അവസരങ്ങൾക്ക് വേണ്ടി എനിക്ക് ഒരിക്കലും യുദ്ധം ചെയ്യേണ്ടി വന്നിട്ടില്ല; വ്യക്തി ജീവിതവുമായി അടുപ്പം ഉള്ളവരാണ് എന്നെ തളർത്തുന്നത്, തുറന്ന് പറച്ചിലുമായി ദീപ തോമസ്‌

85

കരിക്കിന്റെ വെബ് സീരിസിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ദീപ തോമസ്. മോഡലിങ്ങിലൂടെയായിരുന്നു താരത്തിന്റെ സിനിമ പ്രവേശനം. പക്ഷെ അഭിനയം തുടങ്ങി കുറച്ച് നാളുകൾക്കുള്ളിൽ തന്നെ മോശം അനുഭവങ്ങളിലൂടെ കടന്നു വരേണ്ട അവസ്ഥയും താരത്തിന് ഉണ്ടായി. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; അവസരങ്ങൾക്ക് വേണ്ടി എനിക്ക് യുദ്ധം ചെയ്യേണ്ടി വന്നിട്ടില്ല. എന്റെ കഴിവും. പരിശ്രമവും കൊണ്ടാണ് ഞാൻ നിലനിന്നത്. ഓരോ സിനിമയിലും അഭിനയിക്കുന്നുണ്ടെങ്കിൽ അതിന് മുമ്പുള്ള ഓഡീഷനിൽ ഞാൻ പങ്കെടുക്കാറുണ്ട്. ഒരു സിനിമയിൽ അഭിനയിച്ചപ്പോൾ എനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ട്.

Advertisements

Also Read
അനാവശ്യം പറഞ്ഞവന്റെ കരണം പുകച്ച് മറീന മൈക്കിൾ; അനുഭവം തുറന്ന് പറഞ്ഞ് താരം

ലോക്കേഷനിൽ ഞാൻ കാരണം പ്രശ്‌നം ഉണ്ടാകരുത് എന്ന് കരുതി ഞാൻ മിണ്ടാതെ നിന്നിട്ടുണ്ട്. നമ്മളെ ഒരാൾ ഉപദ്രവിച്ചാൽ മിണ്ടാതെ ഇരിക്കരുത്. നന്നായി പ്രതികരിക്കണം. സിനിമയിൽ പുതുമുഖം ആയി വരുമ്പോൾ നമ്മളെ ഇല്ലാതാക്കാനും തളർത്താനും എളുപ്പമാണ്. ചിലർ നമ്മളെ മുതലെടുക്കാൻ ശ്രമിക്കും.

സമൂഹത്തിന്റെ കണ്ണ് എപ്പോഴും നമ്മളെ പിന്തുടരും. അതും ഒരു സിസിടിവി പോലെ. വീണ് കിടക്കുന്നവനെ കല്ലെടുത്ത് എറിയുന്ന സ്വഭാവ രീതിയാണ് സമൂഹത്തിന്റെ. അതിലാണ് പലരും ആനന്ദം കണ്ടെത്തുന്നത്. ഏതൊരു ബന്ധത്തിനും അതിന്റേതായ പ്രാധാന്യമുണ്ട് എന്നും താരം വ്യക്തമാക്കുന്നുണ്ട്.

Also Read
പി ആർ വർക്കില്ലാതെ എങ്ങനെയാണ് ഒരു ഷോ മുന്നോട്ട് പോകുക; ബിഗ്‌ബോസിൽ പി ആർ വർക്ക് നടക്കുന്നുണ്ട്, തുറന്ന് പറച്ചിലുമായി ധന്യ മേരി വർഗീസ്‌

നിലവിൽ ഞാൻ ഇപ്പോ എന്താ ചെയ്യാ എന്ന സിനിമയിൽ നായികാ വേഷത്തിൽ അഭിനയിക്കുകയാണ് താരം. വൈറസ്, മോഹൻകുമാർ ഫാൻസ്, ഹോം തുടങ്ങിയ സിനിമകളിലാണ് താരം ഇതിന് മുമ്പ് അഭിനയിച്ചിട്ടുള്ളത്. അഷ്‌റഫ് ഹംസ ഒരുക്കുന്ന സുലൈഖാ മൻസിൽ എന്ന ചിത്രത്തിലും ദീപ അഭിനയിക്കുന്നുണ്ട്.

Advertisement