Home Entertainment Celebrities

എത്ര പിണങ്ങിയാലും ഒരാള്‍ക്ക് ഒരാളില്ലാതെ പറ്റില്ലാന്ന് തോന്നും, ഇന്ന് ഇരട്ടി സന്തോഷം; രശ്മി അനിലിന്റെ വാക്കുകള്‍

210

പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ട് കടന്നുവന്ന നടിയാണ് രശ്മി അനിൽ. പിന്നാലെ സീരിയലിലും സിനിമയിലും ഈ നടിയ്ക്ക് അവസരം ലഭിച്ചു. ഇപ്പോഴിതാ നടി പങ്കിട്ട പോസ്റ്റ് ആണ് വൈറൽ ആവുന്നത്. വിവാഹ ജീവിതം 17ാം വർഷത്തിലേക്ക് കടന്നതിനെക്കുറിച്ചാണ് രശ്മിയുടെ പോസ്റ്റിൽ പറയുന്നത്.

Advertisements

ഞങ്ങൾ ഒരുമിച്ച് നടന്നിട്ട് 17 വർഷങ്ങൾ. ഇണക്കത്തേക്കാൾ കൂടുതൽ പിണക്കങ്ങൾ. എത്ര പിണങ്ങിയാലും ഒരാൾക്ക് ഒരാളില്ലാതെ പറ്റില്ലാന്ന് തോന്നും. എന്റെ വിഡ്ഡിത്തങ്ങൾ കേട്ട് ആർത്ത് ചിരിക്കുന്ന ആൾ. എപ്പോഴും കൂടെ നടക്കുന്ന എന്റെ മാത്രം ആൾ. ഏട്ടനോട് എന്നെക്കുറിച്ച് ചോദിച്ചാൽ ഒറ്റവാക്കിൽ ഉത്തരം കിട്ടും. എന്റെ പൊന്നോ ഞാൻ സഹിക്കയല്ലേന്ന്.

ഇന്ന് ഇരട്ടി സന്തോഷം. വ്യശ്ചികത്തിലെ ചതയം എന്റെ അമ്പാടിക്കണ്ണന്റെ പിറന്നാൾ. ഞങ്ങളുടെ കല്യാണം നവംബർ21 വൃശ്ചികം 5നായിരുന്നു. ഇന്ന് ഇംഗ്ലീഷ് മാസത്തിലെയും മലയാള മാസത്തിലെയും ഡേറ്റ് ഒരുമിച്ച് വന്നിരിക്കുന്നു. അന്ന് തന്നെ അമ്പൂന്റെ പിറന്നാളും. ഡിസംബർ 2നാണ് ബർത്ത്‌ഡേ വരുന്നത്. അന്ന് ഞങ്ങൾ പൊളിക്കും, ഇന്ന് ഞങ്ങൾ ലൊക്കേഷനിലായിപ്പോയെന്നുമായിരുന്നു രശ്മി കുറിച്ചത്.

അതേസമയം അറേഞ്ച്ഡ് മാര്യേജായിരുന്നു രശ്മിയുടേത്. ഇതേ കുറിച്ച് നടി നേരത്തെ പറഞ്ഞിരുന്നു. ബന്ധുക്കളായിരുന്നുവെങ്കിലും അദ്ദേഹത്തെ പരിചയമില്ലായിരുന്നു രശ്മിയ്ക്ക്. തുടക്കത്തിൽ ഈ ബന്ധം ശരിയാവുമോ എന്ന ഭയം ഉണ്ടിയിരുന്നു , എന്നാൽ പിന്നീട് അതേല്ലാം മാറിയെന്നും താരം പറഞ്ഞിരുന്നു.

also readആ സീരിയലില്‍ അഭിനയിക്കാന്‍ വേണ്ടി ഞാന്‍ 500 സാരി വാങ്ങി, ഇതൊന്നും ആര്‍ക്കും കൊടുക്കില്ല; നടി നിഷ മാത്യു പറയുന്നു

Advertisement