ഞാനും മമ്മൂട്ടിയും ഒരുപോലെ, ഒരു സ്ത്രീയുടെയും പുറകെ പോയിട്ടില്ല; തമ്മിലുള്ള സാമ്യതകൾ പറഞ്ഞ് സന്തോഷ് വർക്കി

1084

സൗന്ദര്യവും യുവത്വവും നിലനിർത്തി ആരാധകരെ ഞെട്ടിക്കുന്ന സഞ്ചാരമാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടേത്. പ്രായം 71 കഴിഞ്ഞിട്ടും യുവാക്കളെ പോലും കടത്തിവെട്ടിയാണ് മമ്മൂട്ടി സിനിമാ ലോകത്ത് മുൻപോട്ട് കുതിക്കുന്നത്. സിനിമാ മേഖലയിലെ യുവാതാരങ്ങൾക്ക് മികച്ച മാതൃകയാണ് മമ്മൂട്ടി. കഴിഞ്ഞ ദിവസമാണ് നടൻ തന്റെ പിറന്നാൾ ആഘോഷിച്ചത്. അർധരാത്രി തന്നെ മമ്മൂട്ടിയുടെ വീടിന് മുമ്പിൽ ആശംസകൾ നേരാൻ നിരവധി പേർ തടിച്ച് കൂടിയിരുന്നു.

Advertisements

വീടിന് മുൻപിലെത്തുന്ന ഒരാളെ പോലും താരം നിരാശനാക്കി മടക്കി അയക്കാറില്ല. പിറന്നാൾ ആശംസ അറിയിക്കാനെത്തുന്നവർക്ക് തിരികെ നന്ദി പറയാനും നടൻ മടി കാണിക്കാറില്ല. അമ്പത് വർഷമായി ഇന്ത്യൻ സിനിമയിലെ നിറ സാന്നിധ്യമാണ് മമ്മൂട്ടി. ഇതിനോടകം ഒട്ടനവധി മനോഹര കഥാപാത്രങ്ങൾ ആരാധകർക്ക് താരം സമ്മാനിച്ചിട്ടുണ്ട്. മമ്മൂട്ടി എന്ന നടന് പകരം വെയ്ക്കാൻ ആരും ഇല്ലെന്ന് തന്നെ വേണം പറയാൻ.

Also read; പത്താം ക്ലാസ് കഴിഞ്ഞ ഉടനെ വിവാഹം, രണ്ട് പെൺകുട്ടികൾ ജനിച്ചു, പിന്നാലെ വിവാഹ മോചനം; നിഷാ സാരംഗിന്റെ യഥാർത്ഥ ജീവിതം

മലയാളിയുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് മമ്മൂട്ടി. ഈ എഴുപത്തൊന്നാം വയസിലും ഒരു ദിവസം പോലും ഒഴിവില്ലാതെ തന്റെ ജോലിയിൽ മുഴുകിയിരിക്കുകയാണ് മമ്മൂട്ടി. ഇപ്പോഴും സിനിമകൾ ചെയ്യാനും പുതിയ കഥാപാത്രങ്ങൾ ചെയ്യാനും പുതിയ ടെക്നീഷ്യന്മാർക്കൊപ്പം പ്രവർത്തിക്കാനും തനിക്ക് അടങ്ങാത്ത ആഗ്രഹമാണെന്ന് മമ്മൂട്ടി പലപ്പോഴായി പറഞ്ഞിട്ടുണ്ട്. താരത്തിന്റെ ഈ വാക്കുകൾ ഏറെ വൈറലായിരുന്നു. അഭിനയത്തിനുള്ള അഭിനിവേശം പോലെ പ്രിയമാണ് താരത്തിന് തന്റെ കുടുംബവും.

ഒരുപാട് ആരാധകർ പിറന്നാൾ ആശംസ നേർന്നുവെങ്കിലും അക്കൂട്ടത്തിൽ വ്യത്യസ്തമായൊരു പിറന്നാളാശംസ ആറാട്ട് സിനിമയുടെ റിവ്യു പറഞ്ഞതിലൂടെ വൈറലായി മാറിയ സന്തോഷ് വർക്കിയുടേതാണ്. ‘ഇന്ന് സെപ്റ്റംബർ 7. മമ്മൂക്കയുടെ പിറന്നാളാണ്. ഇന്ന് അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ മമ്മൂക്കയെ കുറിച്ച് ഞാൻ കുറ്റമൊന്നും പറയുന്നില്ല. എന്റെ അമ്മയും മമ്മൂക്കയും ഒരേ പ്രായക്കാരാണ്. ഞാൻ എന്റെ അമ്മയോട് പറയാറുണ്ട്.

അമ്മയെക്കണ്ടാൽ മമ്മൂക്കയുടെ അമ്മയാണെന്നെ പറയൂവെന്ന്. മമ്മൂക്ക ഒരുപാട് സെൽഫ് കൺട്രോളുള്ള മനുഷ്യനാണ്. സിനിമയിലെത്തിയിട്ടും ഒരുപാട് പ്രലോഭനങ്ങൾ മദ്യം, സ്ത്രീകൾ എന്നീ തരത്തിലുണ്ടായിരുന്നിട്ടും അതിനൊന്നും പിറകെ പോയില്ല. ഫാമിലിയോട് കമ്മിറ്റ്‌മെന്റുള്ള വ്യക്തിയാണ്, ഭാര്യയോടും മക്കളോടും അദ്ദേഹത്തിന് കമ്മിറ്റ്‌മെന്റുണ്ട്.

സിനിമയോട് പാഷനുള്ള വ്യക്തിയാണ്. മക്കളെയെല്ലാവരേയും ഒരു സ്ഥാനത്തെത്തിച്ച വ്യക്തമായി പ്ലാനുകളുള്ള മനുഷ്യനാണ്. ഇത്രയേറെ സുന്ദരനായിരുന്നിട്ടും ഒരു സ്ത്രീയുടെ പുറകേയും പോയിട്ടില്ല. മദ്യപിക്കാറില്ല. സെൽഫ് കൺട്രോൾ തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്ലസ്. മമ്മൂട്ടി വളരെ ശുദ്ധനാണ്. വൈരാഗ്യം മനസിൽ വെക്കാറില്ല.

Also read; ആരെങ്കിലും കാണുമെന്ന ചിന്തയൊന്നും ആ സമയം ഉണ്ടായിരുന്നില്ല; സിനിമാ ജീവിതത്തെ കുറിച്ച് കാവ്യയുടെ തുറന്നു പറച്ചിൽ ഇങ്ങനെ

മമ്മൂട്ടി ദേഷ്യക്കാരാനാണ്. ഞാനും മമ്മൂട്ടിയും തമ്മിൽ ഒരുപാട് സാമ്യതകളുണ്ട്. ഞാനും ദേഷ്യക്കാരനാണ്. പൈസയൊന്നും വെറുതെ കൊണ്ടുകളഞ്ഞിട്ടില്ല. മമ്മൂട്ടിയുടെ ജീവിതത്തിൽ രണ്ട് കാര്യങ്ങളെയുള്ളു. ഒന്ന് ഫാമിലിയും മറ്റൊന്ന് ആക്ടിങ്ങുമാണ്’ സന്തോഷ് വർക്കി നടന് ആശംസകൾ കുറിച്ചത് ഇപ്രകാരമായിരുന്നു. ഈ വാക്കുകൾ ഞൊടിയിടയിലാണ് വൈറലായത്. താനും മമ്മൂട്ടിയുമായുള്ള സാമ്യം പറഞ്ഞ സന്തോഷ് വർക്കി ഇന്ന് സോഷ്യൽമീഡിയയിൽ ട്രോളുകൾക്കും ഇരയാകുന്നുണ്ട്.

Advertisement