Home Entertainment

അനൂപിന് ഇഷ സ്വന്തമാവാൻ ഇനി ദിവസങ്ങൾ മാത്രം; കാമുകി ഡോ. ഐശ്വര്യയുമായുള്ള വിവാഹ തീയ്യതി പുറത്ത് വിട്ട് അനൂപ് കൃഷ്ണൻ

184

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് അനൂപ് കൃഷ്ണൻ. ഏഷ്യാനെറ്റിലെ സീത കല്യാണം എന്ന സീരിയലിലൂടെ ശ്രദ്ധേയനായി മാറിയ താരം ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ മത്സരാർഥിയായിരുന്നു.
അവസാന അഞ്ച് പേരിൽ ഒരാളായി മത്സരത്തിൽ ജയിച്ച അനൂപ് ഇപ്പോൾ സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും എന്ന പരിപാടിയുടെ അവതാരകനാണ്.

ബിഗ് ബോസിൽ പങ്കെടുക്കുന്ന സമയത്താണ് അനൂപ് പ്രണയത്തിലാണെന്ന വിവരം പുറംലോകം അറിയുന്നത്. വിജയ ലക്ഷ്മിയെ കെട്ടിച്ച് തരുമോന്ന് അങ്ങോട്ട് ചോദിച്ചതാണ്; അന്ന് ഭാര്യയെ കുറിച്ച് അനൂപ് പറഞ്ഞതിങ്ങനെ അനുപിന്റെ പിറന്നാളിന് കാമുകി ഒരുക്കിയ സർപ്രൈസും പ്രണയിനിയുടെ ജന്മദിനവുമൊക്കെ ബിഗ് ബോസിലൂടെ കാണിച്ചിരുന്നു.

Advertisements

മത്സരത്തിന് ശേഷമാണ് പ്രതിശ്രുത വധുവായ ഡോ. ഐശ്വര്യയെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അനൂപ് വെളിപ്പെടുത്തിയത്. വിവാഹം അടുത്ത വർഷമേ ഉണ്ടാവുകയുള്ളു എന്ന് സൂചിപ്പിച്ചിരുന്നു. ഒടുവിൽ വിവാഹ തീയ്യതി എന്നാണെന്ന് ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരങ്ങൾ.

Also Read
തിരിച്ചുകിട്ടിയ മകൻ എയ്ഡനെ സാക്ഷിയാക്കി അനുപമയും അജിത്തും വിവാഹിതരായി, വീഡിയോ

സീരിയലിലെ നായകൻ ആയിരുന്നെങ്കിലും അനൂപിന് ജനപ്രീതി നേടി കൊടുത്ത വേദി ബിഗ് ബോസ് ആയിരുന്നു. ഏറ്റവും നല്ല മത്സരാർഥികളിൽ ഒരാൾ അനൂപാണെന്ന് ആദ്യം മുതലേ വിലയിരുത്തപ്പെട്ടിരുന്നു. മത്സരത്തിന്റെ തുടക്കം മുതൽ അവസാനം വരെ ഒരുപോലെ നിന്ന് മനോഹരമായി തന്നെ പ്രകടനം കാഴ്ച വെക്കാൻ അനൂപിന് സാധിച്ചു.

ബിഗ്‌ബോസ് അവതാരകനായ താരരാജാവ് മോഹൻലാലിന്റെ ചോദ്യത്തിനാണ് ഒരിക്കൽ പ്രണയിനിയെ കുറിച്ചുള്ള കാര്യങ്ങൾ നടൻ വെളിപ്പെടുത്തിയത്. ഐശ്വര്യ നായർ എന്നാണ് പേര്. ഡോക്ടറായ ഐശ്വര്യയെ താൻ ഇഷ എന്നാണ് വിളിക്കുന്നതെന്ന് അനൂപ് പറഞ്ഞതോടെ ആരാധകർക്കും ഇഷ ആയി. പെങ്ങളുടെ വിവാഹത്തിന് ശേഷമേ താൻ വിവാഹം കഴിക്കുകയുള്ളു എന്നായിരുന്നു അനൂപ് പറഞ്ഞിരുന്നത്.

എങ്കിലും ഇക്കഴിഞ്ഞ ജൂൺ ഇരുപത്തിമൂന്നിന് ഐശ്വര്യയും അനൂപും തമ്മിലുള്ള വിവാഹനിശ്ചയം നടത്തി. ഒക്ടോബറിൽ പെങ്ങളുടെ വിവാഹം കൂടി കഴിഞ്ഞതോടെ പുതിയ വർഷത്തിൽ താനും ഇഷയും വിവാഹിതരായേക്കും എന്നും താരം വ്യക്തമാക്കി. ഒടുവിലിതാ 2022 ജനുവരി ഇരുപത്തിമൂന്നിന് ഐശ്വര്യയുമായിട്ടുള്ള വിവാഹം നടക്കുമെന്നാണ് താരം വെളിപ്പെടുത്തിയത്.

ഇത് സൂചിപ്പിച്ച് കൊണ്ടുള്ള ചിത്രങ്ങളുമായിട്ടാണ് ഇരുവരും എത്തിയിരിക്കുന്നത്. ഐശ്വര്യയും അനൂപും തമ്മിലുള്ള ഫോട്ടോസ് കോർത്തിണക്കിയൊരു വീഡിയോ ആണ് പുറത്ത് വിട്ടത്. ബിഗ് ബോസിനുള്ളിൽ നിന്നും ഇഷയെ കുറിച്ച് മോഹൻലാൽ ചോദിക്കുന്നതും അതിന് അനൂപ് മറുപടി നൽകുന്നതുമെല്ലാം കാണിച്ചിരിക്കുകയാണ്. എന്തായാലും അനൂപിനും ഇഷയ്ക്കും ആശംസകൾ അറിയിച്ച് കൊണ്ടാണ് ആരാധകർ എത്തുന്നത്. കാത്തിരുന്ന ആ നിമിഷത്തിന് വേണ്ടി എല്ലാവരും കട്ട വെയിറ്റിംഗ് ആണെന്നും ചിലർ കമന്റിടുന്നുണ്ട്.

Also Read
മറ്റു സ്ത്രീകളെ പോലെതന്നെ എനിക്കും അതിനൊക്കെ ആഗ്രഹമുണ്ട്, പക്ഷേ: വെളിപ്പെടുത്തലുമായി ലക്ഷ്മി ശർമ്മ

Advertisement