Home Entertainment Celebrities

‘ഗോപി സുന്ദറിന്റെ കറിവേപ്പില’;സന്തോഷം പങ്കിട്ട അഭയ ഹിരണ്‍മയിയെ ആക്ഷേപിച്ച് കമന്റ്; വായടപ്പിക്കുന്ന മറുപടിയുമായി താരം

963

പാട്ടിലൂടെ ആരാധകരെ നേടിയെടുത്ത താരമാണ് അഭയ ഹിരണ്‍മഴി. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഭയ ഇടയ്ക്കിടെ വിമര്‍ശനവും നേരിടേണ്ടി വരാറുണ്ട്. സംഗീതസംവിധായകന്‍ ഗോപി സുന്ദറുമായി നീണ്ടകാലത്തെ പ്രണയത്തിലായിരുന്നു അഭയ.

എന്നാല്‍ പിന്നീട് ഇവര്‍ പിരിഞ്ഞു. രണ്ടുപേരും ഇതുവരെ പിരിഞ്ഞതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. ഇതിനുശേഷം ഗോപി സുന്ദര്‍ അമൃത സുരേഷുമായി പ്രണയത്തിലാവുകയും ചെയ്തു. അതേസമയം ഇപ്പോള്‍ സിംഗിള്‍ ആണ് അഭയ. ഇതിനിടെ താന്‍ ഒരിക്കലും പ്രണയിച്ച ആളെ വെറുക്കില്ല എന്ന് അഭയ പ്രതികരിച്ചിരുന്നു.

Advertisements

ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും നല്ല സന്തോഷങ്ങളിലൊന്ന് പങ്കിട്ടപ്പോള്‍ അധിക്ഷേപ കമന്റിട്ടയാള്‍ക്ക് അഭയ നല്‍കിയ മറുപടിയാണ് ചര്‍ച്ചയാകുന്നത്. സംഗീത സംവിധായകന്‍ ജാസി ഗിഫ്റ്റിനൊപ്പമായി പാടാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷമാണ് ഗായിക സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്.

ALSO READ- രാവിലെ മുതല്‍ ചാനലുകളില്‍ കയറിയിറങ്ങി ഓരോ വാര്‍ത്തയുണ്ടാക്കും, എന്തിനാണ് മമ്മൂക്കയെ ഇങ്ങനെ അപമാനിക്കുന്നത്, ഒന്ന് നന്നായിക്കൂടേ ചങ്ങായി, മമ്മൂട്ടിയുടെ പിആര്‍ഒ റോബര്‍ട്ടിനെ വിമര്‍ശിച്ച് കുറിപ്പ്, വൈറല്‍

‘അദ്ദേഹത്തിനൊപ്പം ഒരു ജിംഗിള്‍ ചെയ്യാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ പാട്ടും കംപോസിഷനും എനിക്കേറെയിഷ്ടമാണ്.’- എന്ന് പറഞ്ഞ ജാസി ഗിഫ്റ്റ് റെക്കോര്‍ഡിംഗ് സെഷനിടയിലെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. എന്നാല്‍ കരിയറിലെ സന്തോഷം പങ്കുവെച്ച് അഭയ എത്തിയപ്പോള്‍ ചിലര്‍ക്കറിയേണ്ടത് സ്വകാര്യ ജീവിതത്തെ കുറിച്ചായിരുന്നു.

ഇതിനിടെയാണ് ഒരാള്‍ ‘ഗോപി സുന്ദറിന്റെ കറിവേപ്പില’ എന്ന് കമന്റ് ചെയ്തത്. ഇതോടെഅഭയ വായടപ്പിക്കുനന മറുപടി തന്നെ അയാള്‍ക്ക് നല്‍കുകയായിരുന്നു. ‘എന്റെ കക്കാസ് ഏട്ടന്‍, ഒരു കറിവേപ്പില കഥയും’- എന്ന ക്യാപ്ഷനോടെ അഭയ തന്നെ ഈ കമന്റും മറുപടിയും സ്‌ക്രീന്‍ഷോട്ടാക്കി പങ്കുവെച്ചിരുന്നു.

‘ഞാന്‍ കറിവേപ്പിലയാണോ, ചൊറിയണമാണോ എന്നറിയാന്‍ നീ വന്ന് മുന്നില്‍ നില്‍ക്കൂ, അപ്പോള്‍ മനസിലാവും. നിന്റെ ഉമ്മയോട് ഞാന്‍ ബോധിപ്പിക്കാം. അവര് വളര്‍ത്തിയപ്പോള്‍ പിഴച്ചുപോയ തെറ്റാണ് എന്ന് അവരെ ഞാനൊന്ന് ഓര്‍മ്മിപ്പിക്കണമല്ലോ, കക്കാസ് മുത്ത് പോയി ഉറങ്ങൂ’- എന്നായിരുന്നു അഭയയുടെ പ്രതികരണം.

Advertisement