എന്റെ ഇഷ്ടത്തിന് അനുസരിച്ചാണ് ഇവർ രണ്ടുപേരും നിൽക്കുന്നത്, ഇവരെ ഒതുക്കാൻ താൽപര്യമില്ല! നമ്മൾ അധ്വാനിക്കുന്നത് ചെലവാക്കാനാണ്, ഞാൻ ചെയ്യുന്ന സഹായങ്ങൾ പരസ്യപ്പെടുത്താൻ എനിക്ക് ഇഷ്ടമില്ല! ആരാധകർക്ക് മറുപടി കൊടുത്ത്

75

ബിഗ് ബോസ് താരമായ ബഷീർ ബഷി പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ്. കൂടാതെ നല്ലൊരു വ്‌ളോഗറുമാണ് താരം. കല്ലുമ്മക്കായ വെബ് സീരീസുമായും സജീവമായിരുന്നു താരം. കുടുംബത്തിലെല്ലാവരും യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവെച്ചെത്താറുണ്ട്. ഭാര്യമാരായ മഷൂറ ബഷീറും സുഹാന ബഷീറും യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കിടാറുണ്ട്. ഭാര്യമാർക്കൊപ്പമായി ലൈവ് വീഡിയോയുമായും ബഷീർ ബഷി എത്തിയിരുന്നു. പ്രിയപ്പെട്ടവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു എല്ലാവരും.

ഡെയ്ലി വ്ളോഗ് ചെയ്യാൻ കഴിഞ്ഞില്ല. എല്ലാദിവസവും വ്ളോഗ് ചെയ്തില്ലെങ്കിൽ സമാധാനമില്ലെന്ന അവസ്ഥയാണ്. യൂട്യൂബ് ചാനലിൽ വീഡിയോ പോസ്റ്റ് ചെയ്തില്ലെങ്കിൽ ഉറക്കം വരില്ലെന്ന അവസ്ഥയാണ്. അടുത്തിടെയാണ് ബിബി ഗാർഡന്റെ വെബ് സൈറ്റ് ലോഞ്ച് നടത്തിയത്. നല്ല റീച്ചുണ്ട്. ആളുകളുടെ ഓർഡർ അനുസരിച്ച് പെട്ടെന്ന് തന്നെ ചെടികൾ എത്തിച്ചുകൊടുക്കുന്നുണ്ട്. ഡെയ്ലി വ്ളോഗ് ചെയ്യാത്തത് കൊണ്ടാണ് ലൈവ് വീഡിയോയുമായെത്തിയതെന്നായിരുന്നു ബഷീർ ബഷി പറഞ്ഞത്.

Advertisements

ALSO READ

അന്ന് മര്യാദക്ക് അടങ്ങിയൊതുങ്ങി നിന്നെടുത്ത ഏക പടം അതായിരുന്നു, സത്യമെന്ന് മൃദുലയും ; ഫോട്ടോ വൈറൽ

ഇംഗ്ലീഷിൽ സംസാരിക്കാതെ മലയാളത്തിൽ മാത്രമായി സംസാരിക്കാമെന്നായിരുന്നു മഷൂറ ആദ്യം പറഞ്ഞത്. അത് ആദ്യമേ തന്നെ പൊളിഞ്ഞെന്നായിരുന്നു ബഷീർ പറഞ്ഞത്. സിംപിളായുള്ള ചോദ്യങ്ങൾ തന്നെ താൻ ചോദിക്കും. അതിന് പെട്ടെന്ന് തന്നെ നിങ്ങൾ ഉത്തരം നൽകണമെന്നും മഷൂറ പറഞ്ഞിരുന്നു. പ്രേക്ഷകരോടായിരുന്നു മഷൂറ ചോദ്യം ചോദിച്ചത്.

തങ്ങളെ ചൊറിയുന്ന തരത്തിലുള്ള ചോദ്യങ്ങൾക്ക് മൂഡനുസരിച്ച് മറുപടി നൽകുമെന്നായിരുന്നു ബഷീർ പറഞ്ഞത്. വയനാട് സെറ്റിലാവുന്നതിനെക്കുറിച്ചായിരുന്നു ആദ്യത്തെ ചോദ്യം. ബിസിനസും കാര്യങ്ങളുമൊക്കെയായി വയനാട് സെറ്റിലാവണമെന്നായിരുന്നു വിചാരിച്ചത്. തുടക്കത്തിൽ ഇവർക്കെല്ലാം താൽപര്യമായിരുന്നു. പിന്നെ വേണ്ട എന്ന് വച്ചു. അങ്ങോട്ട് സെറ്റിലാവുന്നത് വേണ്ടെന്ന് വെച്ചു. ബിബി ഗാർഡൻ പുതിയ സ്ഥലത്തേക്ക് മാറ്റുന്നതിന്റെ വർക്ക് നടക്കുന്നുണ്ട്.

മഷൂറയ്ക്ക് സിനിമയിൽ നിന്നും അവസരങ്ങളൊക്കെ വന്നിരുന്നു. ഞാൻ അല്ലാതെ വേറൊരാളുടെ കൂടെ അഭിനയിക്കില്ല. ഞാൻ പെയറാണെങ്കിൽ മാത്രമേ ചെയ്യുള്ളൂയെന്നാണ്. ചാനൽ പരിപാടികളിൽ ഒക്കെ പങ്കെടുക്കാറുണ്ട്. അത് ഇഷ്ടമാണ്. ഏത് ഷോയിൽ പോയാലും തലയിലെ ഷോള് മാറ്റാൻ പറ്റില്ല. അത് അവളുടെ തീരുമാനമാണ്. മുടി കാണുന്നുവെന്നുള്ളത് വേറൊരാളെ ബോധിപ്പിക്കേണ്ട കാര്യമില്ലെന്നായിരുന്നു മഷൂറ പറഞ്ഞത്.

ALSO READ

പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ഒരു അടിപൊളി കേക്ക് സമ്മാനിച്ച് കുഞ്ചാക്കോ ബോബൻ ; ട്രെന്റായി ചാക്കോച്ചന്റെ പിറന്നാൾ ആശംസ

ഞാൻ വിവാഹം ചെയ്തു എന്നതിന്റെ പേരിൽ ഇവരെ ഒതുക്കാൻ താൽപര്യമില്ല. എന്റെ ഇഷ്ടത്തിന് അനുസരിച്ചാണ് ഇവർ രണ്ടുപേരും നിൽക്കുന്നത്. അത് ചെയ്യാൻ പാടില്ല, ഇത് ചെയ്യാൻ പാടില്ല എന്ന് ഞാൻ പറയാറില്ല. എന്റെ അടിമയെപ്പോലെ ജീവിക്കണമെന്ന് ഞാൻ പറയില്ല. അവരുടെ ന്യായമായ ആഗ്രഹങ്ങളാണ് ഞാൻ നോക്കാറുള്ളത്. നമുക്ക് വേണ്ടി ഒരാൾ വല്ലാതെ സാക്രിഫൈസ് ചെയ്യുമ്പോൾ ചില കാര്യങ്ങൾ നമ്മൾ അവഗണിക്കാറുണ്ട്. പുറത്ത് പോവാൻ വരെ ബഷീറിന്റെ അനുവാദം വേണമെന്നൊക്കെ ചിലർ ചോദിക്കാറുണ്ട്. എന്നോടുള്ള ബഹുമാനം കൊണ്ട് അവർ ചോദിക്കുന്നതാണ്. ഒരു ഭർത്താവിനോട് സാമാന്യം കാണിക്കേണ്ട മര്യാദയാണ് അതെന്നായിരുന്നു മഷൂറ പറഞ്ഞത്.

ഒന്നുമില്ലായ്മയിൽ നിന്നും വന്നതാണ്, ഇപ്പോൾ മോശമല്ലാത്ത സാമ്പത്തികസ്ഥിതിയുണ്ട്. നയിച്ചുണ്ടാക്കിയതാണ്. കഷ്ടപ്പെട്ട് അധ്വാനിച്ച് കുടുംബത്തെ നോക്കണം. വേറൊരാളുടെ ജീവിതം കണ്ട് ഇതൊക്കെ പാവങ്ങൾക്ക് കൊടുത്തൂടേയെന്ന് ഞാനാരോടും ചോദിച്ചിട്ടില്ല. നമ്മൾ അധ്വാനിക്കുന്നത് ചെലവാക്കാനാണ്. ഞാൻ ചെയ്യുന്ന സഹായങ്ങൾ പരസ്യപ്പെടുത്താൻ എനിക്ക് ഇഷ്ടമില്ല. എന്നെ പ്രതീക്ഷിച്ച് വീട്ടിൽ വരേണ്ട, അതിനും മാത്രമുള്ള സമ്പാദ്യമൊന്നും എനിക്കില്ല. ചാരിറ്റി പ്രവർത്തനം നടത്തിയല്ല ഞാൻ സഹായിക്കുന്നത്. നമ്മളെക്കൊണ്ട് പറ്റാവുന്ന കാര്യങ്ങളാണ് ചെയ്യാറുള്ളതെന്നായിരുന്നു ബഷീർ പറഞ്ഞത്.

 

Advertisement