വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് മിയാ ജോർജ്. നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത താരം മിനിസ്‌ക്രീനിലൂടെ ആണ് അഭിനയരത്ത് എത്തിയത്. ബാല താരമായി ആയിരുന്നു മിയ മിനിസ്‌ക്രീനിൽ എത്തിയത്.
അൽഫോൺസാമ്മ എന്ന പരമ്പരയിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ മിയ പിന്നീട് ബിഗ്‌സ്‌ക്രീനിലേക്കും എത്തുക ആയിരുന്നു. ഒരു സ്മാൾ ഫാമിലി എന്ന 2010ൽ പുറത്തിറങ്ങിയ സിനിമയിലൂടെ ബിഗ് സ്‌ക്രീനിലേക്ക് എത്തിയ മിയ ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു.

2012ലെ കേരള മിസ് ഫിറ്റ്‌നസ് പട്ടം നേടിയ മിയ അതേ വർഷം ചേട്ടായീസ് എന്ന സിനിമയിൽ നായികയായി എത്തി. മെമ്മറീസ്, വിശുദ്ധൻ, ഹലോ നമസ്‌തേ, പാവാട, അനാർക്കലി, ഷെർലക്ടോംസ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങി നിരവധി സിനിമകളിലൂടെ നടി പിന്നട് പ്രിയങ്കരിയായി മാറുകയായിരുന്നു. മലയാളത്തിനു പുറമേ തമിഴ് സിനിമകളിലും സജീവമാണ് താരം.
കോവിഡ് ലോക്ക് ഡൗൺ കാലത്ത് ആയിരുന്നു നടിയുടെ വിവാഹം. മാട്രിമോണിയൽ വഴി കണ്ടെത്തിയ കൊച്ചിയിലെ ബിസിനസ്സു കാരനായ അശ്വിൻ ഫിലിപ്പിനെ ആണ് മിയ വിവാഹം കഴിച്ചത്. അശ്വിനും ആയുള്ള നിശ്ചയവും വിവാഹവും എല്ലാം കോവിഡ് സമയത്ത് ആയിരുന്നു നടന്നത്.
Also Read
അറുപത്തിനാലാം വയസിൽ മൂന്നാം വിവാഹത്തിന് ഒരുങ്ങി ജയസുധ, വരൻ അമേരിക്കക്കാരൻ, അമ്പരന്ന് ആരാധകർ
2020 സെപ്റ്റംബർ 12നായിരുന്നു അശ്വിനും ആയുള്ള മിയയുടെ വിവാഹം. എറണാകുളത്തെ പള്ളിയിൽ വെച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ലളിതമായ ഒരു ചടങ്ങായിരുന്നു താരവിവാഹം. അശ്വിന് ഒപ്പമുള്ള ചിത്രങ്ങൾ മിയ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്.

മിയയുടെ വിവാഹ നിശ്ചയ ചിത്രങ്ങളും വിവാഹ ചിത്രങ്ങളും എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. വിവാഹത്തിന് ശേഷം നിരവധി ടെലിവിഷൻ ഷോകളിലും ഇരുവരും എത്തിയിരുന്നു. അടുത്തിടെ ആയിരുന്നു താരത്തിന് ഒരു മകൻ പിറന്നത്.
ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന്റെ പേര്. പല താരങ്ങളും ഗർഭിണിയാകുമ്പോൾ തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ മിയ ഗർഭിണിയാണെന്ന് കുഞ്ഞു പിറന്നതിനു ശേഷമായിരുന്നു ആരാധകർ അറിയുന്നത്. പലരും കുഞ്ഞിന്റെ വരവും ഗർഭകാലവും എല്ലാം വീഡിയോകൾ സഹിതം പങ്കുവയ്ക്കുമ്പോൾ അതെല്ലാം രഹസ്യമാക്കി വയ്ക്കുകയായിരുന്നു മിയ.
മകന്റെ മാമോദിസ ചടങ്ങുകളുടെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. വിവാഹത്തിന് ശേഷവും പ്രസവത്തിന് ശേഷവും ഇന്ന് നടിമാർ സിനിമയിൽ സജീവമാണ്. നീണ്ട കുറെ നാളുകൾക്കു ശേഷം അഭിനയത്തിലേക്ക് തിരിച്ചു വരുന്ന സന്തോഷം മിയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.

ഒരു മനോഹര വീഡിയോയിലൂടെ ആണ് ഷൂട്ടിന് വേണ്ടി പുറപ്പെടുകയാണ് എന്ന് താരം ആരാധകരുമായി പങ്കുവച്ചത്.
സോഷ്യൽ അത്ര സജീവമല്ലാത്തതിനാൽ വല്ലപ്പോഴും പങ്കുവയ്ക്കുന്ന താരത്തിന്റെ കുറിപ്പുകൾ നിമിഷം നേരം കൊണ്ട് തന്നെ വൈറൽ ആകാറുണ്ട്. സോഷ്യൽ മീഡിയയോട് വലിയ താല്പര്യം തോന്നിയിട്ടില്ല എന്നാണ് താരം പറയുന്നത്.
ജീവിതത്തിൽ സംഭവിക്കുന്ന ഓരോ ചെറിയ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന പതിവ് തനിക്കില്ല എന്നും താരം കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ ഞാൻ വളരെ മോശമാണ് എന്നാണ് ഭർത്താവ് അശ്വിൻ ഇടയ്ക്ക് പറയാറുള്ളത് എന്ന് മിയ പറയുന്നു.

സമൂഹ മാധ്യമങ്ങളിൽ അധികം സജീവം ആകാത്തത് നടിമാർക്ക് നല്ലത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. നടിമാർ എന്തു ചെയ്യുകയാണെന്ന് നോക്കി നടക്കുകയാണ് ചില ഓൺലൈൻ മാധ്യമങ്ങൾ എന്നും അവരുടെ വിശേഷങ്ങൾ വളച്ചൊടിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുമെന്നും ആരാധകർ കമന്റ് ചെയ്യുന്നു.









