രണ്ട് കയ്യും കൂട്ടിയടിച്ചാലല്ലേ ശബ്ദമുണ്ടാകൂ, ഒരു കൈ അവിടുന്ന് അടിച്ചോട്ടെ; വസ്ത്രധാരണത്തിന്റെ പേരില്‍ വന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് മീനാക്ഷി

120

നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ എത്തിയാണ് മീനാക്ഷി രവീന്ദ്രൻ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. അതേ സമയം ഇപ്പോൾ അവതാരികയായും നടിയായും മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം മീനൂട്ടിയാണ് മീനാക്ഷി രവീന്ദ്രൻ.

Advertisements

പലപ്പോഴും സോഷ്യൽ മീഡിയ വഴി വിമർശനം മീനാക്ഷിക്ക് നേരിടേണ്ടി വരാറുണ്ട്. വസ്ത്രധാരണയുടെ പേരിലാണ് ഇത്. ഈയടുത്ത് ഒരു ചടങ്ങിൽ മീനാക്ഷി ഇട്ട ഡ്രസ്സിന്റെ പേരിൽ സൈബർ ആക്രമണം ശക്തമായിരുന്നു. പ്രേമലു എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ നിന്നുള്ള മീനാക്ഷിയുടെ വീഡിയോ ആണ് വൈറൽ ആയത്.

ഈ ചടങ്ങിൽ എത്തിയപ്പോഴാണ് മോഡേൺ വസ്ത്രം ധരിച്ച് താരം എത്തിയത്. പിന്നാലെ നെഗറ്റീവ് കമന്റുകൾ കൂടുതൽ വന്നതോടെ ഇപ്പോൾ പ്രതികരിക്കുകയാണ് മീനാക്ഷി.

വസ്ത്രം സംബന്ധിച്ച വിമർശനങ്ങളെ എങ്ങനെ നേരിടുന്നു എന്ന ചോദ്യത്തിനാണ് മീനക്ഷി മറുപടി നൽകുന്നത്. ഇത്തരം കമൻറുകളോട് ഞാൻ പ്രതികരിക്കാറേയില്ല. അപ്പോൾ പ്രശ്നം തീർന്നല്ലോ. രണ്ട് കയ്യും കൂട്ടിയടിച്ചാലല്ലേ ശബ്ദമുണ്ടാകൂ. ഒരു കൈ അവിടുന്ന് അടിച്ചോട്ടെ. അപ്പോൾ ശബ്ദം ഉണ്ടാകുന്നില്ലല്ലോ.

also read
എന്റെ അത്ഭുതകരമായ ഭാര്യയോടൊപ്പം ; വിവാഹ വാര്‍ഷിക ദിനത്തില്‍ സുരേഷ് ഗോപി
ഈ രംഗത്ത് വരുകയാണെങ്കിൽ ഇതൊക്കെ നേരിടാൻ തയ്യാറായിട്ട് വേണം ഇറങ്ങാൻ. അല്ലാതെ നാട്ടുകാരൊക്കെ എന്നെ ഇഷ്ടപ്പെടണം, ഞാൻ ചെയ്യുന്നതൊക്കെ ഇഷ്ടപ്പെടണം എന്ന് പറയാൻ പറ്റില്ല. പ്രിയങ്ക ചോപ്ര ഒരു അഭിമുഖത്തിൽ പറഞ്ഞത് പോലെ നമ്മുടെ ജീവിതത്തിന്റെ 90 ശതമാനവും പ്രേക്ഷകർക്കുള്ളതാണ്. വ്യക്തിജീവിതത്തെക്കുറിച്ച് കമന്റ് പറയരുത് എന്ന് പറഞ്ഞാലും ആളുകൾ പറയും. അത് തടാൻ സാധിക്കാത്ത കാര്യമാണെന്നും മീനാക്ഷി പറയുന്നു.

Advertisement