അവരെനിക്ക് ചുറ്റുമുണ്ടെങ്കില്‍ ലോകം വളരെ മനോഹരമാണ്, അവരോടുള്ള സ്‌നേഹം പറഞ്ഞറിയിക്കാനാവില്ല; അഭയ

3025

ആരാധകര്‍ ഏറെയുള്ള ഗായികയാണ് അഭയാ ഹിരണ്‍ മഴി. ഈ താരം ആലപിച്ച ഗാനങ്ങളെല്ലാം ഹിറ്റാവുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഭയാ തന്റെ സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം ആരാധകരെ അറിയിക്കാറുണ്ട്. സംഗീതസംവിധായകന്‍ ഗോപി സുന്ദറുമായി ലിവിങ് ടുഗതറില്‍ ആയിരുന്നു അഭയ. എന്നാല്‍ പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. ഇത് വലിയ വാര്‍ത്തയായിരുന്നു. ഈ സമയത്തെല്ലാം വലിയതോതില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്നിട്ടുണ്ട് അഭയ.


എന്നാല്‍ തനിക്ക് നേരെ വരുന്നവരെ എങ്ങനെ നേരിടണമെന്ന് അഭയക്ക് നന്നായി അറിയാം. അന്നും ഇന്നും സോഷ്യല്‍ മീഡിയയില്‍ സജീവമായ അഭയ ഇടയ്ക്ക് തന്റെ പുത്തന്‍ ഫോട്ടോ പങ്കുവെച്ച് എത്താറുണ്ട്. തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ ഏറെ ഇഷ്ടമുള്ള ഒരാളാണ് അഭയ. തന്റെ പ്രിയപ്പെട്ട പട്ടികളെക്കുറിച്ച് അഭയാ പറയാറുണ്ട്. ഇപ്പോള്‍ താരം പങ്കിട്ട പോസ്റ്റാണ് വൈറല്‍ ആവുന്നത്.

Advertisements

Also readഇന്ത്യയെ നശിപ്പിച്ചത് അവരാണ്; ഷാരുഖാനും, കരൺജോഹറും അവരുടെ സിനിമകളിലൂടെ അത് ചെയ്തു; അത്‌കൊണ്ട് ഞാൻ സത്യം പറയാൻ തീരുമാനിച്ചു; വിവേക് അഗ്നിഹോത്രി

അവരെനിക്ക് ചുറ്റുമുണ്ടെങ്കില്‍ ലോകം വളരെ മനോഹരമാണ്. അവരോടുള്ള സ്നേഹം പറഞ്ഞറിയിക്കാനാവില്ല. എല്ലാ കാര്യങ്ങളും ഞാന്‍ ഇവരോട് പറയാറുണ്ട്. മിസ് യൂ മാഷ, തങ്കപ്പന്‍ ആന്‍ഡ് ശിവജിയെന്നുമായിരുന്നു അഭയ കുറിച്ചത്. കുക്കിയും കമീലയും ലൂസിയും അവരുടെ പുനര്‍ജന്മമാണെന്ന് നിങ്ങള്‍ക്കറിഞ്ഞൂടേയെന്നായിരുന്നു വരദ ജ്യോതിര്‍മയി ചോദിച്ചത്. അത് ശരിയാണ്, അതെനിക്കറിയാമെന്നായിരുന്നു അഭയയുടെ കമന്റ്.

അതേസമയം തിരുവനന്തപുരത്ത് ജനിച്ച അഭയ സംഗീതം ഔപചാരികമായി പഠിച്ചിട്ടില്ല. സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചത് സംഗീതത്തില്‍ ബിരുദാനന്തരബിരുദധാരിയായ സ്വന്തം അമ്മ ലതികയില്‍ നിന്നുമാണ്. കൂടാതെ പ്രൊഫസര്‍. നെയ്യാറ്റിന്‍കര എം.കെ. മോഹനചന്ദ്രന്റെ ശിഷ്യ കൂടിയായിരുന്നു.

Advertisement