്നും വിട്ടു നിന്നത്. ഇപ്പോഴിതാ വിവാഹശേഷം സിനിമ ജീവിതം അവാനിപ്പിച്ച് പോയവരുടെ ലിസ്റ്റിൽ പെടുന്ന ഈനടിയെ സോഷ്യൽമീഡിയ വഴി കണ്ടെത്തിയിരിക്കുകയാണ് സിനിമാ പ്രേമികൾ.

Advertisement

കോട്ടയം ജില്ലയിലെ പാലായിൽ ജനിച്ച് വളർന്ന നടിയാണ് സുവർണ മാത്യു. സിനിമയുമായി കുടുംബത്തിലെ ആർക്കും തന്നെ ബന്ധമുണ്ടായിരുന്നില്ല. നിരവധി സൗന്ദര്യ മത്സരങ്ങളിൽ മാറ്റുരച്ചിട്ടുള്ള സുവർണ 1992ൽ മിസ് കേരളയായി തെരഞ്ഞടുക്കപ്പെട്ടിരുന്നു.

Also Read
മറ്റുള്ളവർ തന്റെ നിരാശയെ ചൂഷണം ചെയ്യുന്നു, വിവാഹ മോചനം അത്യന്തം വേദനയായിരുന്നു: തുറന്നു പറഞ്ഞ് സാമന്ത

മിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് സിനിമയിലേക്കുള്ള വഴി സുവർണയ്ക്ക് തുറന്ന് കിട്ടിയത്. മിസ് കേരളയ്ക്ക് മുമ്പ് മിമിക്‌സ് പരേഡ് എന്ന സിനിമയിൽ സുവർണ അഭിനയിച്ചിരുന്നു. അങ്കിൾ ബൺ ആയിരുന്നു സുവർണയുടെ രണ്ടാമത്തെ ചിത്രം. സിനിമയിൽ മോഹൻലാലിനൊപ്പമുള്ള സുവർണ്ണയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു.

നെടുമുടി വേണു, ഖുശ്ബു തുടങ്ങിയവരായിരുന്നു ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. പിന്നീട് സുവർണ അഭിനയിച്ച സിനിമകൾ കിലുക്കം, കിലുക്കാംപെട്ടി എന്നിവയായിരുന്നു. കിലുക്കാപെട്ടിയിൽ അതിഥി വേഷമായിരുന്നു. ശേഷം കൗരവർ, മാന്യൻമാർ തുടങ്ങിയ സിനിമകളിലും സുവർണ അഭിനയിച്ചിട്ടുണ്ട്.

എന്നോടിഷ്ടം കൂടാമോ, വളയം, ആകാശദൂത്, സമൂഹം, സ്ഥലത്തെ പ്രധാന പയ്യൻസ്, മഴത്തുള്ളി കിലുക്കം, നേരറിയാൻ സിബിഐ, എന്നിവയാണ് മലയാളത്തിൽ സുവർണ അഭിനയിച്ച് റിലീസിനെത്തിയ സിനിമകൾ. മഴത്തുള്ളികിലുക്കത്തിൽ ദിലീപിന്റെ സഹോദരിയുടെ വേഷമായിരുന്നു സുവർണയ്ക്ക്. നേരറിയാൻ സിബിഐയിലെ മായ എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

അവസാനമായി റിലീസ് ചെയ്ത സുവർണയുടെ മലയാള സിനിമ ചട്ടക്കാരിയായിരുന്നു. മാർഗരറ്റ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുവർണ അവതരിപ്പിച്ചത്. മലയാളത്തിൽ മാത്രമല്ല തമിഴ് സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം അഭിനയിക്കാൻ വരെ സുവർണയ്ക്ക് സാധിച്ചിരുന്നു.

മണിചിത്രത്താഴിന്റെ തമിഴ് റീമേക്കായ ചന്ദ്രമുഖിയിലാണ് സുവർണ രജനികാന്തിനൊപ്പം അഭിനയിച്ചത്. ചിത്രത്തിൽ വടിവേലുവിന്റെ നായികയായിരുന്നു സുവർണ. ഇരുവരുടേയും നർമരംഗങ്ങൾ അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തായ് മനസായിരുന്നു തമിഴിൽ സുവർണ അഭിനയിച്ച ആദ്യ സിനിമ.

Also Read
റിലീസിന് മുമ്പേ 100 കോടി ക്ലബ്ബിൽ കയറി ലാലേട്ടന്റെ മരക്കാർ, 100 കോടി നേട്ടം പ്രീ ബുക്കിംഗിലൂടെ മാത്രം, ചിത്രം എത്തുന്നത് 4100 തിയറ്ററുകളിൽ

മായാബസാർ, ഗോകുലത്തിൽ സീതയ്, റോജ കൂട്ടം തുടങ്ങിയ സിനിമകളിലും സുവർണ അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലും നാല് സിനിമകളിൽ അധികം സുവർണ അഭിനയിച്ചിട്ടുണ്ട്. സന്യാസി മേരെ നാം, സുൽത്താൻ എന്നിവയാണ് സുവർണയുടെ ബോളിവുഡ് സിനിമകൾ. സിനിമകൾക്ക് പുറമെ നിരവധി സീരിയലുകളിലും സുവർണ അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിൽ അവിചാരിതം, കടമറ്റത്ത് കത്തനാർ, അന്വേഷി എന്നീ സീരിയലുകളിലാണ് സുവർണ അഭിനയിച്ചിരിക്കുന്നത്. സതുരംഗം തേൻമൊഴിയൽ എന്നിവയാണ് തമിഴിൽ സുവർണ അഭിനയിച്ച പ്രധാന സീരിയലുകൾ. 2003ൽ ആയിരുന്നു സുവർണയുടെ വിവാഹം. ജോർജാണ് താരത്തിന്റെ ഭർത്താവ്.

വിവാഹശേഷം ലയൺ അടക്കമുള്ള സിനിമകൾ സുവർണയുടേതായി റിലീസിനെത്തിയെങ്കിലും പിന്നീട് സിനിമയിൽ നിന്നും സുവർണ വിട്ടുനിന്നു. സിനിമയിൽ അസ്രജീവമല്ലെങ്കിലും ഇൻസ്റ്റഗ്രാമിൽ സജീവമാണ് താരം. ഇപ്പോൾ ഭർത്താവിനും മക്കൾക്കുമൊപ്പം ഫിലാഡാൽ ഫിയയിലാണ് സുവർണയുടെ താമസം.

Advertisement