സാഹസികതയുടെ ഒരുപാട് വര്‍ഷങ്ങള്‍, രാധിയെ നെഞ്ചോട് ചേര്‍ത്ത് സുരേഷ് ഗോപി, ജീവിതത്തിലെ സന്തോഷം ആരാധകരുമായി പങ്കുവെച്ച് താരം

21

മലയാളം സിനിമാ പ്രേഷകര്‍ക്ക് ഏറെ പ്രിയങ്കരന്‍ ആയ നടനും ബിജെപിയുടെ പ്രമുഖ നേതാവും ആണ് സുരേഷ് ഗോപി. താരത്തിന്റെ രാഷ്ട്രീയം നിരവധി ശ ത്രു ക്ക ളെയാണ് താരത്തിന് സമ്മാനിച്ചത്. എന്നാല്‍ രാഷ്ട്രീയം മാറ്റി നിര്‍ത്തി സിനിമയിലേയ്ക്ക് ഇറങ്ങുമ്പോള്‍ ഏവര്‍ക്കും പ്രിയങ്കരന്‍ കൂടിയാണ് സുരേഷ് ഗോപി.

Advertisements

കണ്ടിട്ടുള്ളതില്‍ വെച്ച് പച്ചയായ മനുഷ്യന്‍ എന്നാണ് സുരേഷ് ഗോപിയെ പല താരങ്ങളും വിശേഷിപ്പിച്ചിരിക്കുന്നത്. എത്ര തിരക്കാണെങ്കിലും കുടുംബത്തിന് വലിയ പ്രാധാന്യം നല്‍കുന്ന ആള്‍ കൂടിയാണ് അദ്ദേഹം.

Also Read:രണ്ട് കയ്യും കൂട്ടിയടിച്ചാലല്ലേ ശബ്ദമുണ്ടാകൂ, ഒരു കൈ അവിടുന്ന് അടിച്ചോട്ടെ; വസ്ത്രധാരണത്തിന്റെ പേരില്‍ വന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് മീനാക്ഷി

സുരേഷ് ഗോപിയെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ രാധികയും മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ്. നാല് മക്കളാണ് ഇവര്‍ക്കുള്ളത്. സുരേഷ് ഗോപിക്കൊപ്പം മിക്ക പരിപാടികളിലും പങ്കെടുക്കാന്‍ രാധികയും എത്താറുണ്ട്.

ഇപ്പോഴിതാ വിവാഹവാര്‍ഷിക ദിനത്തില്‍ സുരേഷ് ഗോപി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ അത്ഭുതകരമായ ഭാര്യക്കൊപ്പം മറ്റൊരു അത്ഭുതകരമായ വര്‍ഷം ആഘോഷിക്കുകയാണ് എന്നായിരുന്നു സുരേഷ് ഗോപി കുറിച്ചത്.

Also Read:എന്റെ അത്ഭുതകരമായ ഭാര്യയോടൊപ്പം ; വിവാഹ വാര്‍ഷിക ദിനത്തില്‍ സുരേഷ് ഗോപി

ചിരിയുടെയും പ്രണയത്തിന്റെയും അനന്തമായ സാഹസികതയുടെയും ഒരുപാട് വര്‍ഷങ്ങള്‍ ഇതാ എന്നും സുരേഷ് ഗോപി ഭാര്യക്ക് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്നുകൊണ്ട് പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. രാധികയ്‌ക്കൊപ്പമുള്ള ഒരു ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്.

Advertisement