അമ്മ ഞാന്‍ അറിയാതെ ബ്ലെസ്സി ചേട്ടനോട് സംസാരിച്ചു, മെലിഞ്ഞല്ലോ ഇത്രയും പോരെ എന്ന് സുപ്രിയയും ചോദിച്ചു; ശരീര ഭാരം കുറച്ചതിനെ കുറിച്ച് പൃഥ്വിരാജ്

139

പൃഥ്വിരാജിന്റെ ആടുജീവിതം കാണാന്‍ ഉള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിന്റെ അടിസ്ഥാനത്തില്‍ ബ്ലെസ്സി ഒരുക്കുന്ന ചിത്രമാണിത്. സിനിമയ്ക്ക് വേണ്ടി പൃഥ്വി ശരീര ഭാരം കുറച്ചതെല്ലാം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് വേണ്ടി ശരീരഭാരം കുറച്ചതും , ഇത് കണ്ടപ്പോള്‍ ഉള്ള ഭാര്യയുടെ അമ്മയുടെ പ്രതികരണത്തെ കുറിച്ചും ആണ് പൃഥ്വിരാജ് പറയുന്നത്. 

‘ഞാന്‍ അമ്മയെ വീഡിയോ കോള്‍ ചെയ്യുമ്പോള്‍ ഫോണ്‍ അടുത്ത് പിടിക്കും. എന്റെ മുഖം മാത്രം അമ്മ കാണുന്ന രീതിയിലെ ഞാന്‍ ഫോണ്‍ പിടിക്കുള്ളു. സ്വാഭാവികമായും അമ്മയ്ക്കും ഭാര്യയും ഒക്കെ വിഷമം ഉണ്ടായിരുന്നു.

Advertisements

also read
അങ്ങനെ ഒരു വെക്കേഷന് വന്നതാണ് എന്റെ ഭാര്യ, മറ്റുള്ള മുറപ്പെണ്ണ് വരുന്നതിനേക്കാള്‍ ഒരു സന്തോഷം ഈ മുറപ്പെണ്ണ് വന്നപ്പോള്‍ തോന്നി; പ്രണയത്തെ കുറിച്ച് കമല്‍
അമ്മയും സുപ്രിയയും എന്നോട് ഞാന്‍ ഈ വെയ്റ്റ് ലോസ് നടത്തികൊണ്ടിരിക്കുമ്പോള്‍ പല തവണ ചോദിച്ചിട്ടുണ്ട്, മെലിഞ്ഞല്ലോ ഇത്രയും പോരെ എന്ന് പൃഥ്വിരാജ് പറഞ്ഞു.

അമ്മ ഞാന്‍ അറിയാതെ ബ്ലെസ്സി ചേട്ടനോട് സംസാരിച്ചിട്ടുണ്ട്. അമ്മയുടെ വിചാരം ബ്ലെസ്സി ചേട്ടന്‍ എന്നെ കാണുമ്പോള്‍ ആ കഥാപാത്രത്തിന് വേണ്ടി ഇത്രയും മതി രാജു എന്ന് പറയും അപ്പോള്‍ ഞാന്‍ ഇത് അവസാനിപ്പിക്കുമല്ലോ എന്നാണ്.

പക്ഷെ ഞാന്‍ ചിന്തിച്ചത് ഈ സിനിമ കാണുന്ന പ്രേക്ഷകന്‍ എന്റെ ശരീരഭാരം കുറഞ്ഞത് കണ്ടു ഞെട്ടണം എന്നല്ല. ഈ സിനിമയില്‍ എന്റെ ശരീരവും ഒരു കഥ പറയണം എന്നാണ് താരം പറഞ്ഞു.

 

Advertisement