35 വര്‍ഷമായി ജോലി ചെയ്യുന്നു; മകള്‍ക്ക് 23 വയസായി, ഇനി വിശ്രമിക്കണം; അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം സമയം ചെലവഴിക്കാനായി സിനിമയോട് ബൈ പറഞ്ഞ് ആമിര്‍ ഖാന്‍

579

ബോളിവുഡിലെ സൂപ്പര്‍താരമായ ആമിര്‍ ഖാന്‍ ഇപ്പോഴിതാ ആരാധകരെ ഞെട്ടിക്കുന്ന തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ്. തന്റെ 35 വര്‍ഷം നീണ്ട സിനിമാ അഭിനയ ജീവിതത്തിനോട് യാത്ര പറഞ്ഞിരിക്കുകയാണ് താരം. ഇനി സിനിമയിലേക്ക് തല്‍ക്കാലത്തേക്ക് ഇല്ലെന്നും വിശ്രമിക്കുകയാണെന്നും ആമിര്‍ അറിയിച്ചു.

ആമിറിന്റെതായി ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ ‘ലാല്‍ സിങ് ഛദ്ദ’ പരാജയമായിരുന്നു. ഇതിന് ശേഷമാണ് താരത്തിന്റെ ഈ തീരുമാനം.

Advertisements

സിനിമയില്‍ നിന്നും ഇടവേള എടുത്ത് തനിക്ക് കുടുംബത്തിനൊപ്പം സമയം ചെലവിടണമെന്നാണ് താരം പറയുന്നത്.അടുത്ത കുറച്ച് വര്‍ഷങ്ങള്‍ അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം ചെലവഴിക്കണം എന്ന് ആഗ്രഹിക്കുന്നു. അതിനൊപ്പം നല്ല സിനിമകള്‍ നിര്‍മിക്കുമെന്നും താരം വ്യക്തമാക്കി.

‘ലാല്‍ സിങ് ഛദ്ദയ്ക്ക് ശേഷം ചെയ്യാന്‍ ആഗ്രഹിച്ച സിനിമയാണ് ‘ചാംപ്യന്‍സ്’. വളരെ നല്ല കഥയും തിരക്കഥയുമാണ് ചിത്രത്തിന്റേത്. പക്ഷേ എനിക്ക് ഇപ്പോള്‍ വിശ്രമം ആവശ്യമാണ്.

ALSO READ- കോളേജ് വിട്ട് വന്നപ്പോഴേക്കും പാട്ട് ഹിറ്റ്! അഭിനയം എനിക്ക് പറ്റുന്ന പണിയാണോ എന്ന് വരെ ചിന്തിച്ചു; എന്നും ഓരോ ട്രോളുകള്‍ വരും: പ്രിയ വാര്യര്‍

കുടുംബത്തിന്റെ കൂടെ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ 35 വര്‍ഷമായി ജോലി ചെയ്യുന്നു. മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാതെ എന്റെ ജോലിയില്‍ മാത്രമായിരുന്നു ഫോക്കസ് ചെയ്തിരുന്നതെന്നും എന്നാല്‍ ഉറ്റവരെ സംബന്ധിച്ചിടത്തോളം അത് ഒട്ടും പ്രായോഗികമായിരുന്നില്ലെന്നും താരം പറയുന്നു.

ഇപ്പോള്‍ കുടുംബവുമായി ഒരുമിച്ച് നില്‍ക്കേണ്ട സമയം വന്നിരിക്കുകയാണ്. ഇനിയുള്ള കുറച്ച് വര്‍ഷങ്ങള്‍ നടന്‍ എന്ന നിലയില്‍ എന്നെ കാണില്ല. എന്നെ സ്നേഹിക്കുന്നവര്‍ക്ക് ഇത് വിഷമകരമാവാം. എങ്കിലും ‘ചാംപ്യന്‍സ്’ എന്ന ചിത്രം ഞാന്‍ നിര്‍മിക്കും. കാരണം എനിക്ക് ഈ സിനിമയില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞഅഞു.

ALSO READ- പോകാന്‍ പറ്റില്ലെന്ന് തീര്‍ത്ത് പറഞ്ഞ് വീട്ടുകാര്‍; എനിക്കൊരു വിലയുണ്ട്, നിറവയറോടെ രാത്രി പന്ത്രണ്ടിന് നിന്നനില്‍പ്പില്‍ പാടാനായി ഇറങ്ങിയ കഥ പറഞ്ഞ് സുബ്ബലക്ഷ്മി

മകള്‍ക്ക് 23 വയസായി. കുട്ടിക്കാലം മുതലേ അവളുടെ ജീവിതത്തില്‍ എന്റെ സാന്നിധ്യം ഉണ്ടായിട്ടില്ല. അവള്‍ക്ക് അവളുടേതായ വിഷമങ്ങളും സ്വപ്നങ്ങളുമുണ്ടാകും. അപ്പോഴൊന്നും അവളുടെ കൂടെ ഞാനുണ്ടായിരുന്നില്ല. എനിക്കിപ്പോള്‍ അതെല്ലാം മനസിലാകുന്നുണ്ടെന്നും എനിക്ക് അവളുടെ സ്വപ്നങ്ങളെ കുറിച്ചോ ഭയത്തെ കുറിച്ചോ അറിയില്ല. എന്നാല്‍ എന്റെ സംവിധായകരുടെ സ്വപ്നങ്ങളെ കുറിച്ചും ആഗ്രഹങ്ങളെ കുറിച്ചും എനിക്ക് അറിയാമായിരുന്നെന്നാണ് ആമിര്‍ പറയുന്നത്.

ഇനി അടുത്ത കുറച്ച് വര്‍ഷങ്ങള്‍ അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നത്. ഒപ്പം നല്ല സിനിമകള്‍ നിര്‍മ്മിക്കുമെന്നും ആമിര്‍ ഖാന്‍ അറിയിച്ചു.

Advertisement