നടനാവണമെന്ന് അതിയായ ആഗ്രഹം, നാടുവിട്ടത് വെറും മുന്നൂറ് രൂപയും കൊണ്ട്, ഇന്ന് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരം, നടന്‍ യാഷിന്റെ ജീവിതം ഇങ്ങനെ

95

കന്നഡ സിനിമയില്‍ നിന്ന് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരമായി മാറിയ നടനാണ് യാഷ്. കെജിഎഫ് എന്ന ഒറ്റച്ചിത്രമാണ് യാഷിന്റെ കരിയര്‍ ഗ്രാഫ് കുത്തനെ ഉയര്‍ത്തിയത്. എന്നാല്‍ അദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല.

Advertisements

യാഷിന്റെ പിതാവ് അരുണ്‍കുമാര്‍ ബിഎംടിസിയിലെ ബസ് ഡ്രൈവറായിരുന്നു. അമ്മ പുഷ്പയാകട്ടെ വീട്ടമ്മയും. കര്‍ണാടകയിലെ ബൂവനഹളളിയില്‍ യാഷിനൊരു പ്രൊവിഷന്‍ സ്റ്റോറുണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കണ്ട് വളര്‍ന്ന താരം സിനിമാ നടനാകാന്‍ ആഗ്രഹിച്ചിരുന്നു.

Also Read: പച്ചമാങ്ങ രസം ഉണ്ടാക്കുന്നതിനിടെ മിക്‌സി പൊട്ടിത്തെറിച്ച് അപകടം, ഗായിക അഭിരാമി സുരേഷിന്റെ കൈക്ക് പരിക്ക്

എന്നാല്‍ യാഷിന്റെ അഭിനേതാവാകാനുള്ള മോഹം മാതാപിതാക്കളില്‍ തെല്ല് അസന്തുഷ്ടി ഉണ്ടാക്കി. എന്നാല്‍ പിന്നീട് യാഷ് തന്റെ ആഗ്രഹം പോലെ സിനിമയിലേക്ക് തന്നെ എത്തുകയായിരുന്നു. നവീന്‍ കുമാര്‍ ഗൗഡ എന്നായിരുന്നു യാഷിന്റെ യഥാര്‍ത്ഥ പേര്.

തന്റെ 16ാമത്തെ വയസ്സില്‍ അസിസ്റ്റന്റ് ഡയറക്ടറാവാന്‍ ബാംഗ്ലൂരിലേക്ക് പോയിരുന്നു യാഷ്. എന്നാല്‍ ഷൂട്ടിങ് തുടങ്ങി രണ്ട് ദിവസത്തിനകം ആ പ്രൊജക്ട് നിന്നു. സിനിമാമോഹവുമായി ബാഗ്ലൂരിലേക്ക് തിരിക്കുമ്പോള്‍ വെറും മുന്നൂറ് രൂപ മാത്രമായിരുന്നു യാഷിന്റെ കൈയ്യിലുണ്ടായിരുന്നത്.

Also Read: എനിക്ക് ഇഷ്ടമില്ല, ഒത്തിരി ദ്രോഹം ചെയ്തിട്ടുണ്ട്, അക്കാര്യങ്ങളൊക്കെ തുറന്നുപറഞ്ഞാല്‍ ഒരു മലയാളി പോലും അയാളെ തിരിഞ്ഞ് നോക്കില്ല, ഗോപി സുന്ദറിനെതിരെ ആഞ്ഞടിച്ച് ബാല

പിന്നീട് ഒരു നാടക കമ്പനിയില്‍ ബാക്ക് സ്റ്റോജ് ജോലിക്കാരനായി ചേര്‍ന്നു. 50 രൂപയായിരുന്നു പ്രതിഫലം. അതിലൂടെ പിന്നീട് യാഷ് നാടകനടനായി മാറി. പഠനവും ഒപ്പം കൊണ്ടുപോകുന്നുണ്ടായിരുന്നു. അതിന് ശേഷം ടെലി സീരിയലുകളിലും ്അവസരം ലഭിച്ചു. ഇതോടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് ശമനമുണ്ടായി.

സിനിമയില്‍ നിന്നും അവസരങ്ങള്‍ തേടിയെത്തിയിരുന്നു. 2007ല്‍ ജമ്പഡ ഹുഡുഗിയിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് അപ്രതീക്ഷിതമായി രാധിക പണ്ഡിറ്റ് നായികയായി എത്തിയ സിനിമയില്‍ വേഷം ലഭിച്ചു. അതിന് ഒത്തിരി പ്രശംസ നേടിയിരുന്നു. പിന്നീട് റോക്കി എന്ന ചിത്രത്തിലൂടെ നായകനായി. കുറേ അവസരങ്ങള്‍ തേടിയെത്തിയതിന് പിന്നാലെയാണ് കെജിഎഫ് യാഷിന്റെ കൈകളിലെത്തിയത്.

Advertisement