രാമനായി പ്രഭാസ്, രാവണനായി സെയ്ഫ് അലിഖാന്‍, ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ആദിപുരുഷയുടെ ടീസര്‍ പുറത്ത്, ആഘോഷമാക്കി ആരാധകര്‍

81

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ആദിപുരുഷിന്റെ ടീസര്‍ പുറത്തെത്തി. ഓം റാവത്ത് സംവിധാനത്തില്‍ രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ മിത്തോളജിക്കല്‍ ചിത്രത്തിന്റെ റിലീസിനായി തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ കണ്ണുനട്ട് കാത്തിരിക്കുകയാണ്.

Advertisements

ചിത്രത്തിലെ അഭിനേതാക്കളുടെ വിവരങ്ങള്‍ പുറത്തറിയിച്ചത് മുതല്‍ ആകാംഷയിലാണ് ആരാധകര്‍. ചിത്രത്തില്‍ ശ്രീരാമനായി പ്രഭാസും സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനുമാണ് എത്തുന്നത്. സംവിധായകന്‍ ഓം റാവത്ത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും.

Also Read: എല്ലാ മോശം കമന്റുകളും ശേഖരിച്ചിട്ടുണ്ട്, സോഷ്യല്‍മീഡിയയിലൂടെ തെറി പറയുന്നവരെ നിയമപരമായി നേരിടാന്‍ ഒരുങ്ങി അമൃത സുരേഷ്

ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചെയ്തത് ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ സരയൂനദിയുടെ തീരത്തുവച്ചായിരുന്നു. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ സംഭാഷണങ്ങള്‍ തയ്യാറാക്കിയത് മനോജ് മുന്താഷിര്‍ ആണ്. അടുത്ത വര്‍ഷം ജനുവരി 12നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

Also Read: വിവാഹത്തിലൂടെ എല്ലാം തികഞ്ഞ ആളുകളെ കിട്ടില്ല; ജീവിതത്തില്‍ ഒരുപാട് അഡ്ജസ്റ്റ്മെന്റ്സ് വേണം, ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടെന്ന് ലക്ഷ്മി നായര്‍

ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്ന് ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അജയ്- അതുല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതമൊരുക്കിയത്.

ചിത്രം നിരവധി ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ഹിന്ദിക്ക് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും എത്തും. ചിത്രം ഐമാക്‌സ് 3ഡി ഫോര്‍മാറ്റിലും ആസ്വദിക്കാനാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
.

Advertisement