‘ഞാൻ കമ്പിത്തിരിയും മത്താപ്പും കത്തിച്ച് ആഘോഷിക്കുന്നു’ എന്ന് അഭയ ഹിരൺമയി; കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് ഗോപി സുന്ദറിനോടും അമൃതയോടും ആരാധകർ

2658

വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് അഭയ ഹിരൺമയി. മുൻ പാർട്ണർ ആയിരുന്നു മ്യൂസിക്ക് ഡയറക്ടർ ഗോപി സുന്ദർ സംഗീതം ഒരുക്കിയ ഗാനങ്ങളാണ് അഭയ കൂടുതലും പാടിയിട്ടുള്ളത്. ഇരുവരും ലിവിംഗ് റിലേഷനിൽ ആയിരുന്നപ്പോൾ ആയിരുന്നു ഇത്.

അതേ സമയം ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പൊരുതി മുന്നിൽ എത്തിയ ഗായിക കൂടിയാണ് അവർ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് അഭയ ഹിരൺമയി. പലപ്പോഴും ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവെച്ച് അഭയ ശ്രദ്ധ നേടാറുണ്ട്. പലപ്പോഴും സൈബർ ആക്രമണത്തിനും ഇരയാകാറുണ്ട്.

Advertisements

ഗോപി സുന്ദറുമായുള്ള പ്രണയം അഭയ അവസാനിപ്പിച്ചപ്പോഴും അഭയ വിമർശനം നേരിടേണ്ടതായി വന്നിട്ടുണ്ട്. പത്ത് വർഷത്തെ ലിവിങ് റിലേഷൻഷിപ്പാണ് ഇരുവരും അവസാനിപ്പിച്ചത്. പിന്നീട് ഗോപി സുന്ദർ ഗായിക അമൃതയുമായിപ്രണയത്തിലായിരുന്നു. ഇതും സോഷ്യൽമീഡിയയിൽ വലയ ചർച്ചയായിരുന്നു. തന്നെ ഗോപി സുന്ദർ ച തി ച്ചതാണെന്ന തരത്തിൽ അഭയ പിന്നീട് നടത്തിയ പ്രതികരണങ്ങളും ചർച്ചയായിരുന്നു. പ്രണയ ബന്ധം തകർന്നത് വലിയ രീതിയിൽ ബാധിച്ചെന്നാണ് അഭയ പറഞ്ഞിരുന്നത്.

ALSO READ- എന്റെ ഗയ് ഫ്രണ്ട്‌സ് ആരെങ്കിലുമൊക്കം പ്രൊപ്പോസ് ചെയ്യും; കാര്യമായി എടുക്കാറില്ല; സിംഗിളാണോ എന്ന ചോദ്യത്തോട് പ്രതികരിച്ച് അനിഖ സുരേന്ദ്രൻ

എന്നാലിപ്പോഴിതാ അമൃതയും ഗോപി സുന്ദറും പിരിഞ്ഞെന്നാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം ഇരുവരും തങ്ങളുടെ പ്രണയ പോസ്റ്റുകൾ പിൻവലിച്ചിരുന്നു. കൂടാതെ, പരസ്പരം അൺഫോളോ ചെയ്യുകയും ചെയ്തു.

കഴിഞ്ഞദിവസം നടന്ന അമൃതയുടെ പുതിയ വീടിന്റെ പാലു കാച്ചലിന് ഗോപി സുന്ദർ എത്തിയിരുന്നില്ല. അതിന്റെ ചിത്രങ്ങൾ ഗോപി സുന്ദറിനെ അമൃത ടാഗ് ചെയ്തിരുന്നുമില്ല. പിന്നാലെയാണ് ഇരുവരും വേർപിരിയുകയാണെന്ന വാർത്ത ശക്തമായത്.

ALSO READ- ആ കല്യാണം ദിവസം ശരിക്കും വിഷമം ആയിരുന്നു; ആസിഫിക്ക ഭാര്യയും മക്കളെയും ഒക്കെ കൊണ്ടുനടക്കുന്നത് കാണുമ്പോൾ അസൂയ തോന്നും; സെലിബ്രിറ്റ് ക്രഷ് പറഞ്ഞ് അനാർക്കലി

ഇതിന് പിന്നാലെ അഭയ ഹിരൺമയി താൻ സന്തോഷത്തിലാണെന്ന് സൂചിപ്പിച്ച് പങ്കിട്ട ചിത്രവും വലിയ ചർച്ചയാവുകയാണ്. താരം ഫോട്ടോയ്ക്ക് നൽകിയ ക്യാപ്ഷൻ ഇങ്ങനെയാണ്. ‘എല്ലാവർക്കും ജീവിതത്തിലെ ഓരോ നിമിഷവും ലാത്തിരി പൂത്തിരി കത്തിച്ച് ആഘോഷിക്കാനാകട്ടെ, ഞാൻ കമ്പിത്തിരിയും മത്താപ്പും കത്തിച്ച് ആഘോഷിക്കുന്നു’- എന്നാണ് അഭയ കുറിച്ചത്.

ഇതോടെ ഗോപി സുന്ദറിനുള്ള മറുപടിയാണ് ഈ പോസ്‌റ്റെന്നും കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നും, കിത്തി പറയികയാണോ അഭയ? എന്നൊക്കെയുള്ള കമന്റുകൾ ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെടുകയും ചെയ്തു.

അമൃതയും ഗോപി സുന്ദറും വേർപിരിഞ്ഞതിനെ സംബന്ധിച്ചാണ് അഭയയുടെ പോസ്റ്റ് എന്നാണ് ആരാധകർ വിശ്വസിക്കുന്നത്. അതേസമയം, താരങ്ങൾ വേർപിരിഞ്ഞോ എന്നത് സംബന്ധിച്ച് ഇതുവരെ ഒദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നടി സ്വാതി റെഡ്ഡിയും ഭർത്താവും പിരിയുന്നു! അമ്പരിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്..

Advertisement