Home Entertainment Celebrities

എന്ത് യോഗ്യതയാണ് ഇവര്‍ക്കുള്ളത്? ചേച്ചിയുടെ ജീവിതത്തില്‍ ഒരു കാര്യം നടന്നതിന് ശേഷം എന്ത് പോസ്റ്റ് ചെയ്താലും അശ്ലീലം; പച്ചത്തെറി വിളിച്ച് സംസ്‌കാരം പഠിപ്പിക്കേണ്ടെന്ന് അഭിരാമി

89

അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും കുടുംബവും പോസ്റ്റുകളിലൂടെയും യൂട്യൂബ് ചാനലിലൂടെയും മലയാളികള്‍ക്കിടയില്‍ സുപരിചിതരാണ്. ഇപ്പോഴിതാ സൈബര്‍ ലോകത്ത് തനിക്കും കുടുംബത്തിനും നേരെ നടക്കുന്ന ആക്ര മ ണത്തിന് എതിരെ പ്രതികരിച്ച് ഗായികയും വ്‌ലോഗറുമായ അഭിരാമി സുരേഷ് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അഭിരാമി പറഞ്ഞു. പച്ചത്തെറി വിളിച്ചിട്ടാണ് പലരും സംസ്‌കാരം പഠിപ്പിക്കുന്നതെന്നും താരം ഫേസ്ബുക്ക് ലൈവിലൂടെ പറയുന്നു.

തന്റെ പോസ്റ്റിന് വന്ന മോശം കമന്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും അഭിരാമി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. എന്റെ കുടുംബത്തിലെ എല്ലാവര്‍ക്കും എതിരെ മോശം കമന്റുകളായാണ് വരുന്നത്. നിങ്ങള്‍ ലൈംലൈറ്റിലുള്ളവരല്ലേ, ഇതൊക്കെ ഉണ്ടാവില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. പക്ഷേ ഒരു പരിധിവിട്ടാല്‍ ഒന്നും ക്ഷമിക്കേണ്ട ആവശ്യമില്ല. ഒരു പരിധി വിടാന്‍ കാത്തിരിക്കുന്നത് നമ്മുടെ മണ്ടത്തരമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ഇപ്പോള്‍ ഞാന്‍ സംസാരിക്കുന്നതെന്നും അഭിരാമി പറയുന്നു.

Advertisements

തന്റെ ചേച്ചിയുടെ ജീവിതത്തില്‍ വളരെ സുപ്രധാനമായ ഒരു കാര്യം നടന്നു. അതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ എന്ത് പോസ്റ്റ് ചെയ്താലും അശ്ലീലം മാത്രമാണ് കമന്റായി വരുന്നത്. ഹേറ്റേഴ്‌സിന്റെ കാര്യത്തില്‍ യാതൊരു കുറവുമില്ല എന്ന കാര്യത്തില്‍ ഞാനും ചേച്ചിയും ലക്കിയാണ്. പച്ചത്തെറി വിളിച്ചിട്ടാണ് ഇവര്‍ നമ്മളെ സംസ്‌കാരം പഠിപ്പിക്കുന്നത്. ഇവര്‍ക്കെതിരെ നിയമപരമായി തന്നെ മുന്നോട്ടുപോകുമെന്നും അഭിരാമി പറഞ്ഞു.

ALSO READ- ഇതെല്ലാം പുരുഷന്മാര്‍ മാത്രമല്ലേ ചെയ്യുന്നുള്ളൂ; പെണ്ണുങ്ങള്‍ ഒന്നും ചെയ്യുന്നില്ലല്ലോ? ഇത് ഞാന്‍ പറയുന്നത് പെണ്‍കുട്ടികളോടാണ്; വൈറലായി റബേക്കയുടെ ഉപദേശ വീഡിയോ

തന്റെ മുഖം കുരങ്ങനെ പോലെയുണ്ടെന്നും മറ്റും പറയുന്നവരുണ്ട്. എന്റെ മുഖത്തിന്റെ കുറവുകളെപ്പറ്റി എനിക്കറിയാം. വൈകല്യങ്ങളെ നോക്കി ക്രൂരമായി കളിയാക്കുന്നവരുണ്ട്. മിണ്ടാതിരിക്കുന്നവരെ കേറി കല്ലെറിയുന്നതിന് ഒരു പരിധിയുണ്ട്. എന്തിനാണ് ഇതിനൊക്കെ പ്രതികരിക്കുന്നത് എന്ന് ചോദിച്ചാല്‍ ജീവിക്കാന്‍ പറ്റാഞ്ഞിട്ടാണ്. ഞങ്ങള്‍ക്കും മനസ്സുണ്ടെന്നും അഭിരാമി പ്രതികരിക്കുന്നു.

ഞങ്ങളെ പറയാന്‍ എന്ത് യോഗ്യതയാണ് ഇവര്‍ക്കുള്ളത്. ഞങ്ങളും സ്ട്രഗിള്‍ ചെയ്താണ് ജീവിക്കുന്നത്. ആരും പെര്‍ഫക്ടും അല്ലെന്നും അഭിരാമി രോഷത്തോടെ പറയുന്നു.

ALSO READ-ഇതൊന്നും കേള്‍ക്കാന്‍ പറ്റാത്ത വ്യക്തിയാണ് എങ്കില്‍ അയാളെ അപ്പോള്‍ തന്നെ ഒഴിവാക്കും; ഭാവി വരനെക്കുറിച്ച് തുറന്ന് പറഞ്ഞ് മാളവിക ജയറാം

സ്റ്റേജ് ഷോകളിലൂടെയും മറ്റും ഗായകരായും അവതാരകരായും മലയാളികള്‍ക്ക് സുപരിചിതയായ താരങ്ങളാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും. ഇരുവരും ചേര്‍ന്ന് നടത്തുന്ന സംഗീത പരിപാടികള്‍ക്ക് ഏറെ ആരാധകരുണ്ട്.

Advertisement