Home Entertainment Celebrities

അനാവശ്യം പറഞ്ഞവന്റെ കരണം പുകച്ച് മറീന മൈക്കിൾ; അനുഭവം തുറന്ന് പറഞ്ഞ് താരം

68

മലയാളത്തിന്റെ യുവ താരനിരയിലെ ശ്രദ്ധേയായ അഭിനേത്രിയാണ് മറീന മൈക്കിൾ. മോഡലിങ്ങിലൂടെ സിനിമയിലെത്തിയ താരം പിന്നീട് പലപ്പോഴായി പല അവസരങ്ങളിലും തന്റെ ജീവിത കഥ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ താരത്തിന്റെ മറ്റൊരു തുറന്ന് പറച്ചിലാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

മൈൽസ്റ്റോൺ മേക്കേഴ്‌സിന് നല്കിയ അഭിമുഖത്തിലാണ് മറീനയുടെ തുറന്ന് പറച്ചിൽ. കുഞ്ഞിലെ എന്നോട് മോശം ആയി പെരുമാറിയ ഒരു പയ്യനെ ഞാൻ അടിച്ചിട്ടുണ്ട്. ഞാൻ ഇത് പറയുന്നത് കേൾക്കുമ്പോൾ ജാഡയാണെന്ന് നിങ്ങൾ വിചാരിക്കും. പക്ഷേ സത്യമാണ്. ക്ലാസ് കഴിഞ്ഞ് വീട്ടിൽ പോവുന്ന സമയമാണ്. ഒരുത്തൻ എന്നോട് മോശമായി സംസാരിച്ചു. അത് കേട്ട് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. ഞാൻ നടന്ന് കുറച്ച് മുന്നോട്ട് പോയിരുന്നു.

Advertisements

Also Read
പി ആർ വർക്കില്ലാതെ എങ്ങനെയാണ് ഒരു ഷോ മുന്നോട്ട് പോകുക; ബിഗ്‌ബോസിൽ പി ആർ വർക്ക് നടക്കുന്നുണ്ട്, തുറന്ന് പറച്ചിലുമായി ധന്യ മേരി വർഗീസ്‌

ഞാൻ തിരിച്ച് പോയി അവനെ തല്ലി. അവൻ ഒരു കടയിൽ നില്ക്കുകയായിരുന്നു ആ സമയത്ത്. എനിക്ക് അവനോട് തിരിച്ച് അതേ ഭാഷയിൽ സംസാരിക്കാൻ അറിയില്ലായിരുന്നു. പക്ഷേ അടിക്കാൻ എനിക്കറിയാം. അന്നത്തെ ദിവസം ഐ ഫെൽറ്റ് ഗുഡ്. എന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നത് എനിക്കിഷ്ടമല്ല.

തമിഴിലൂടെയാണ് മറീന സിനിമയിലേക്കെത്തുന്നത്. തന്റെ ചുരുളൻ മുടി കാരണം സ്ഥിരമായി ഒരേ പോലുള്ള കഥാപാത്രങ്ങളാണ് തേടി വരുന്നത് എന്നാണ് താരം പറയുന്നത്. അതിന്റെ ഭാഗമായാണ് മുടി സ്‌ട്രെയിറ്റ് ചെയ്തത്. എനിക്കൊരു പൊട്ട സ്വഭാവമുണ്ട്. വളരെ എക്‌സൈറ്റഡ് ആകുമ്പോൾ ഞാൻ അടുത്തിരിക്കുന്നവരെ പിടിച്ച് കടിക്കുമെന്നും താരം പറയുന്നുണ്ട്.

Also Read
ആദ്യത്തെ കണ്മണി ആണായിരിക്കണം, ആഗ്രഹം തുറന്ന് പറഞ്ഞ് താരകുടുംബം

മറീനയുടെ പപ്പയുടെ മരണശേഷം എന്റെ പപ്പ സൂപ്പർ ഹീറോയായിരുന്നു എന്ന് പറഞ്ഞ് താരം സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ക്യാൻസർ ബാധിച്ചാണ് താരത്തിന്റെ പിതാവ് മരിക്കുന്നത്. തുടർന്ന് മൃതദേഹം മെഡിക്കൽ കോളേജിന് വിട്ട് നല്കുകയായിരുന്നു.

Advertisement