ഞങ്ങളുടെ ലോകം ജനിക്കുന്നതിനായി കാത്തിരിക്കുമ്പോൾ: വളക്കാപ്പിന്റെ സുന്ദര ചിത്രങ്ങളുമായി പേളി മാണിയും ശ്രീനിഷും, ഏറ്റെടുത്ത് ആരാധകർ

216

അവതാരകയും നടിയുമായി മലയാളികൾക്ക് പ്രിയപ്പെട്ടവളായി മാറിയ താരമാണ് പേളി മാണി. സീരിയൽ താരമയാ ശ്രീനീഷ് ആണ് പേളിയെ വിവാഹം കഴിച്ചത്. ഇരുവരും ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് റിയാലിറ്റി ഷോ മലയാളത്തിന്റെ ഒന്നാം പതിപ്പിൽ വെച്ച് പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരവുകയുമായിരുന്നു.

ഇപ്പോൾ ഗർഭിണിയായ പേളി മാണിയുടെ ആദ്യത്തെ കൺമണിയെ കാണാനുളള കാത്തിരിപ്പിലാണ് ആരാധകർ. ഒന്നാം വിവാഹ വാർഷികത്തിന് പിന്നാലെയാണ് ഗർഭിണിയാണെന്നുളള കാര്യം പേളിയും ശ്രീനിഷും ആരാധകരെ അറിയിച്ചത്.

Advertisements

ബിഗ് ബോസിന് ശേഷമുളള ഇവരുടെ പ്രണയവും വിവാഹവുമെല്ലാം മുൻപ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. സോഷ്യൽ മീഡിയയിലെല്ലാം താരദമ്പതികൾക്ക് ആരാധകർ ഏറെയാണ്. പേളിഷിന്റെതായി വരാറുളള മിക്ക പോസ്റ്റുകളും നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്.

ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ച് പേളി എപ്പോഴും സമൂഹ മാധ്യമങ്ങളിൽ എത്തിയിരുന്നു. അതേസമയം പേളിയുടെയും ശ്രീനിഷിന്റെയുമായി പുറത്തിറങ്ങിയ വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

വളക്കാപ്പ് ചടങ്ങിൽ നിന്നുളള അഞ്ച് ചിത്രങ്ങളാണ് പേളി പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾക്കൊപ്പം നടി ഇൻസ്റ്റഗ്രാമിൽ കുറിച്ച ക്യാപ്ഷനുകളും ശ്രദ്ധേയമായിരുന്നു, ഒരോ നിമിഷവും സ്പെഷ്യലാകുന്നു, ഞങ്ങളുടെ ലോകം ജനിക്കുന്നതിനായി കാത്തിരിക്കുമ്പോൾ എന്നാണ് നടി കുറിച്ചത്.

പേളിക്കൊപ്പം ശ്രീനിഷും ഇതേ ക്യാപ്ഷനിലാണ് ചിത്രങ്ങൾ പങ്കുവെച്ചത്. ഒപ്പം #7months #pearlishvalaikaapu എന്നീ ഹാഷ്ടാഗുകളും നടൻ കുറിച്ചിരിക്കുന്നു. വളക്കാപ്പ് ചിത്രങ്ങൾക്ക് പിന്നാലെ ആരാധകരും സഹതാരങ്ങളും ഉൾപ്പെടെയുളളവരെല്ലാം കമന്റുകളുമായി എത്തിയിരുന്നു.

കുഞ്ചാക്കോ ബോബൻ, പ്രിയാമണി, സാനിയ മൽഹോത്ര തുടങ്ങിയ താരങ്ങളെല്ലാം പേളി മാണിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തി. നേരത്തെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമറും വളക്കാപ്പിനായി പേളിയെ ഒരുക്കിയതിന്റെ ഒരു ചിത്രം പങ്കുവെച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവവയായ ഇൻസ്റ്റഗ്രാം വഴിയാണ് പേളി തന്റെ പുതിയ ചിത്രങ്ങൾ കൂടുതലായി പങ്കുവെക്കാറുളളത്. ഒപ്പം തന്റെ യൂടൂബ് ചാനലിലും വീഡിയോസ് പങ്കുവെച്ച് നടി എത്തിയിരുന്നു. പേളിയുടെതായി വരാറുളള വീഡിയോകളെല്ലാം നിമിഷ നേരംകൊണ്ടാണ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടംപിടിക്കാറുളളത്.

ലോക്ഡൗൺ കാലം വെബ്സീരീസും മോട്ടിവേഷണൽ വീഡിയോകളുമായും പേളി ആരാധകർക്ക് മുന്നിൽ എത്തിയിരുന്നു. അടുത്തിടെയാണ് നടിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം പുറത്തിറങ്ങിയത്. ദീപാവലി സമയത്ത് ഇറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.

Advertisement