96 ഒരു ഒന്നൊന്നര സിനിമ, ഇത്ര നല്ലൊരു കിടുകാച്ചി പടം അടുത്തകാലത്ത് ഇറങ്ങിയിട്ടില്ല

39

എല്ലാവിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന സിനിമകള്‍ ഏത് ഭാഷയിലും അപൂര്‍വ്വമായേ സംഭവിക്കാറുള്ളൂ. വിജയ് സേതുപതിയും തൃഷ കൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന ’96’ അത്തരത്തിലുള്ള പ്രേക്ഷകസ്വീകാര്യത നേടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്‍നാട്ടിലും തമിഴ് സിനിമയ്ക്ക് വേരോട്ടമുള്ള കേരളമുള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളിലും ചിത്രത്തിന് ഒരേപോലെ മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ക്കിടയില്‍.

Advertisements

കൗമാര കാലങ്ങളിൽ അന്തർമുഖരും വിഷാദികളുമല്ലാത്ത ആൺകുട്ടികൾ കുറവാണ്. മനസിൽ നിറഞ്ഞു കവിയുന്ന പ്രണയം പോലും തുറന്ന് പ്രകടിപ്പിക്കാനാവാതെ അക്കാലം വിഷമിക്കും. തിരിച്ച് പോസിറ്റീവ് മറുപടി കിട്ടുമെന്ന് നൂറു ശതമാനം ഉറപ്പുള്ള പ്രണയിനിയിൽ നിന്നു പോലും ഒളിച്ചോടി മുഖമൊളിപ്പിച്ചുവെക്കാൻ മനസിന്‍റെ വിചിത്ര ചോദനകൾ പ്രേരിപ്പിക്കും. പാതിമുറിഞ്ഞ രാഗങ്ങളായി ജീവിതം വഴിപിരിഞ്ഞു പോകും.

സി. പ്രേംകുമാർ എന്ന ഛായാഗ്രാഹകൻ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്തിരിക്കുന്ന വിജയ് സേതുപതി ചിത്രമായ ‘96’ ഇത്തരമൊരു ഭഗ്നപ്രണയത്തെ ഇതിഹാസവൽക്കരിക്കാനുള്ള ശ്രമമാണ്. തഞ്ചാവൂരിലെ ആൾസെയിന്‍റ്സ് മെട്രിക്കുലേഷൻ സ്കൂളിൽ 1996ൽ പത്താം ക്ലാസ് പഠിച്ച് പിരിഞ്ഞു പോയ ഒരു കെ. രാമചന്ദ്രന്‍റെയും ജാനകി ദേവിയുടെയും പറയപ്പെടാതെ പോയ പ്രണയകഥയാണ് സിനിമയുടെ പ്രതിപാദ്യ വിഷയം. ‘ദോസ് അൺഹേർഡ് ആർ സ്വീറ്റർ..’ എന്ന ന്യായത്തിൽ കേൾക്കാത്ത രാഗങ്ങളുടെ മനോഹാരിതയിലേക്കാണ് സിനിമ പ്രേക്ഷകനെ കൊണ്ടു പോവുന്നത്.

അതേ സമയം, ജാനു എന്ന തന്‍റെ കഥാപാത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകരോടുള്ള നന്ദി അറിയിക്കുകയാണ് തൃഷ. “അത്ഭുതപ്പെടത്തുന്ന ഈ പ്രതികരണത്തിന് എല്ലാവരോടും നന്ദി. സ്നേഹത്തിന്‍റെ നിലയ്ക്കാത്ത ഒഴുക്കാണ്. 96ലെ ജാനുവിനെ നിങ്ങള്‍ മനസിലാക്കി എന്നതും അവളെ സ്നേഹിച്ചു എന്നതും എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. ഒരു കൂട്ടായ ശ്രമത്തിന്‍റേതായിരുന്നു ഈ ചിത്രം. പ്രണയത്തിന്‍റെ മാന്ത്രികതയെക്കുറിച്ച് എപ്പോഴെങ്കിലുമൊക്കെ തോന്നിയിട്ടുള്ളതൊക്കെ ഞങ്ങളെല്ലാം ഈ സിനിമയിലേക്ക് പകര്‍ന്നിട്ടുണ്ട്”, തൃഷ ട്വിറ്ററില്‍ കുറിച്ചു.

സി പ്രേംകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന റൊമാന്‍റിക് ഡ്രാമ ചിത്രത്തില്‍ ജാനുവായി തൃഷ എത്തുമ്പോള്‍ റാം എന്ന നായകനെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. സ്കൂള്‍ കാലം മുതല്‍ പ്രണയം സൂക്ഷിക്കുന്ന രണ്ടുപേര്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന റീ-യൂണിയന്‍ വേദിയില്‍ കണ്ടുമുട്ടുന്നതാണ് ചിത്രത്തിന്‍റെ പ്ലോട്ട്.

ശ്യാമപ്രസാദ് നിവിന്‍ പോളിയെ നായകനാക്കി സംവിധാനം ചെയ്ത ഹേയ് ജൂഡ് ആയിരുന്നു തൃഷയുടെ ഈ വര്‍ഷത്തെ ആദ്യ ചിത്രം. പിന്നാലെ രമണ മധേഷ് സംവിധാനം ചെയ്ത തമിഴ് ഹൊറര്‍ ത്രില്ലര്‍ മോഹിനില്‍ ടൈറ്റില്‍ കഥാപാത്രമായും എത്തി അവര്‍.

തൈക്കൂടം ബ്രിഡ്ജിലൂടെ ശ്രദ്ധേയനായ ഗോവിന്ദ് മേനോൻ ഈണം പകര്‍ന്ന ഗാനങ്ങളെല്ലാം ഇതിനോടകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു കഴിഞ്ഞു. ആദിത്യ ഭാസ്കര്‍, ഗൌരി ജി കിഷന്‍, ദേവദര്‍ശിനി, എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.

Advertisement