Home Entertainment Celebrities

നാത്തൂനെ ഏറെ സ്നേഹിക്കുന്നു, സൂപ്രിയയെ കെട്ടിപ്പിടിച്ച് നസ്രിയ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

308

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നസ്രിയ നസീം. അവതാരകയായി എത്തി മലയാളികളുടെ പ്രിയ താരമായി നസ്രിയ മാറുകയായിരുന്നു. ബാലതാരമായി എത്തിയ നടി വളരെ പെട്ടെന്ന് പ്രിയ താരമായി മാറി.

യുവ നടൻ ഫഹദ് ഫാസിലുമായുള്ള പ്രണയ് വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്തുവെങ്കിലും പൃഥ്വിരാജ് നായകനായ കൂടെ എന്ന സിനിമയിലൂടെ താരം തിരിച്ചെത്തിയിരുന്നു. ഇപ്പോഴിം ആരാധകരുടെ ഇടയിൽ നസ്രിയ സ്ഥിരം ചർച്ചാ വിഷയമാണ് നസ്രിയ.

Advertisements

സിനിമയിൽ നിന്ന് മാറി നിന്നപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു നസ്രിയ. സിനിമ വിശേഷങ്ങൾക്ക് പകരം തന്റെ ചെറിയ സന്തോഷങ്ങളും കടുംബവിശേഷങ്ങളുമായിരുന്നു നസ്രിയ പങ്കുവെച്ചത്.

കൂടാതെ നടനും ഭർത്താവുമായ ഫഹദ് ഫാസിലിന്റ വിശേഷങ്ങളും നടി പങ്കുവെച്ചിരുന്നു. മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ സന്ദർശിച്ച ഒരു ഇൻസ്റ്റഗ്രാം പേജ് നസ്രിയയുടേതായിരിക്കും. ഇപ്പോഴിതാ നടിയുടെ പുതിയ പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ വൈറലാവുകയാണ്

മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജും കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് നസ്രിയയ്ക്ക് ഉള്ളത്. നസ്രിയയുമായി ഉള്ള ആത്മബന്ധത്തെ കുറിച്ച് പൃഥ്വിയും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സുപ്രിയയുമായുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് നടി.

ലവ് ഇമോജിക്ക് ഒപ്പമാണ് നടി ചിത്രം പങ്കുവെച്ചിരിക്കുന്നത്. സുപ്രിയയും ഇൻസ്റ്റഗ്രമിൽ സ്റ്റോറിയായി ചിത്രം പങ്കുവെച്ചിട്ടുണ്ട്. നാത്തൂനെ ഏറെ സ്നേഹിക്കുന്നു എന്ന് കുറിച്ച് കൊണ്ടാണ് സുപ്രിയ സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്.

അതേ സമയം സിനിമയ്ക്ക് അപ്പുറമാണ് പൃഥ്വിയുടേയും നസ്‌റിയയുടേയും സൗഹൃദം. സിനിമ തിരക്കുകളിൽ നിന്ന് മാറി ഇവർ ഒരുമിച്ച് ചേരാറുണ്ട്. താരങ്ങളുമായി വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് നസ്രിയ.

ലവ് ഇമോജിക്കൊപ്പമാണ് നടി ചിത്രമാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രം പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. . ഈ ചിത്രം സുപ്രിയയും ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട് നാത്തൂൻ എന്ന കുറിച്ച് കൊണ്ടാണ് സ്റ്റോറി ഷെയർ ചെയ്തിരിക്കുന്നത്.

കൂടാതെ നാത്തൂനെ ഏറെ സ്‌നേഹിക്കുന്നുണ്ടെന്നും സുപ്രിയ കമന്റ് ചെയ്തിട്ടുണ്ട്. താരങ്ങളുടെ ചിത്രം മാത്രമല്ല കമന്റുകളാണ് പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. താരങ്ങൾക്ക് ആശംസ നേർന്ന് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

Advertisement