ചെറിയൊരു നാക്കുപ്പിഴ, അറിയാതെ വായില്‍ ഒരു റി കയറിക്കൂടിയെന്ന് ഭീമന്‍ രഘു, അസഭ്യം പറഞ്ഞതല്ലേയെന്ന് സോഷ്യല്‍മീഡിയ, വൈറലായി വീഡിയോ

112

ഓരോ സമയത്ത് ഓരോ താരങ്ങള്‍ ആയിരിക്കും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. നടന്‍ ഭീമന്‍ രഘുവാണ് ഇപ്പോഴത്തെ സോഷ്യല്‍ മീഡിയ താരം. ഇപ്പോള്‍ ഇദ്ദേഹം ബിജെപിയില്‍ നിന്ന് സിപിഎമ്മിലേക്ക് എത്തിയതോടെയാണ് ഈ നടനെ കുറിച്ചുള്ള വാര്‍ത്തകളും സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞത്.

Advertisements

മാത്രമല്ല സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വേദിയില്‍ മുഖ്യമന്ത്രി പ്രസംഗിച്ച സമയം മുഴുവന്‍ ഭീമന്‍ രഘു എണീറ്റ് നിന്നതും വലിയ വാര്‍ത്തയായിരുന്നു. തന്റെ അഭിപ്രായം എവിടെയാണെങ്കിലും തുറന്നു പറയാറുണ്ട് ഈ നടന്‍. ഈയടുത്ത് തന്റെ സിനിമാ പ്രമോഷന് വേണ്ടി ചെങ്കൊടിയുമായി എത്തിയത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

Also Read:സാഹസികതയുടെ ഒരുപാട് വര്‍ഷങ്ങള്‍, രാധിയെ നെഞ്ചോട് ചേര്‍ത്ത് സുരേഷ് ഗോപി, ജീവിതത്തിലെ സന്തോഷം ആരാധകരുമായി പങ്കുവെച്ച് താരം

ഒരു ഡയലോഗ് അടിച്ചപ്പോഴുണ്ടായ നാക്കുപ്പിഴയാണ് ഭീമന്‍ രഘുവിനെ ഇപ്പോള്‍ എയറിലാക്കിയിരിക്കുന്നത്. താരരാജാവ് മോഹന്‍ലാലിന്റെ നരസിംഹത്തിലെ ഡയലോഗ് പറയുന്നതിനിടെയാണ് താരത്തിന് നാക്കുപ്പിഴ സംഭവിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ഭീമന്‍ രഘു അസഭ്യ വാക്കുകള്‍ പറഞ്ഞു എന്ന പേരിലാണ് ഇപ്പോള്‍ വീഡിയോ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വരണം വരണം ഇന്ദുചൂഡന്‍ എന്ന ഡയലോഗായിരുന്നു താരം പറയാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ അതില്‍ റി എവിടെ നിന്നോ അറിയാതെ കടന്നുവന്നു.

Also Read:എന്റെ അത്ഭുതകരമായ ഭാര്യയോടൊപ്പം ; വിവാഹ വാര്‍ഷിക ദിനത്തില്‍ സുരേഷ് ഗോപി

വീഡിയോ വൈറലായതോടെ സംഭവത്തില്‍ വിശദീകരണവുമായി ഭീമന്‍ രഘു രംഗത്തെത്തി. ഡയലോഗ് പറഞ്ഞുവന്നപ്പോള്‍ തന്നോട് ആ മുഴുവന്‍ വാക്ക് വായില്‍ നിന്നും വീണുപോയെന്നും പറയണമെന്ന് ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും സ്പീഡില്‍ വന്നുപോയതാണെന്നും ഒരു റി അതില്‍ കയറിക്കൂടിയെന്നും നാക്കു്പപിഴയായി കണ്ടാല്‍ മതിയെന്നും ഭീമന്‍ രഘു പറയുന്നു.

Advertisement