കണ്ണുകളുള്ളപ്പോള്‍ കൂടുതലൊന്നും വിശദീകരിക്കേണ്ടി വരില്ല; ചര്‍ച്ചയായി സബീറ്റ ജോര്‍ജിന്റെ പോസ്റ്റ്

83

ആരാധകർ ഏറെയുള്ള ഹാസ്യപരമ്പരയാണ് ചക്കപ്പഴം. ഇതിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഇതിൽ ലളിതയുടെ വേഷത്തിൽ എത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമായിരുന്നു സബീറ്റ ജോർജ്. പിന്നീട് ഇതിൽ നിന്നും പിന്മാറിയ നടി സിനിമയിലേക്ക് പോകുകയായിരുന്നു. 

സോഷ്യൽ മീഡിയയിലും സജീവമാണ് സബീറ്റ ജോർജ്. പഴയ ലളിതമ്മയുടെ വിശേഷങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് ആളുകൾ ചർച്ചയാക്കിയിരിക്കുന്നത്. അല്പം ക്ലോസ് ആയെടുത്ത ചിത്രത്തിൽ കണ്ണുകളാണ് ആകർഷകം. ഇത് സംബന്ധിച്ച് തന്നെയാണ് ചിത്രത്തിന് സബീറ്റ നൽകിയിരിക്കുന്ന ക്യാപ്ഷനും. ‘കണ്ണുകളുള്ളപ്പോൾ കൂടുതലൊന്നും വിശദീകരിക്കേണ്ടി വരില്ല’ എന്നാണ് പോസ്റ്റിന്റെ ക്യാപ്ഷൻ. അത് സത്യമാണെന്ന് പലരും അഭിപ്രായപ്പെടുന്നുമുണ്ട്.

Advertisements

അതേസമയം 2020 ഓഗസ്റ്റ് 10 മുതൽ ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ആർ. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മലയാളം ഭാഷാ സിറ്റികോം പരമ്പരയാണ് ചക്കപ്പഴം. നവദമ്പതികളായ സുമേഷിന്റെയും ഭാര്യ സുപ്രിയയുടെയും കുടുംബത്തിലെ സംഭവവികാസങ്ങളാണ് ഷോ വിവരിക്കുന്നത്.

മുഹമ്മദ് റാഫിയും ഹരിത ഹരിദാസുമാണ് ഈ പരമ്പരയിലെ രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രുതി രജനികാന്ത്, വിഷ്ണു ഐപി, മനു ജോസഫ്, അമൽ രാജ്‌ദേവ്, സബിത്ത ജോർജ് എന്നിവർ സഹതാരങ്ങളെ അണിനിരത്തുന്നു.

also readഎനിക്ക് സാധ്യമായതെല്ലാം ചെയ്തുകൊടുത്തു, എന്നിട്ടും വട്ടപ്പൂജ്യമായി മാറി, വൈറലായി എലിസബത്തിന്റെ കുറിപ്പ്, ബാലയുമായി വേര്‍പിരിഞ്ഞോയെന്ന് ആരാധകര്‍

Advertisement