അകത്തും പുറത്തും ഇത്രയും സുന്ദരിയായൊരാളെ കണ്ടിട്ടില്ല, നടി സുചിത്രാ നായരെ കുറിച്ച് അവന്തിക മോഹൻ പറഞ്ഞത് കേട്ടോ

1123

സീരിയൽ ആരാധകരായ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അവന്തിക മോഹൻ. ആത്മസഖി എന്ന സൂപ്പർഹിറ്റ് സീരിയലിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. ആത്മ സഖിക്ക് പിന്നാലെയായി പ്രിയപ്പെട്ടവളിലും താരം പ്രധാന വേഷത്തിൽ എത്തിയിരുന്നു.

എന്നാൽ ഈ പരമ്പരയിൽ നിന്ന് താരം ഇടയ്ക്ക് വെച്ച് പിൻമാറിയിരുന്നു. ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന തൂവൽസ്പർശംഎന്ന പരമ്പരയിലാണ് ഇപ്പോൾ അവന്തിക അഭിനയിക്കുന്നത്. സീരിയലിൽ ശ്രേയ ഐപിഎസ് എന്ന പോലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

Advertisements

അവന്തികയുടെ ശക്തമായ കഥാപാത്രമാണിത്. രണ്ട് സഹോദരിമാരുടെ ജീവിത്തിൽകൂടിയാണ്തൂവൽ സ്പർശം സഞ്ചരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥ ഈയ ചേച്ചിയുടേയും കള്ളിയായ സഹോദരിയുടേയും കഥയാണ് തൂവൽ സ്പർശം. പരസ്പരം അറിയാതെ വളർന്ന സഹോദരിമാരുടെ ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങളെ കോർത്തിണക്കി കൊണ്ടാണ് സീരിയൽ കഥ പറയുന്നത്.

Also Read
മരയ്ക്കാർ മീശ പിരിക്കുമോ എന്ന് കുട്ടി ആരാധകന്റെ ചോദ്യം, കിടിലൻ മറുപടി നൽകി മോഹൻലാൽ കിടിലൻ മറുപടി നൽകി മോഹൻലാൽ

ഒരു ആക്ഷൻ ത്രില്ലർ ഫാമിലി പരമ്പരയാണ് തൂവൽസ്പർശം. കുട്ടിക്കാലത്ത് സ്‌നേഹത്തോടെ വളർന്നിരുന്ന രണ്ട് സഹോദരിമാരാണ് ശ്രേയയും മാളുവും. അമ്മയുടെ മരണത്തോടെ ഇരുവരും രണ്ട് വഴിക്കാവുന്നു . രണ്ട് ജീവിത സാഹചര്യങ്ങളിൽ വളർന്ന ഇവർ, ഭാവിയിൽ പോലീസും കള്ളനുമായി മാറുകയാണ്.

ശ്രേയ ഐപിഎസ് ഓഫീസർ ആകുമ്പോൾ അനിയത്തി ഹൈടെക്ക് മോഷ്ടാവായ മാറുകയാണ്. അവന്തികയെ കൂടാതെ സാധിക വേണുഗോപാൽ, സാന്ദ്ര ബാബു, പദ്മകുമാർ, അന്ന മാത്യൂ, ദീപൻ മുരളി എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. നടി സുചിത്ര നായരെ കുറിച്ചായിരുന്നു നടി വാചാലയായത്. താരം അവതാരകയായി എത്തുന്ന സ്റ്റാർട്ട് മ്യൂസിക് സീസൺ 3ൽ തൂവൽ സ്പർശം ടീം എത്തിയിരുന്നു. സെറ്റിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് സുചിത്രയെ കുറിച്ച് താരം കുറിച്ചത്.

എന്നെ വിശ്വസിക്കൂ സുഹൃത്തുക്കളെ, അകത്തും പുറത്തും സുന്ദരിയായ ഒരു സ്ത്രീയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.പ്രൊഫഷണലായി അവൾ നല്ലവളാണ്, മിടുക്കിയും തമാശക്കാരിയുമാണെന്നാണ് താരം കുറിച്ചത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയൽ താരങ്ങളുടെ ചിത്രം വൈറലായിട്ടുണ്ട്.

Also Read
സൗഭാഗ്യ വെങ്കിടേഷിന് പെൺകുട്ടി ജനിച്ചു, താൻ അമ്മൂമ്മയായ സന്തോഷം അറിയിച്ച് താരാ കല്യാൺ

രണ്ടാളും സുന്ദരികളായിട്ടുണ്ട്, ശ്രേയ നന്ദിനി പൊളിച്ചല്ലോയെന്നായിരുന്നു ആരാധകരുടെ കമന്റുകൾ.
അവന്തികയെ പോലെ തന്നെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സുചിത്രയും. അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് താരം. ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന വാനമ്പാടി എന്ന ഹിറ്റ് പരമ്പരയിലൂടെയാണ് താരം ആരാധകർക്ക് പ്രിയങ്കരിയായി മാറിയത്.

പത്മിനി മോഹൻ എന്ന കഥാപാത്രയാണ് നടി അവതരിപ്പിച്ചത്.നെഗറ്റീവ് ഷെയിഡുള്ള കഥാപാത്രമായിരുന്നു ഇത്. വാമ്പാടി പരന്രപര അവസാനിച്ചിട്ട് നാളുകളായിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയിൽ പത്മിനി ചർച്ച വിഷയമാണ്.

Advertisement