അമല പോൾ ബോളിവുഡിലേക്ക്, അരങ്ങേറ്റം മഹേഷ് ഭട്ടിന്റെ പർവീൺ ബാബിയായി

20

തെന്നിന്ത്യൻ താരസുന്ദരി നടി അമല പോൾ വെബ് സിരീസിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നതായി റിപ്പോർട്ടുകൾ. മുൻകാല ബോളിവുഡ് നടി പർവീൺ ബാബിയായാണ് അമല ഒരുങ്ങുന്നത്. മഹേഷ് ഭട്ട് ഒരുക്കുന്ന വെബ് സിരീസിലൂടെയായിരിക്കും അമലയുടെ ബോളിവുഡ് അരങ്ങേറ്റം. പുതിയ പ്രൊജക്ടിനെക്കുറിച്ച് അമല നടത്തിയ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇത്തരത്തിൽ വാർത്തകൾ പുറത്തുവന്നത്.

ബോളിവുഡ് കണ്ട ഏറ്റവുംവലിയ ഗ്ലാമർതാരങ്ങളിൽ ഒരാളാണ് പർവീൺ ബാബി. ഒന്നരദശകം നീണ്ട കരിയറിൽ അമിതാബ് ബച്ചൻ, ശശി കപൂർ, ജിതേന്ദ്ര, മിഥുൻ ചക്രവർത്തി തുടങ്ങിയ മുൻനിര നായകന്മാരുടെ നായികയായി നിരവധി സിനിമകളിൽ അഭിനയിച്ചു. മുംബൈയിൽ തുടങ്ങിയ ചിത്രീകരണത്തിൽ അമല എത്തിയിരുന്നെങ്കിലും ഉടൻതന്നെ കേരളത്തിലേക്ക് മടങ്ങി.

Advertisements

അച്ഛന്റെ വേർപാടിനെത്തുടർന്നാണ് അമല കേരളത്തിൽ എത്തിയത്. തമിഴിൽ ഏറ്റവും ചർച്ചയായ ആടൈ എന്ന ചിത്രത്തിന് ശേഷം തന്റെ പുതിയ സിനിമയായ അതോ അന്ത പറവൈ പോലയുടെ റിലീസ് കാത്തിരിക്കുകയാണ് അമലയിപ്പോൾ.

Advertisement