ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. അമൃതയുടെ സഹോദരി അഭിരാമി സുരേഷും മലയാളികള്‍ക്ക് ഇന്ന് സുപരിചിതയാണ്.
ഇരുവരും സോഷ്യല്‍മീഡിയയിലെ താരങ്ങളാണ്. ഒത്തിരി ആരാധകരാണ് ഇവര്‍ക്കുള്ളത്. സോഷ്യല്‍മീഡിയയിലും സജീവമായ അമൃതയും അഭിരാമിയും തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഇവര്‍ക്കുണ്ട്.
Also Read:നീയാണ് എന്റെ ആദ്യ കുഞ്ഞ്, അത് അങ്ങനെ തന്നെ ആയിരിക്കും; അഭയ ഹിരണ്‍മയി
ഇപ്പോഴിതാ ഫേസ്ബുക്കില്‍ അഭിരാമി പങ്കുവെച്ച വീഡിയോ ആരാധകരെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. തനിക്ക് പരിക്ക് പറ്റിയ വിവരം അറിയിച്ചുകൊണ്ടുള്ളതായിരുന്നു അഭിരാമിയുടെ വീഡിയോ. ഭക്ഷണം പാചകം ചെയ്യുന്നതിനിടെയായിരുന്നു അഭിരാമിക്ക് പരിക്ക് പറ്റിയത്.
മിക്‌സി പൊട്ടിത്തെറിച്ചാണ് അഭിരാമിക്ക് പരിക്കേറ്റത്. ഏറെ നാളായി അഭിരാമി യൂട്യൂബ് വീഡിയോകള്‍ ചെയ്യാറില്ലായിരുന്നു. ഇപ്പോള്‍ വീണ്ടും യൂട്യൂബില്‍ സജീവമാകാനൊരുങ്ങവെയാണ് അപകടം സംഭവിച്ചത്. അപകടം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നുവെന്ന് അഭിരാമി പറയുന്നു.
ലഞ്ചിനായി പച്ചമാങ്ങ രസം ഉണ്ടാക്കുകയായിരുന്നു അഭിരാമി. പച്ചമാങ്ങ തിളപ്പിച്ച് മിക്‌സിയില്‍ ഇട്ട് അടിക്കുമ്പോള്‍ മിക്‌സി പൊട്ടിത്തെറിക്കുകയായിരുന്നു. മിക്‌സി കൈയ്യില്‍ തട്ടി അഭിരാമിയുടെ അഞ്ച് വിരലുകള്‍ക്കും പരിക്ക് പറ്റി. ഇപ്പോള്‍ കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അഭിരാമി.
അതേസമയം മിക്‌സി പൊട്ടിത്തെറിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. നല്ല ആഴത്തിലുള്ള മുറിവാണ് കൈക്ക് പറ്റിയതെന്നും എന്നാല്‍ ഈ സംഭവമൊന്നും തന്നെ പാചകവീഡിയോ ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കില്ലെന്നും ഇപ്പോള്‍ വിശ്രമത്തിലാണ് താന്‍ തിരിച്ചുവരുമെന്നും അഭിരാമി പറയുന്നു.