നീയാണ് എന്റെ ആദ്യ കുഞ്ഞ്, അത് അങ്ങനെ തന്നെ ആയിരിക്കും; അഭയ ഹിരണ്‍മയി

237

നിരവധി ഗാനങ്ങൾ ആസ്വാദകർക്ക് സമ്മാനിച്ച മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്മയി. നിരവധി ആരാധകരാണ് മലയാള സിനിമാ പിന്നണി ഗാനരംഗത്തെ സജീവ സാന്നിധ്യമായ താരത്തിന്റെ പാട്ടുകൾക്കുള്ളത്. സോഷ്യൽ മീഡിയയിൽ തന്റെ ഓരോ വിശേഷങ്ങളും ആരാധകർക്കായി പങ്കുവെക്കാറും ഉണ്ട് താരം.

Advertisements

ഇപ്പോൾ തന്റെ സഹോദരിയ്ക്ക് പിറന്നാൾ ആശംസ അറിയിച്ചാണ് അഭയ എത്തിയിരിക്കുന്നത്. ഇതിനൊപ്പം ഒരു വീഡിയോയും താരം പങ്കിട്ടു.

‘നീയാണ് എന്റെ ആദ്യ കുഞ്ഞ്. അത് എന്നും അങ്ങനെ തന്നെ ആയിരിക്കും. കഴിഞ്ഞ മൂന്നു വർഷങ്ങൾക്കുള്ളിൽ കുടുംബം എന്ന നിലയിൽ നമ്മൾ എങ്ങനെ അതിജീവിച്ചു എന്നതിന്റെ തെളിവ് കൂടിയാണ് ഈ പിറന്നാൾ പോസ്റ്റ്. നമ്മൾ ഒരുമിച്ച് നിന്നു… ഏറ്റവും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടിടത്ത് നമ്മൾ പരസ്പരം ആശ്വസിപ്പിച്ചു… നമ്മൾ ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുമെന്ന് നമ്മുടെ അച്ഛന് നന്നായി അറിയാം, അതുകൊണ്ടാണ് അദ്ദേഹം നേരത്തെ പോയത്…

ഒരു കുടുംബിനിയെന്ന നിലയിൽ നീ ഉയരത്തിൽ പറക്കുമെന്ന് എനിക്കറിയാം. നീ ജീവിതത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന്റെ സന്തോഷത്തിലാണ് ഞാൻ… എന്നാൽ എന്തൊക്കെ സംഭവിച്ചാലും നിന്റെ അമ്മയും സഹോദരിയും അങ്ങേയറ്റം സന്തോഷത്തോടെ നിന്നെ തിരികെ സ്വാഗതം ചെയ്യുമെന്ന് നീ എപ്പോഴും മനസ്സിലാക്കണം. അത് മാത്രമാണ് നിനക്കായി എനിക്ക് നൽകാൻ കഴിയുന്ന ഒരേയൊരു വാഗ്ദാനം… കഠിനാധ്വാനം ചെയ്യുക, ദുഃഖവും സന്തോഷവും ആസ്വദിക്കൂ, സന്തോഷത്തോടെ ജീവിക്കുകയും സ്നേഹിക്കുകയും ചെയ്യുക.

ഇതെല്ലാം വെറും തമാശകളാണ്. ഹേ സ്ത്രീയേ, എന്റെ സാരികളും, വസ്ത്രങ്ങളും ആഭരണങ്ങളും എത്രയും പെട്ടെന്ന് തിരിച്ചു തന്നോളണം. തങ്കച്ചി പാസം പൊഴുകിരത്,’ അഭയ ഹിരൺമയി കുറിച്ചു.

Advertisement