സാന്ത്വനത്തിലെ വില്ലത്തി നടി അപ്‌സര രത്‌നാകരൻ വിവാഹിതയായി, താരത്തിന് താലി ചാർത്തിയത് പ്രമുഖ സംവിധായകൻ ആൽബി ഫ്രാൻസിസ്

340

മലയാളികളുടെ പ്രിയപ്പെട്ട സീരിയലായ ഏഷ്യാനറ്റിലെ സാന്ത്വനം പരമ്പരയിലൂടെ ശ്രദ്ധേയ ആയ നടി അപ്‌സര രത്‌നാകരനും സംവിധായകൻ ആൽബി ഫ്രാൻസിസും വിവാഹിതരായി. ചോറ്റാനിക്കരയിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

ഇരുവരുടേയും അടുത്ത ബന്ധുക്കളും സഹപ്രവർത്തകരും ആണ് വിവാഹത്തിൽ പങ്കെടുത്തത്. കസവ് സാരിയും കസ്റ്റമൈസ് ചെയ്ത ബ്ലൗസുമായിരുന്നു അപ്‌സരയുടെ വേഷം. മുണ്ടും ഗോൾഡൻ നിറത്തിലുള്ള ജുബ്ബയുമായിരുന്നു ആൽബിയുടെ വേഷം. രണ്ടു വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരുടേയും വിവാഹം.

Advertisements

അപ്‌സര മുഖ്യ വേഷത്തിലെത്തിയ ഉള്ളത് പറഞ്ഞാൽ എന്ന സീരിയലിന്റെ സംവിധായകൻ ആൽബി ആയിരുന്നു. ഈ സീരിയലിലെ പ്രകടനത്തിന് അപ്‌സരയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിനിയായ അപ്‌സര 8 വർഷമായി അഭിനയരംഗത്തുണ്ട്.

Also Read
സൗഭാഗ്യ വെങ്കിടേഷിന് പെൺകുട്ടി ജനിച്ചു, താൻ അമ്മൂമ്മയായ സന്തോഷം അറിയിച്ച് താരാ കല്യാൺ

22 ലധികം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. സാന്ത്വനം സീരിയലിൽ വില്ലത്തി കഥാപാത്രമായാണ് ജയന്തി എത്തുന്നത്. കുശുമ്പും ഏഷണിയും ആവോളം നിറഞ്ഞ കഥാപാത്രം. സാന്ത്വനത്തിന് പുറമെ പൗർണമി തിങ്കൾ എന്ന പരമ്പരയുടെയും ഭാഗമാണ് അപ്സര.

മികച്ച മോഡൽ കൂടി ആണ് അപ്‌സര. ആൽബി തൃശൂർ സ്വദേശിയാണ്. പത്തുവർഷമായി ടെലിവിഷൻ രംഗത്ത് സജീവമാണ്. നിരവധി ഷോകളുടെ സംവിധായകനായ ആൽബി അവതാരകനായും ശ്രദ്ധ നേടിയിട്ടുണ്ട്.

സുഹൃത്തുക്കൾക്കുമൊപ്പമായാണ് അപ്സരയും ആൽബിയും വിവാഹത്തിനായെത്തിയത്. ദേവി ചന്ദന, കിഷോർ, ധർമ്മജൻ ബോൾഗാട്ടി തുടങ്ങി നിരവധി പേരായിരുന്നു വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്. സെലിബ്രിറ്റി കിച്ചൺ പരിപാടിയിലെ താരങ്ങളെല്ലാം ചടങ്ങിനെത്തിയിരുന്നു. കഴിഞ്ഞ ദിവസം സർപ്രൈസായി ഹൽദി ചടങ്ങും ഇവർ ഒരുക്കിയിരുന്നു. എലീന പടിക്കലുൾപ്പടെയുള്ളവരായിരുന്നു അപ്സരയ്ക്ക് സർപ്രൈസ് നൽകിയത്.

Also Read
കൈപിടിച്ച് കൊണ്ടു വന്നത് എന്റെ അച്ഛനും കൊച്ചച്ചനുംഎന്നുള്ളത് പരമാർത്ഥം, അഭിമാനം: ബിച്ചുതിരുലയുടെ വിയോഗത്തിൽ വേദനയോടെ മനോജ് കെ ജയൻ

Advertisement