ആർടിസ്റ്റുകളുടെ കാല് പിടിച്ച് മടുത്തു, പൈസ ലാഭിക്കാൻ വേണ്ടിയാണ് ഞാൻ അങ്ങനെ ചെയ്തത്; തുറന്ന് പറഞ്ഞ് നടി സാന്ദ്ര തോമസ്

115

സിനിമാ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് മലാളികളുടെ പ്രിയപ്പെട്ട നടിയും നിർമ്മാതാവുമായി മാറിയ താരമണ് സാന്ദ്ര തോമസ്. ആട്, സക്കറിയയുടെ ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി കൂടിയാണ് സാന്ദ്ര തോമസ്.

1991 മുതൽ ബാലതാരമായി തിളങ്ങിയ സാന്ദ്ര 2012ൽ ഫ്രൈഡേ എന്ന ചിത്രം നിർമ്മിച്ചാണ് സിനിമ നിർമ്മാണ രംഗത്തും എത്തിയത്. നടനും നിർമ്മാതാവുമായ വിജയ് ബാബുവുമായി ചേർന്നായിരുന്നു സാന്ദ്ര തോമസ് സിനിമകൾ നിർമ്മിച്ചിരുന്നത്. സഖറിയയുടെ ഗർഭിണികൾ, മങ്കിപെൻ, പെരുച്ചാഴി എന്ന മോഹൻലൽ ചിത്രം എന്നിവയെല്ലം ഇവർ നിർമ്മിച്ചതാണ്.

Advertisements

അതിനിടെ ഇരുവരും തമ്മിലുള്ള പാർട്ണർഷിപ്പ് പിരിയുകയും ഫ്രൈഡേ ഫിലിം ഹൗസ് പിന്നീട് വിജയ് ബാബു തന്നെ ഏറ്റെടുക്കുകയും ചെയ്തു. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും പിന്മാറിയിരുന്ന സാന്ദ്ര ഇപ്പോൾ സിനിമയിൽ പുതിയ ഒരു നിർമ്മാണ കമ്പനിയുമായി സജീവമാവുകയാണ്. റൂബി ഫിലിംസ് എന്നാണ് താരത്തിന്റെ പുതിയ നിർമ്മാണ കമ്പനിയുടെ പേര്.

Also Read
എന്റെ നിബന്ധനകൾ ഒന്നും മാറ്റാൻ ഞാൻ തയ്യാറല്ല, വെറുതേ അങ്ങനെ ചെയ്യണം എന്ന് എനിക്ക് താത്പര്യവുമില്ല: തുറന്നു പറഞ്ഞ് സായിപല്ലവി

എന്നാൽ ഇപ്പോൾ പൈസ ലാഭിക്കാൻ വേണ്ടി മാത്രമാണ് താൻ നിർമ്മിച്ച സിനിമകളിൽ അഭിനയിച്ചതെന്ന് നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി തന്റെ മനസ് തുറന്നത്.

ഞാൻ സിനിമയിൽ അഭിനയിച്ചത് എന്തു കൊണ്ടാണെന്ന് വെച്ചാൽ ഞാൻ ആദ്യത്തെ ഒന്നു രണ്ട് പടങ്ങൾ ചെയ്തു കഴിഞ്ഞപ്പോൾ പ്രമോഷന് വേണ്ടി ആർട്ടിസ്റ്റുകളെ വിളിച്ച് കഴിഞ്ഞാൽ വരില്ല. ഒന്ന് വന്നു ചെയ്യുമോ എന്ന് ചോദിച്ച് കാല് പിടിക്കേണ്ട അവസ്ഥയാണ് ഞാൻ മടുത്തു.

അപ്പോൾ എന്നെ നാല് പേര് അറിയുമെങ്കിൽ ഞാൻ ഇങ്ങനെ ചോദിച്ച് മടുക്കേണ്ടല്ലോ. ഈ ചെറിയ ചെറിയ സ്ഥലങ്ങളിൽ എനിക്ക് തന്നെ പോവാമല്ലോ. അഭിനേതാക്കളായ നിർമ്മാതാക്കൾക്ക് ഇങ്ങനെയൊരു സ്‌പേസ് കിട്ടും. അല്ലാതെ എത്ര വലിയ പ്രൊഡ്യൂസർ ആണെന്ന് പറഞ്ഞാലും പേര് വരെ എഴുതില്ല എന്നും സാന്ദ്ര പറഞ്ഞു.
Also Read
നടി ലക്ഷ്മി പ്രിയ ആദ്യമായി തിരക്കഥയൊരുക്കുന്ന ‘ആറാട്ട് മുണ്ടൻ’ ; സംവിധാനം ഭർത്താവ് പി ജയ് ദേവ്

Advertisement