അറുപത്തിനാലാം വയസിൽ മൂന്നാം വിവാഹത്തിന് ഒരുങ്ങി ജയസുധ, വരൻ അമേരിക്കക്കാരൻ, അമ്പരന്ന് ആരാധകർ

1212

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നടിയായി വിലസിയിരുന്ന താരമാണ് നടി ജയസുധ. വളരെ ചെറിയ പ്രായം മുതൽ ജയസുധ അഭിനയ രംഗത്തുണ്ട്. മലയാളികൾക്കും ഏറെ സുപരിചിതയായ നടി കൂടിയാണ് ജയസുധ. മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്ന ഇഷ്ടം എന്ന ചിത്രത്തിലൂടെ ആണ് ജയസുധ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.

സിബി മലയിൽ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. നവ്യാ നായർ ആദ്യമായി അഭിനയിച്ച സിനിമ കൂടിയാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്. ദിലീപ് ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. നെടുമുടി വേണു ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രമായി എത്തിയത്.

Advertisements

ഇതിലെ മറ്റൊരു പ്രധാന കഥാപാത്രം ആയിരുന്നു ജയസുധ അവതരിപ്പിച്ച കഥാപാത്രം. ഒരു പാട്ടു ടീച്ചറുടെ വേഷത്തിൽ ആയിരുന്നു താരം എത്തിയത്. ഇപ്പോഴിതാ ജയസുധയെ കുറിച്ചുള്ള പുതിയ വിശേഷമാണ് സോഷ്യൽ മീഡിയയിലും സിനിമാ പ്രേമികൾക്ക് ഇടയിലും വലിയ ചർച്ചയാകുന്നത്.

Also Read
സിനിമയിൽ ആരും ആരേയും പിടിച്ച് റേപ്പ് ചെയ്യുന്നില്ല എന്ന് സ്വാസിക; സുരക്ഷിതമായ ഇൻഡസ്ട്രിയാണ് സിനിമയെന്നും താരം

ജയസുധ അറുപത്തിനാലാം വയസിൽ മൂന്നാം വിവാഹത്തിന് ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട്. ഏത് ഇവന്റിൽ നടി ജയസുധ പങ്കെടുക്കാൻ എത്തിയാലും ഒപ്പം ഒരു അമേരിക്കകാരൻ ഉണ്ടാകാറുണ്ട്. ജയസുധയ്ക്ക് ഒപ്പം തന്നെയാണ് ഇരിക്കാറുള്ളത്. നിരവധി പരിപാടികളിൽ ഇരുവരേയും ഒരുമിച്ച് കാണാൻ തുടങ്ങിയതോടെ ആണ് താരത്തിനൊപ്പമുള്ള അഞ്ജാതനെ കുറിച്ച് പാപ്പരാസികൾ അന്വേഷിച്ച് തുടങ്ങിയത്.

ഇയാളെ ആണ് ജയസുധ വിവാഹം കഴിക്കാൻ ഒരുങ്ങുന്നത് എന്നാണ് സൂചന. അതേ സമയംവാരിസ് ആണ് ജയസുധ അഭിനയിച്ച് തിയേറ്ററുകളിൽ എത്തിയ ഏറ്റവും പുതിയ സിനിമ. ചിത്രത്തിൽ വിജയിയുടെ അമ്മ വേഷമാണ് ജയസുധ ചെയ്തിരിക്കുന്നത്. വൻപ്രേക്ഷക പിന്തുണയുമായി വിജയ് ചിത്രം വാരിസ് സൂപ്പർ ഹിറ്റിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. ഫാമിലി ഇമോഷൻ, ആക്ഷൻ, പാട്ടുകൾ തുടങ്ങി പക്കാ വിജയ് സിനിമ തന്നെയാണ് വാരിസ് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

അജിത് ചിത്രം തുണിവിനൊപ്പമാണ് പൊങ്കൽ ദിനത്തിൽ വാരിസ് തിയേറ്ററുകളിലെത്തിയത്. പ്രകാശ് രാജ്, ശരത്കുമാർ, രശ്മിക മന്ദാന തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്. മുന്ന് ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബ്ബിൽ എത്തിയിരിക്കുകയാണ്.

Also Read
അവസരങ്ങൾക്ക് വേണ്ടി എനിക്ക് ഒരിക്കലും യുദ്ധം ചെയ്യേണ്ടി വന്നിട്ടില്ല; വ്യക്തി ജീവിതവുമായി അടുപ്പം ഉള്ളവരാണ് എന്നെ തളർത്തുന്നത്, തുറന്ന് പറച്ചിലുമായി ദീപ തോമസ്‌

Advertisement