Home Entertainment

ഒഫീഷ്യലായി എനിക്കുള്ള മകൻ ആരോമലാണ്, രഹസ്യമായിട്ടുണ്ടായ മകനെ മറച്ചുവെച്ച് ഒരു സുപ്രഭാതത്തിൽ അവതരിപ്പിച്ചതാണോ എന്ന് ചോദിച്ചവർക്ക് മറുപടിയുമായി സീമ ജി നായർ

884

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സീമ ജി നായർ. നാടകത്തിലൂടെയാണ് സീമ ജി നായർ അഭിനയ രംഗത്ത് തുടക്കം കുറിച്ചത്. തന്റെ 17ാം വയസിൽ കൊച്ചിൻ സംഗമിത്രയുടെ കന്യാമകുമാരിയിൽ ഒരു കടങ്കഥ എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.

പിന്നീട് 1000ൽ അധികം നാടകങ്ങളിൽ അഭിനയിച്ചു. ഇതിന് ശേഷമാണ് സീരിയലിലും സിനിമയിലും എത്തുന്നത്. ചാരിറ്റി പ്രവർത്തനവുമായി സജീവമായ സീമ എടുത്തിയ സ്നേഹ സീമ എന്ന പേരിൽ യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം യൂട്യൂബ് ചാനലിൽ മകൻ ആരോമൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു.

Advertisements

ഇന്ന് ചിങ്കുഡു വിവാഹിതനാവുകയാണ് എന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. 23ാം വയസിലാണ് ചിങ്കുഡു വിവാഹിതൻ ആകുന്നത് എന്നും ലാവണ്യ എന്നാണ് വധുവിന്റെ പേരെന്നും ആരോമൽ പറയുന്നു. ആരോമലും കൂട്ടുകാരും മറ്റ് ബന്ധുക്കളുമൊക്കെ അരൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. അമ്മ ഷൂട്ടിന് പോയതിനാൽ എത്താൻ സാധിച്ചില്ലെന്നും അതിനാൽ ഷൂട്ട് ചെയ്യാൻ തന്നെ ഏൽപ്പിച്ചിരിക്കുക ആണെന്നും ആരോമൽ പറയുന്നു.

എന്റെ ഇളയ മകന്റെ വിവാഹമെന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന ടൈറ്റിൽ. ക്ഷേത്രത്തിൽ വെച്ച് നടക്കുന്ന വിവാഹ ചടങ്ങുകൾ എല്ലാം ആരോമൽ വീഡിയോയിൽ പകർത്തിയിട്ടുണ്ട്. വിവാഹത്തിന് ശേഷം വീട്ടിലെത്തിയിട്ടുള്ള വിരുന്ന് സത്കാരവും വീഡിയോയിലുണ്ട്. വീഡിയോ വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിവിധ രീതികളിൽ ചർച്ചകൾ നടന്നിരുന്നു.

ഇപ്പോഴിതാ വിവാദങ്ങൾക്ക് മറുപടിയുമായി മറ്റൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് സീമ ജി നായർ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

Also Read
പിറക്കാതെ പോയ മകൾ എന്ന നിലയിലാണ് അദ്ദേഹം എന്നെ സ്‌നേഹിച്ചത്, അച്ഛൻ എന്ന് മാത്രമേ ഞാൻ വിളച്ചിട്ടുള്ളൂ, പ്രഫസർ ജയന്തിയുടെ അച്ഛൻ എനിക്ക് സ്വന്തം അച്ഛൻ തന്നെയാണ്: നെഞ്ചു നീറി ആശാ ശരത്ത്

ഇന്നലെമുതൽ എനിക്ക് ഫോൺ കോളുകൾ കൊണ്ട് ഇരിക്കപ്പൊറുതിയില്ല. കോളായും മെസ്സേജായുമൊക്കെ ഭയങ്കര ബഹളമാണ് നടന്നുകൊണ്ടിരിക്കുന്നത്. ലോകത്തിൻഖെ വിവിധ ഭാഗങ്ങളിൽ നിന്നും പലരും ചോദിച്ച് വിളിക്കുന്നുണ്ട്. സുഹൃത്തുക്കളൊക്കെ വിളിച്ച് ചോദിക്കുന്നുണ്ട്.

ഈ കേൾക്കുന്നത് സത്യമാണോ എന്നൊക്കെ ചോദിക്കുന്നു. ഓൺലൈൻ മീഡിയക്കാർ തൊടുത്തുവിട്ട അമ്പാണത്, പക്ഷേ എന്നോട് സത്യാവസ്ഥ ആരും ചോദിച്ചില്ല, എനിക്കൊരുപാട് അച്ഛന്മാരുണ്ട്. ഒരുപാട് അമ്മമാരുണ്ട്. ഒരുപാട് ചേച്ചിമാരും അനിയത്തിമാരും ആങ്ങളമാരും അനുജന്മാരും ചേട്ടന്മാരും, അതിലുപരി എനിക്കൊരുപാട് മക്കളുണ്ട്.

സ്‌നേഹസീമയിലെ ഏത് വീഡിയോ എടുത്താലും ഓരോരുത്തരുണ്ടാകും. സ്‌പെഷലായി ആരെങ്കിലുമൊക്കെ. ഓരോരുത്തരെ പറ്റിയും പലരും ചോദിക്കാറുണ്ട്. കുറെ മക്കളുണ്ട്, അതിലൊരാളാണ് ചിങ്ങുഡു. ഒരുപാട് സ്‌നേഹിച്ച മകനാണ്.

ആദ്യ വ്‌ളോഗുകൡ ഒക്കെ അവനുണ്ട്. അഭിമുഖങ്ങളിൽ ഞാൻ ഒരു മകനാണുള്ളത് ആരോമലെന്ന് പറഞ്ഞിട്ടുണ്ട്. ഒഫീഷ്യലായി എനിക്കുള്ള മകൻ ആരോമലാണ്. ചിങ്ങുഡുവിൻറെ കല്യാണമായിരുന്നു ഇന്നലെ, പെട്ടെന്ന് നടത്തിയതിനാൽ എനിക്ക് എത്താനായില്ല, അവന്റെ അച്ഛനും അമ്മയും ബന്ധുക്കളും എല്ലാവരും ആ വീഡിയോയിലുണ്ട്.

ആ വീഡിയോ വ്യക്തമായി കണ്ടാൽ എല്ലാവർക്കും മനസ്സിലാകും. ശരണ്യ എനിക്ക് മകളായിരുന്നു. നന്ദൂട്ടൻ എനിക്ക് മകനായിരുന്നു. ദേവു എനിക്ക് മകളാണ്, ദേവൂൻറെ കുഞ്ഞ് എനിക്ക് എൻറെ കുഞ്ഞുമോളാണ്. ഇങ്ങനെ എത്രപേരുണ്ടെനിക്ക്. അമ്മ എന്ന് വിളിക്കുന്നവരൊക്കെ മക്കളാണ്. നൂറപേരെ ഞാൻ അമ്മയെന്ന് വിളിക്കാറുണ്ട്, അച്ഛനെന്ന് വിളിക്കാറുണ്ട്.

ഇവിടെ വേറെ നല്ല കാര്യങ്ങൾ ചർച്ച ചെയ്യാനുള്ളപ്പോഴാണ് ഇങ്ങനെയൊരു കാര്യം. തൃശൂർ പൂരത്തിലെ വെടിക്കെട്ട് പോലെയാണ് ഇന്നലെ അനുഭവിച്ചത്. രഹസ്യമായിട്ടുണ്ടായ മകനെ മറച്ചുവെച്ച് ഒരു സുപ്രഭാതത്തിൽ അവതരിപ്പിച്ചതാണോ എന്നൊക്കെയാണ് ചിലർ കമന്റിട്ടത്. ഇനിയും ഇതെന്റെ മകളും മകനുമാണെന്നൊക്കെ പറഞ്ഞ് വ്‌ളോഗുമായെത്തിയാൽ അത്തരത്തിൽ കമൻറുമായി വരരുതെന്നും സീമ ജീ നായർ കുറിക്കുന്നു.

Also Read
തിരിച്ചുകിട്ടിയ മകൻ എയ്ഡനെ സാക്ഷിയാക്കി അനുപമയും അജിത്തും വിവാഹിതരായി, വീഡിയോ

Advertisement