താരപുത്രി പ്രണയത്തിൽ, കാമുകൻ പ്രമുഖ ഇന്ത്യൻ ക്രിക്കറ്റ് താരം

25

ബോളുവുഡ് യുവതാരങ്ങളിൽ ശ്രദ്ധിക്കപ്പെട്ട താരപുത്രിയാണ് ആതിയ ഷെട്ടി. നടൻ സുനിൽ ഷെട്ടിയുടെ മകൾ കൂടിയായ ആതിയ പ്രണയത്തിൽ ആണെന്ന് വാർത്ത

പ്രമുഖ ഇന്ത്യൻ ക്രിക്കറ്റ് താരം കെ എൽ രാഹുലും ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകളും നടിയുമായ ആതിയ ഷെട്ടിയും പ്രണയത്തിൽ എന്നു റിപ്പോർട്ട്.

Advertisements

ബോളിവുഡ് ലൈഫ് എന്ന പോർട്ടലാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ഇരുവരും തമ്മിലുള്ള ബന്ധം തമാശയല്ലെന്നും വിവാഹത്തിലേക്കെത്തുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

രാഹുലും ആതിയയും ഒന്നിച്ചുള്ള ചിത്രം ഇവരുടെ പെതുസുഹൃത്ത് ആകാൻക്ഷ രഞ്ജൻ കപൂറാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. ഇതിനു പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണ് എന്നു വാർത്തകൾ വന്നത്.

ഈ വർഷം ഫെബ്രുവരിയിലാണ് ഇരുവരും ഡേറ്റിങ് തുടങ്ങിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.പക്ഷേ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണങ്ങളൊന്നും വന്നിട്ടില്ല.

ബോളിവുഡ് നടി സോണാൽ ചൗഹാനുമായി രാഹുൽ പ്രണയത്തിലാണെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ അതു ഗോസിപ്പു മാത്രമാണന്നു സോണാൽ വ്യക്തമാക്കി.

പിന്നീട് നടി നിധി അഗർവാളുമായി ബന്ധപ്പെടുത്തിയും രാഹുലിന്റെ പേരു വന്നു. രാഹുൽ നല്ല സുഹൃത്തു മാത്രമാണെന്നായിരുന്നു നിധിയുടെ പ്രതികരണം.

Advertisement