എന്റെ അത്ഭുതകരമായ ഭാര്യയോടൊപ്പം ; വിവാഹ വാര്‍ഷിക ദിനത്തില്‍ സുരേഷ് ഗോപി

78

ഇന്നാണ് നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയുടെ ഭാര്യ രാധികയുടെ വിവാഹ വാര്‍ഷികം. ഈ ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം ഉള്ള ഫോട്ടോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. 

.’എന്റെ അത്ഭുതകരമായ ഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വര്‍ഷം ആഘോഷിക്കുകയാണ്. വിവാഹ വാര്‍ഷിക ആശംസകള്‍, സ്‌നേഹം. ചിരിയുടെയും പ്രണയത്തിന്റെയും അനന്തമായ സാഹസികതയുടെയും ഒരുപാട് വര്‍ഷങ്ങള്‍ ഇതാ’, എന്നാണ് സുരേഷ് ഗോപി കുറിച്ചത്.

Advertisements

also read
കളിമണ്ണ് സിനിമയ്ക്ക് വേണ്ടി ഞാൻ ഗർഭിണി ആയതല്ല, അതങ്ങ് സംഭവിച്ചു പോയതാണ്, വെളിപ്പെടുത്തി ശ്വേതാ മേനോൻ
രാധികയ്ക്ക് ഒപ്പമുള്ള ഫോട്ടോയ്ക്ക് ഒപ്പമാണ് സുരേഷ് ഗോപിയുടെ ആശംസ. പിന്നാലെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി രംഗത്ത് എത്തിയത്.

‘ഏട്ടനും ഏട്ടത്തിക്കും ആശംസകള്‍,രണ്ടുപേരും ജീവന്റെ ജീവനാണ്.. ഏട്ടനും ഏട്ടത്തി, പ്രിയപ്പെട്ട ചേട്ടന് വിവാഹമംഗള വാര്‍ഷിക ആശംസകള്‍ ‘, എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ആശംസകള്‍ക്ക് ഒപ്പം തന്നെ ”ഒന്ന് ചേട്ടനോട് പറയൂ ആരാധകര്‍ കാത്തിരിക്കുകയാണ് സുരേഷേട്ടന്റെ മരണമാസ് ആക്ഷന്‍ പടം ഒറ്റക്കൊമ്പന്‍ കാണാന്‍”, എന്ന് രാധികയോട് പറയുന്നവരും ഉണ്ട്.

 

 

Advertisement