നിശ്ചയത്തിന് പിന്നാലെ കാത്തിരുന്ന ആ സൗഭാഗ്യവും തേടിയെത്തി; പുതിയ സന്തോഷം പങ്കുവെച്ച് മൃദുല വിജയ്

2225

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരങ്ങളായ യുവകൃഷ്ണയും മൃദുല വിജയിയും വിവാഹിതരാവാൻ പോവുന്ന കാര്യം പുറംലോകത്തെ അറിയിച്ചത് കഴിഞ്ഞ ആഴ്ച ആയിരുന്നു. അതിന് പിന്നാലെ കുടുംബാഗംങ്ങളുടെ സാന്നിധ്യത്തിൽ ഇവരുടെ വിവാഹനിശ്ചയവും നടത്തിയിരുന്നു.

ഇപ്പോൾ ടെലിവിഷൻ ചാനലുകളിൽ ഹിറ്റായി ഓടികൊണ്ടിരിക്കുന്ന പല സീരിയലുകളിലും രണ്ട് പേരും അഭിനയിക്കുന്നുണ്ട്. എന്നാൽ ഇതുവരെ ഇരുവർക്കും ഒന്നിച്ച് അഭിനയിക്കാൻ സാധിച്ചിട്ടില്ലെന്ന് ഒരു അഭിമുഖത്തിൽ മൃദുല വിജയ് പറഞ്ഞിരുന്നു.

Advertisements

അതുപോലെ മറ്റ് സ്റ്റേജ് പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരവും കിട്ടിയിട്ടില്ലെന്നും നടി സൂചിപ്പിച്ചിരുന്നു. എന്നാലിപ്പോൾ അതിനൊരു അവസരം കിട്ടിയ സന്തോഷത്തെ കുറിച്ചാണ് താരങ്ങൾ പറയുന്നത്. ഫളാവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന ഗെയിം ഷോ യിൽ പങ്കെടുക്കാൻ താരജോഡികൾ ഒരുമിച്ച് എത്തുകയാണ്.

ഇൻസ്റ്റാഗ്രാമിൽ പ്രതിശ്രുത വരനായ യുവയ്ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ട് മൃദുല തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വൈകാതെ സ്റ്റാർ മാജിക് കപ്പിൾസ് വരുന്നു എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പരിപാടിയുടേതായി പുറത്ത് വിട്ട വീഡിയോയിൽ എന്തോ സർപ്രൈസുമായിട്ടാണ് യുവ എത്തുന്നത്.

സഹ മത്സരാർഥികളെല്ലാം ആവേശത്തോട് കൂടി വരവേൽക്കുന്നതും പ്രൊമോ വീഡിയോയിൽ നിന്നും വ്യക്തമായിരുന്നു. യുവകൃഷ്ണ മൃദുലയെ കൊണ്ടാണ് വേദിയിൽ എത്തുന്നതെന്നുള്ള സസ്പെൻസ് ഇതിലൂടെ വ്യക്തമാവുന്നു.

പ്രമുഖ സീരിയൽ നടിയായ രേഖ രതീഷാണ് ഈ ആലോചന മുന്നോട്ട് വെക്കുന്നതെന്ന് വിവാഹനിശ്ചയത്തോട് അനുബന്ധിച്ച് നൽകിയ അഭിമുഖത്തിൽ മൃദുല പറഞ്ഞിരുന്നു. യുവയുമായി ഒന്നിച്ച് അഭിനയിച്ചില്ലെങ്കിലും ഒരു വർഷത്തോളമായി അടുത്ത പരിചയമുണ്ട്. ഇരു വീട്ടിലും കല്യാണാലോചനകൾ നടക്കുന്നത് അറിമായിരുന്ന രേഖ എന്ത് കൊണ്ട് നിങ്ങൾക്ക് ഒന്നായിക്കൂടാ എന്ന് ചോദിക്കുകയായിരുന്നു.

കേട്ടപ്പോൾ വലിയ മോശമില്ലാത്ത ആലോചനയാണെന്ന് തോന്നി. വീട്ടിൽ സംസാരിച്ചപ്പോൾ ജാതകം നോക്കണമെന്നായി. ജാതകം കൂടി ഒത്ത് വന്നതോടെ എന്നാൽ വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുക ആയിരുന്നു. 2021 ലായിരിക്കും വിവാഹമെന്നും കൂടുതൽ വിശേഷങ്ങൾ പിന്നാലെ അറിയിക്കാമെന്നും മൃദുലയും യുവയും വെളിപ്പെടുത്തിയിരുന്നു.

Advertisement