ഞങ്ങള്‍ക്ക് നിങ്ങളുടെ സത്യവും സൗന്ദര്യവും ആവശ്യമാണ്, ഞങ്ങള്‍ക്ക് നിങ്ങളെ വേണം; അഭിരാമി സുരേഷിന്റെ വാക്കുകള്‍ വൈറല്‍

1508

ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. അമൃതയുടെ സഹോദരി അഭിരാമി സുരേഷും മലയാളികള്‍ക്ക് ഇന്ന് സുപരിചിതയാണ്. 

ഈ അടുത്ത് അമൃതക്ക് നേരെ വലിയ വിമര്‍ശനം വന്നിരുന്നു. അമൃതയും ഗോപി സുന്ദറും വേര്‍പിരിഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് വിമര്‍ശനം. ഇപ്പോഴിതാ സഹോദരി അഭിരാമി പങ്കുവെച്ച പോസ്റ്റ് ആണ് വൈറല്‍ ആവുന്നത്.

Advertisements

also readസിനിമയിലും ജീവിതത്തിലും അക്ഷരാര്‍ഥത്തില്‍ എനിക്ക് ഒരു ബിഗ് ബ്രദര്‍ തന്നെയായിരുന്നു സിദ്ദിഖ്; വേദനയോടെ മോഹന്‍ലാല്‍

ഏറ്റവും ഇഷ്ടപ്പെട്ട ചിലരെപ്പോലും ചിലപ്പോള്‍ നമുക്ക് അസ്വസ്തരാക്കേണ്ടി വന്നേക്കാം. അത് വേദനിപ്പിക്കും. ജനക്കൂട്ടം നിങ്ങളെ തെറ്റിദ്ധരിക്കുകയും അതിന്റെ ഫലമായി നിങ്ങളെ വിധിക്കുകയും നിങ്ങള്‍ക്ക് നേരെ ആഞ്ഞടിക്കുകയും ചെയ്തേക്കാം. ചിലപ്പോള്‍ നിങ്ങള്‍ ഒറ്റയ്ക്കായിപ്പയേക്കാം. സ്വന്തം ജീവിതം രഹസ്യമായി വെറുക്കുന്നവരെ നിങ്ങളുടെ സന്തോഷവും സ്വാതന്ത്രവും മാന്ത്രികതയും പ്രകോപിപ്പിക്കും.

നിങ്ങളുടെ സത്യസന്ധത ആരുടെയെങ്കിലും വിശ്വാസ വ്യവസ്തയെ ഭീഷണിപ്പെടുത്തുമ്പോള്‍ ഒരു കൊടുങ്കാറ്റുപോലെ അവര്‍ നിങ്ങള്‍ക്ക് നേരെ വരും ആഞ്ഞടിക്കും. അപ്പോള്‍ നിങ്ങള്‍ നില്‍ക്കുകയും, നിങ്ങള്‍ക്കു ചുറ്റും അവരെ അലറാന്‍ അനുവദിക്കുകയും ചെയ്യണം. അതില്‍ നിങ്ങള്‍ മാറ്റം സൃഷ്ടിക്കുകയാണെങ്കില്‍, നിലവിലെ സാഹചര്യത്തില്‍ നിങ്ങളില്‍ നിന്ന് നേട്ടമുണ്ടാക്കുന്നവര്‍ അത് തടയാന്‍ ശ്രമിക്കും.

also readരജനികാന്ത് ചിത്രം ജയിലര്‍ നാളെ റിലീസ് ചെയ്യും; ചിത്രം റിലീസ് ആകുന്ന ദിവസം തമിഴ്‌നാട് വിട്ട് ഹിമാലയത്തിലേക്ക് താരം ,

ധൈര്യമായി നില്‍ക്കുക, മാറ്റത്തിനായി അവസരം നല്‍കുക എഴുതുന്നതും നൃത്തം ചെയ്യുന്നതും പാടുന്നതും തുടരുക. ലോകത്തില്‍ നിങ്ങളുടെ വെളിച്ചം പ്രകാശിപ്പിക്കുക. ഞങ്ങള്‍ക്ക് നിങ്ങളുടെ സത്യവും സൗന്ദര്യവും ആവശ്യമാണ്. ഞങ്ങള്‍ക്ക് നിങ്ങളെ വേണം, യഥാര്‍ത്ഥ നിങ്ങളെ, ബ്രോകി ഹാംപ്റ്റന്റെ വാക്കുകള്‍ കടമെടുത്ത് അഭിരാമി കുറിച്ചത്.

Advertisement